'ആദിലയുടേയും നൂറയുടേയും ഉള്ളിലെ വിഷം പുറത്തായി,ബിഗ് ബോസ് ചരിത്രത്തിലെ തന്നെ ഏറ്റവും ചീപ്പ് ഗെയിം';വിമർശനം
ബിഗ് ബോസ് മലയാളം സീസൺ 7 ൽ നിന്നും നെവിൻ ക്വിറ്റ് ചെയ്തതിന്റെ ഞെട്ടലിലാണ് പ്രേക്ഷകർ. നെവിൻ ഷോയിൽ നിന്നും സ്വയം ക്വിറ്റ് ചെയ്ത് പോകുന്നതിന്റെ പ്രമോ വീഡിയോ ഏഷ്യാനെറ്റ് പങ്കുവെച്ചിട്ടുണ്ട്. നെവിന്റെ പുറത്താകലിന് കാരണക്കാർ ആദിലയും നൂറയും ആണെന്നാണ് ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിലെ ചർച്ച.
നെവിന്റെ ഈഗോയെ ഇരുവരും സമർത്ഥമായി ഉപയോഗിച്ചെന്നും ഇതുവരെയില്ലാത്ത ഗെയിം ആണ് ആദിലയും നൂറയും പുറത്തെടുത്തതെന്നും ഒരു വിഭാഗം ആരാധകർ പറയുന്നു. എന്നാൽ ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ഗെയിമാണ് ഇരുവരും കാഴ്ചവെച്ചതെന്നാണ് മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ഇരുവരേയും വിമർശിച്ചുകൊണ്ട് ബിഗ് ബോസ് ആരാധക ഗ്രൂപ്പിൽ വന്നൊരു കുറിപ്പ് ഇങ്ങനെ

'പ്രത്യക്ഷത്തിൽ ഇവർ തമ്മിൽ ഒരു പേഴ്സണൽ ഗ്രഡ്ജ് ഇത് വരെ കണ്ടിട്ടില്ല. നെവിന് അവിടെ ആകെ പ്രോബ്ലം ഉണ്ടായിരുന്നത് അനുമോൾ ആയിട്ടാർന്നു. അത് പല തവണ പ്രകടവും ആയിരുന്നു. അനുമോളുടെ ഇഷ്യു കൊണ്ട് മാത്രം ആണ് നെവിൻ ക്വിറ്റ് ചെയ്തിരുന്നത് എങ്കിൽ അതിൽ പറയാൻ ഒരു ലോജിക് എങ്കിലും ഇണ്ട്. ഇത് അത്ര നേരം ഫ്രെയിം ഇൽ പോലും ഇല്ലാതിരുന്ന ഈ രണ്ടെണ്ണം കയറി വന്നത് ഒരു തരം ചീപ് തേർഡ് റേറ്റ് ഗെയിം ആയിട്ടേ കാണാൻ കഴിയു. ഇവർക്കെതിരെ ഇവൻ കമ്മ്യൂണിറ്റി കാർഡ് ഇറക്കുന്നതും ഇത് വരെ കണ്ടിട്ടില്ല. എന്നിട്ടും ഇവർക്ക് ഇവനോട് ഇങ്ങനെ പേഴ്സണൽ ഗ്രഡ്ജ് ഉണ്ടാവണമെങ്കിൽ അവർക്ക് ഇവൻ റെപ്രസന്റ് ചെയ്യുന്ന കമ്മ്യൂണിറ്റി ഒരു പ്രോബിൾം ആയിട്ടാണെന്ന രീതിയിൽ ആണ് തോന്നുന്നത്. അത് കൊണ്ടായിരിക്കാം അവൻ ലാസ്റ്റ് കമ്മ്യൂണിറ്റി ടോക്ക് എടുത്തിട്ടത്. അത് ഒരു വളമായി എടുത്ത് ഈ രണ്ടെണ്ണം അവരുടെ പ്രൊവൊക്കേഷൻ പവർ ഡബിൾ ആക്കി എന്ന് തന്നെ പറയാം.
