Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിസൈല്‍ സ്പെഷ്യൽ ഫുഡ് കൂട്ടത്തില്‍ ഉള്ളവർക്ക് മാത്രം ഉണ്ടാക്കി നല്‍കുന്നു: ബുള്ളി ഗ്യാങ് ഇതൊന്നും കാണുന്നില്ല

ബിഗ് ബോസില്‍ തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത മത്സരാർത്ഥികളെയോ ഗ്രൂപ്പിനെയോ എതിരാളികള്‍ പല പേരുകളും നല്‍കി വിശേഷിപ്പിക്കാറുണ്ട്. അത്തരത്തില്‍ ഇത്തവണ അക്ബർ, റെന, ജിസേല്‍, ആര്യന്‍, അപ്പാനി തുടങ്ങിയവർ അടങ്ങിയ ടീമിന് എതിർ വിഭാഗത്ത് നല്‍കിയ പേരാണ് ബുള്ളി ഗ്യാങ്. അനുമോള്‍ അടക്കമുള്ളവരെ ഇവർ സ്ഥിരമായി ബുള്ളി ചെയ്യുന്നു എന്നുള്ളതാണ് ഇതിനുള്ള പ്രധാന കാരണം.

എതിരാളികളെ ബുള്ളി ചെയ്യുന്ന ഇവർ തങ്ങളുടെ സ്വന്തക്കാർ എന്ത് തെറ്റ് ചെയ്താലും മിണ്ടാതെ ഇരിക്കുന്നുവെന്നും പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നു. അതിനുള്ള ഏറ്റവും വ്യക്തമായ ഉദാഹരണം ആയിട്ടാണ് കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ നടന്ന ഒരു വഴക്കിനെ ബിജു കുട്ടന്‍ എന്ന ബിഗ് ബോസ് പ്രേക്ഷകന്‍ എടുത്ത് കാട്ടുന്നത്. 'വന്നപ്പോൾ തൊട്ട് ബുള്ളി ഗാങ് അവർക്കു വേണ്ടപ്പെട്ടവർക്ക് വേണ്ടി വീട്ടിലെ നിയമങ്ങൾ വളച്ചൊടിക്കും, നിയമ ലംഘനങ്ങൾ കണ്ടില്ലെന്നു വരുത്തും, ചോദ്യം ചെയ്തു എന്ന് വരുത്തി തീർക്കും.' ബിജു കുട്ടന്‍ കുറിക്കുന്നു- അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

bigg-boss-card

വന്നപ്പോൾ തൊട്ട് ബുള്ളി ഗ്യാങ് അവർക്കു വേണ്ടപ്പെട്ടവർക്ക് വേണ്ടി വീട്ടിലെ നിയമങ്ങൾ വളച്ചൊടിക്കും, നിയമ ലംഘനങ്ങൾ കണ്ടില്ലെന്നു വരുത്തും, ചോദ്യം ചെയ്തു എന്ന് വരുത്തി തീർക്കും. ഇന്നലെ മസ്താനി പാത്രം കഴുകാതെ കയറി കിടന്നു. ഫുഡ് വൈകിയതു കൊണ്ട് പാത്രം കഴുകില്ല എന്ന് വാശി പിടിച്ചു. ഉടനെ സെലെക്ടിവ് പ്രതിഷേധം നടത്തുന്ന ഗ്യാങ് ഇളകി.

പതിവ് പോലെ പട്ടി ഷോ. അക്ബർ, ശരത്, ഷാനവാസ്. ആരെയും ഉറക്കില്ല, നാളെ തിരുവോണം ആണ്, കഴുകാതെ വെച്ചാൽ ഫുഡ് ചീഞ്ഞു നാറി ഉറുബും പാറ്റയും കയറും, ഇപ്പോൾ തന്നെ കഴുകണം, ഇവൾക്ക് മാത്രം യാതൊരു പ്രത്യേകതയുമില്ല, ഇവിടെ ഒരു നിയമം ഉണ്ട്, എല്ലവർക്കും ഒരുപോലെയാണ് ..ബ്ലാ ബ്ലാ

