റെന ജിസേലിന്റെ അടിമക്കണ്ണ്; അക്ബറും പോര: അനുവിനെ ടാർഗറ്റ് ചെയ്യുന്നത് ഒടുവില്‍ തിരിച്ചടിയാകും
ബിഗ് ബോസ് മലയാളം സീസണ്‍ 7 മുന്‍ സീസണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതീക്ഷിച്ച നിലവാരം പുലർത്തുന്നില്ലെന്ന വിമർശനം പ്രേക്ഷകർക്കിടയില്‍ ശക്തമാണ്. ഇതിന് പ്രധാന കാരണം മത്സരാർത്ഥികള്‍ ഗ്രൂപ്പ് തിരിഞ്ഞ് നില്‍ക്കുന്നതാണെന്നും പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നു. അനീഷ് ഒഴികെ മറ്റെല്ലാ മത്സരാർത്ഥികളും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഏതെങ്കിലും ഗ്രൂപ്പിന്റെ ഭാഗമാണ്.
ജിസൽ, റെന, ആര്യൻ, നെവിൻ ഇവരെ നാലുപേരും ഒരു ത്രാസ്സിൽ വെച്ചാൽ ബാലൻസ് ആയിട്ട് നിൽക്കുമെന്നാണ് ഒരു ബിഗ് ബോസ് പ്രേക്ഷക ഫേസ്ബുക്കിലെ ബിഗ് ബോസ് ആരാധക ഗ്രൂപ്പില്‍ അഭിപ്രായപ്പെടുന്നത്. ബിഗ് ബോസ് ഹൗസിലെ ഗ്രൂപ്പിസം മഹാ ബോർ ആയി തുടങ്ങിയിട്ട് കുറേ നാളുകൾ ആയെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. ചർച്ചയായി മാറി കഴിഞ്ഞ ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

ബിഗ്ഗ്‌ബോസ് ഹൗസിലെ ഗ്രൂപ്പിസം മഹാ ബോർ ആയി തുടങ്ങിയിട്ട് കുറേ നാളുകൾ ആയി. ഇനിയെങ്കിലും ഇവരൊക്കെ വ്യക്തിപരമായി കളിച്ചില്ലെങ്കിൽ ഇവർക്കൊക്കെ തന്നെയാണ് കുഴപ്പം. ഇവരുടെ വിചാരം പുറത്ത് മാസ്സ് ആണെന്നാണ്, ഒന്നുമല്ല എന്ന് നമുക്കല്ലേ അറിയൂ. ഇവർ ആവശ്യം ഇല്ലാതെ അനുവിനെ ടാർഗറ്റ് ചെയ്യുന്നത് ഇവർക്ക് തന്നെയാണ് വിന.
ശരത്തിന്റെ കഴുത്തിലെ കയറ് അക്ബറിന്റെ കയ്യിൽ ആണ്. ആടിക്കളിക്കെടാ കൊച്ചുരാമ എന്ന് പറയുമ്പോൾ ശരത് അങ്ങോട്ടും ഇങ്ങോട്ടും ചാടുന്നു. ഒരു ക്യാപ്റ്റൻ ആയിട്ടു കൂടി ആരെയും നിലയ്ക്ക് നിർത്താൻ അപ്പാനിക്ക് കഴിഞ്ഞിട്ടില്ല. മാനിപ്പുലേറ്റ് ചെയ്യാൻ പറ്റുന്ന ക്യാപ്റ്റൻ. അല്ലെങ്കിൽ കൂടെയുള്ളവരുടെ വാക്ക് കേട്ടു പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാവം ആണ് അപ്പാനിയുടേത്. ഗ്രൂപ്പിൽ നിന്ന് പുറത്ത് വന്ന് സ്വന്തം നിലപാടും ആയിട്ട് മുന്നോട്ട് പോയാൽ കുറേ കാലം കൂടെ നിൽക്കാം.
അക്ബറിന് കഴിഞ്ഞ ആഴ്ച തന്നെ വാണിംഗും പരോക്ഷമായിട്ടും സൂചനയും കൊടുത്തതാണ് ഗെയിം മാറ്റിക്കളിക്കേണ്ട സമയം ആയെന്ന്. പക്ഷെ ഇത് മനസ്സിലാക്കാൻ അക്ബറിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. ആവശ്യം ഉള്ളിടത്തും ഇല്ലാത്തിടത്തും ഉള്ള അക്ബറിന്റെ പാരഡി പാടൽ നന്നായി വെറുപ്പിക്കുന്നുണ്ട്... സ്ട്രോങ്ങ് മത്സരാർത്ഥി എന്ന് പറയുന്ന അക്ബറിന് ഇന്ന് വരെ ഒരു ക്യാപ്റ്റൻസി ടാസ്കിലും നോമിനേഷനിൽ പോലും ആരും ഇട്ടിട്ടില്ല, കൂടെ നടക്കുന്നവർ പോലും പേര് സജസ്റ്റ് ചെയ്യാറില്ല... അക്ബറും ഗ്രൂപ്പിസം വിട്ട് ബീൻ ബാഗിൽ നിന്ന് എഴുന്നേൽക്കേണ്ട ടൈം അതിക്രമിച്ചിരിക്കുന്നു.