എന്തൊക്കെ പറഞ്ഞാലും വല്ലാത്തൊരു ചീപ് ഗെയിം ആയി പോയി. ബിഗ് ബോസ് ചരിത്രത്തിൽ ഇത്രയും ഹ്യൂമാനിറ്റി ഇല്ലാതെ ഒരു എവിക്ഷൻ നടന്നിട്ടില്ല.മുന്നത്തെ സീസണിലും ഇങ്ങനെ എവിക്ഷൻസ് നടന്നിട്ടുണ്ടെങ്കിലും അത് രണ്ട് വ്യക്തികൾ തമ്മിൽ അത്രയും സീരിയസ് ആയിട്ട് ഇഷ്യു ഒക്കെ നടന്നതിൻ്റെ പേരിൽ എല്ലാം ആയിരുന്നു.ലാസ്റ്റ് സീസണിൽ സിജോക്ക് എതിരെ അത്ര വലിയ ഒരു അറ്റാക്ക് നടന്നിട്ട് പോലും സിജോ റോക്കിയെ എവിക്റ്റ് ചെയ്യണം എന്ന് മുറവിളി കൂട്ടിയിരുന്നില്ല. സിജോ റോക്കി അവർ എങ്ങനെയോ ആയിക്കോട്ടെ, അങ്ങനെ ഒരു സീരിയസ് സിറ്റുവേഷൻ നടന്നപോളും ഒരു ഹ്യൂമാനിറ്റി കണ്ട്സിഡറേഷൻ അവിടെ കണ്ടിരുന്നു. അതാണ് ബേസിക് ആയിട്ട് ഒരു മനുഷ്യൻ ചെയ്യേണ്ട കാര്യം.ഇവിടെ യാതൊരു പേഴ്സണൽ ഗ്രഡ്ജ് പോലും പ്രത്യക്ഷത്തിൽ ഇല്ല,എന്നിട്ടും ഇവർ ഇങ്ങനെ ചെയ്യുന്നെങ്കിൽ അത് അത്രയും വിഷം ഇവരുടെ ഉള്ളത് കൊണ്ടാണ്.
ഒകെ ബിഗ് ബോസ് ആണ്, ഗെയിം ആണ്, ചിലർക്ക് ഒക്കെ ഇവർ ഇപ്പോൾ ബ്രില്ല്യന്റ് ഗെയിമേഴ്സ് ആയിട്ടുണ്ടാകും.പക്ഷേ, പറയാതിരിക്കാൻ വയ്യ. ബിഗ് ബോസ് മലയാളം ചരിത്രത്തിൽ തന്നെ ഇത്രയും തേർഡ് റേറ്റ് ചീപ് ഗെയിം ആരും കളിച്ചിട്ടില്ല. പച്ച മലയാളത്തിൽ പറഞ്ഞാൽ നാണം കെട്ട നാറിയ കളി!', കുറിപ്പിൽ പറഞ്ഞു.
അതേസമയം തങ്ങളെ പിരിക്കുമെന്ന് നെവിൻ പറഞ്ഞതാണ് അവനോടുള്ള വൈരാഗ്യത്തിന് കാരണം എന്നാണ് ആദിലയും നൂറയും ഷാനവാസിനോട് വെളിപ്പെടുത്തുന്നത്. സൗഹൃദങ്ങളേയും പ്രണയിനികളേയും പിരിക്കുന്ന സ്വഭാവം നെവിനുണ്ടെന്നും അതിൽ അവൻ സന്തോഷം കണ്ടെത്താറുണ്ടെന്നും നൂറ ഷാനവാസിനോട് വ്യക്തമാക്കി.
ഹൗസിലെ പ്രശ്നങ്ങൾക്കിടെ തനിക്ക് ക്വിറ്റ് ചെയ്യാൻ താത്പര്യം ഉണ്ടെന്ന് നെവിൻ ക്യാമറയ്ക്ക് മുന്നിൽ പറഞ്ഞിരുന്നു. ഇത് പിന്നീട് ബിഗ് ബോസ് ചോദിച്ചു. നെവിന് പുറത്ത് പോകണമെങ്കിൽ വാതിൽ തുറന്ന് തരാമെന്നായി ബിഗ് ബോസ്. ഇതിനിടയിൽ ആണാണെങ്കിൽ നെവിൻ പുറത്ത് പോകണമെന്ന് ആദിലയും നൂറയും വെല്ലുവിളിക്കുകയായിരുന്നു. ഇതിൽ വീണ നെവിൻ ഹൗസിൽ നിന്നും ഇറങ്ങിപ്പോയി.












Click it and Unblock the Notifications