അവള്‍ അനങ്ങിയിയില്ല, ബുള്ളി ഗാങ് അവിടെ തോറ്റപ്പോൾ ഉടനെ നിവിന്റെ മെക്കിട്ടു കയറി. അവന്റെ പുതപ്പു വലിച്ചു നിലത്തിട്ടു. ബിഗ് ബോസ് എല്ലവരെയും ലിവിങ് റൂമിലോട്ടു വിളിച്ചു. കുറയെ നേരം ഇരുത്തിയിട്ടു പോയ കിടക്കാൻ പറഞ്ഞു. എല്ലാം കൂടി വാലും ചുരുട്ടി പോയി കിടന്നു. നല്ലൊരു ഓണം ആയിട്ടു ഇമ്മാതിരി ഊക്ക്.

ജിസൈല്‍ കാപ്പി പൊടി മാറ്റി വെച്ചപ്പോൾ, ഇവന്മാരുടെ വായിൽ പഴം ആയിരുന്നു. ഷാനവാസ് മാറ്റി നിർത്തി അവളോട് പറഞ്ഞത് 'നിന്റെ കോഫി ഇഷ്ടം എനിക്കറിയാം, അതാരാണ് മാറ്റി വെച്ചത്, എവിടെയാണ് മാറ്റി വെച്ചത് എന്നറിയാം'. അക്ബർ ചോദിച്ചു എന്ന് വരുത്തിയിട്ട് മാറി പോയി. അപ്പോൾ പക്ഷെ ഇവന്മാർക്ക് ഇവിടെ ആർക്കുംപ്രത്യേകത ഒന്നും ഇല്ല എന്ന് തോന്നിയിട്ടില്ല.

ഇന്നലെ രാത്രി പോലും, ജിസൈല്‍ ഒളിപ്പിച്ചു വെച്ച പഞ്ചസാര എടുക്കുന്നു, ചപ്പാത്തിയും കാപ്പിയും ഉണ്ടാക്കി മാറി ഇരുന്നു ആര്യനൊപ്പം കഴിക്കുന്നു. ബാക്കി എല്ലവരും കഞ്ഞി കുടിച്ചപ്പോൾ ആണ് ഇങ്ങനെ ചെയ്തത്. അപ്പോഴും ആർക്കും തോന്നിയില്ല അവിടെ ആരും സ്പെഷ്യൽ അല്ലെന്ന്. ആര്യൻ അവന്റെ നനഞ്ഞ തുണി അവിടെ സോഫയിൽ ഇട്ടപ്പോൾ, ഈ ഭയങ്കര വൃത്തിക്കാർ, അതിനെ ചോദ്യം ചെയ്തോ ? ഫുഡ് അത്രയും ലേറ്റ് ആയിട്ടു ആരേലും ചോദിച്ചോ ? ബഹളം വെച്ചോ ? അവിടെയൊന്നും വാ തുറന്നില്ല. ഇരട്ടത്താപ്പ് .

കാര്യം മസ്താനി ചിലപ്പോൾ ഒക്കെഓവർ ആകുന്നുണ്ടെങ്കിലും അവന്മാരുടെ അഹന്ത കൂമ്പോടെ ഒടിക്കാൻ അവൾക്ക് കഴിഞ്ഞു. നിവിന് ഒരു സ്പെഷ്യൽ മെൻഷൻ, ഫേക്ക് എന്ന് വിളിച്ച ഷാനവാസിനെ അവൻ ഇറങ്ങി പോയപ്പോൾ കളിച്ച ഡ്രാമ വെച്ച് അപ്പോൾ തന്നെ തൊലിയുരിച്ചു വിട്ടു .. ജിസൈല്‍ , സ്പെഷ്യൽ ഫുഡ് കൂട്ടത്തില്‍ നിക്കുന്നവർക്കു മാത്രം ഉണ്ടാക്കി കൊടുത്തു, അവരെ കുരങ്ങു കളിപ്പിച്ചു, അവളുടെ കൂടെ നിറുത്തി അവളുടെ ഗെയിം കളിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+