ജിസൽ, റെന, ആര്യൻ, നെവിൻ ഇവരെ നാലുപേരും ഒരു ത്രാസ്സിൽ വെച്ചാൽ ബാലൻസ് ആയിട്ട് നിൽക്കും. നാലുപേരും പരസ്പരം പുകഴ്ത്തൽ മാത്രം. റെന ജിസേലിന്റെ അടിമക്കണ്ണ് ആണ്. കൊച്ചിന്റെ വിചാരം പുറത്ത് തഗ് ആണ്, ഇൻസ്റ്റയിലെ ഫോളോവേഴ്സ് കൂടിയിട്ടുണ്ടാവും എന്നൊക്കെയാണ്. തഗ് പോയിട്ട് ഒന്നുമല്ല ചീവീട് ആണെന്ന് കൊച്ച് അറിയുന്നില്ലല്ലോ. ഗ്രുപ്പിസം കൊണ്ട് ഒരു നേട്ടം കിട്ടിയത് ക്യാപ്റ്റൻസി ടാസ്കിൽ നോമിനേഷൻ കിട്ടി എന്നതാണ്. അത് ഇനി എന്താണെന്നു കണ്ടറിയാം.
ആര്യൻ പിന്നെ ചക്കയെന്നു പറയുമ്പോൾ തേങ്ങായെന്നു കേട്ടിട്ട് മാങ്ങായെന്നു പറയുന്ന വ്യക്തിയാണ്... അവനു തന്നെയറിയില്ല എന്താ ഏതാ പറയുന്നെന്നു... ജിസലിന്റെ ഹ്യുമാനിറ്റി മാത്രേ ആര്യൻ കുട്ടന് ഏത് നേരവും പറയാൻ ഉള്ളൂ... ഓവർ റിയാക്ഷനും വെറുപ്പിക്കലും ആരെയും ബഹുമാനം ഇല്ലായ്മയും പുച്ഛവും, ലാലേട്ടനോട് വരെ പുച്ഛം കാണിച്ചവനാ അപ്പോൾ പിന്നെ പറയേണ്ടല്ലോ...
നെവിൻ തിരിച്ചു വന്നതിൽ പിന്നെ എന്തൊക്കെയോ മാറ്റം ഉള്ളപോലെ തോന്നി. പഴയ ചിരികളികൾ ഇല്ലാത്തപോലെ. വീക്കെന്‍ഡ് എപ്പിസോഡ് കഴിയാതെ നെവിന്റെ കാര്യം പറയാൻ സാധിക്കുന്നില്ല. ക്വിറ്റ് ചെയ്തു പോയതിന്റെ എന്തെങ്കിലും പണിഷ്മെന്റ് കാണുമെന്നു തോന്നുന്നു. ഗ്രൂപ്പിസം കളിക്കാൻ പോയതാണ് പ്രശ്നം. സ്വന്തം കാര്യത്തിന് അല്ല അവന് ഇഷ്യൂ ഉണ്ടാക്കിയതും സ്വയം ക്വിറ്റ് ചെയ്തതും.
ജിസൽ ചെയ്യുന്ന തെറ്റുകളെ ആദ്യമുതലേ അനു ഒഴിച്ച് ബാക്കി എല്ലാവരും സപ്പോർട്ട് ചെയ്തതാണ് ഇത്രേം കുഴപ്പം ആയത്. മേക്കപ്പ് ഇഷ്യൂ വന്നപ്പോൾ എല്ലാരും കൂടെ ജിസെലിനെ സപ്പോർട്ട് ചെയ്യാതെ ഒന്നുകിൽ പറഞ്ഞ് മനസ്സിലാക്കിക്കണം ആയിരുന്നു, അല്ലെങ്കിൽ എല്ലാരും കൂടെ എതിർക്കണം ആയിരുന്നു. അങ്ങനെ ആയിരുന്നേൽ ഗെയിം വേറെ ലെവൽ പോയേനെ. റൂൾസ് ബ്രേക്ക് ചെയ്തതുകൊണ്ടല്ലെ എല്ലാവർക്കും തുണിയും ഒക്കെ കിട്ടിയിട്ടും ജിസലിന് മാത്രം കിട്ടാതായത്.
ഇപ്പോൾ അനുവിന് ആവശ്യമില്ലാത്ത സ്പേസ് കൊടുക്കുന്നത് ഈ ഗ്രൂപ്പിസം കളിക്കുന്നവർ തന്നെയാണ്. ആദ്യ ആഴ്ച തന്നെ ഗെയിം വഴിതിരിച്ചു വിട്ടിരുന്നെങ്കിൽ അനുവൊന്നും ഈ സീനിലെ വരില്ലായിരുന്നു. അനീഷ് കണ്ടില്ലേ അദ്യത്തെ 2 ആഴ്ച കൊണ്ട് സ്ക്രീൻ സ്പേസ് മുഴുവൻ കൊണ്ടുപോയ ആളാണ്, ഇപ്പോൾ സീനിലെ ഇല്ലാ. അത്രേയുള്ളൂ ഈ ഗെയിം. ബിഗ്ഗ്‌ബോസ് എന്നത് പ്രവചനതീതമായ ഗെയിം ഷോ ആണ്. ഈ ആഴ്ച ഈ ഗ്രുപ്പിസം കളിക്കുന്ന എല്ലാവരെയും പൊളിച്ചടുക്കണം, വ്യക്തിപരമായ ഗെയിംസ് കൊടുക്കണം. നല്ല അടിപൊളി വൈൽഡ് കാർഡ്‌സിനെ കയറ്റി വിടൂ, കളർ ആകട്ടെ..
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications