Get Updates
Get notified of breaking news, exclusive insights, and must-see stories!

അനുമോള്‍ വെടിപൊട്ടിച്ചു: ആര്യനും ജിസേലും പുതപ്പിനുള്ളില്‍ കാണിച്ചത് ഞാന്‍ കണ്ടു; ബിഗ് ബോസില്‍ കുത്സിതം

ബിഗ് ബോസ് വീടിന് അകത്തും പുറത്തുമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുകഞ്ഞു കൊണ്ടിരിക്കുന്ന വിഷയമാണ് ജിസേലും ആര്യനും തമ്മിലുള്ള റിലേഷന്‍. തങ്ങള്‍ തമ്മില്‍ കേവലം സുഹൃദ്ബന്ധം മാത്രമാണെന്ന് ആര്യനും ജിസേലും വ്യക്തമാക്കുന്നുണ്ടെങ്കിലും അത് അങ്ങനെയല്ലെന്നാണ് അനുമോളുടെ വാദം. ഇരുവരും തമ്മിലുള്ള ചില കാര്യങ്ങള്‍ ഞാന്‍ കണ്ടുവെന്നും അനുമോള്‍ കഴിഞ്ഞ ദിവസം മറ്റ് മത്സരാർത്ഥികളോട് പറഞ്ഞിരുന്നു. ഇപ്പോഴിതാ അനു ഈ വിഷയം പരസ്യമായി തന്നെ എടുത്തിട്ടത് ആര്യനുമായുള്ള വലിയ വഴക്കിന് തന്നെ ഇടയാക്കിയിരിക്കുകയാണ്.

യഥാർത്ഥത്തില്‍ ഇന്നലെ രാത്രി മുതല്‍ തന്നെ ഈ വിഷയം പുകയുന്നുണ്ടായിരുന്നു. ആര്യന്‍ ഇനിയും എന്നെ ചൊറിയാന്‍ വന്നാല്‍ ഇക്കാര്യം പരസ്യമായി പറയുമെന്ന് ഇന്ന് നൂറയോട് സംസാരിക്കുമ്പോഴും അനു പറയുന്നുണ്ട്. ഇതിന് പിന്നാലെ അനു തുടക്കം മുതല്‍ തന്നെ എന്നെ വളക്കാന്‍ നോക്കിയിരുന്നുവെന്നും അതിന് നില്‍ക്കാത്തതുകൊണ്ടുള്ള അസൂയയാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണമെന്നും ആര്യ ജിഷിനോടും അക്ബറിനോടുമായി പറയുന്നു. ഇതിനിടയില്‍ തന്നെയാണ് ആര്യ അനുവിന്റെ വീട്ടിലുള്ളവരെ വിളിച്ചെന്ന പ്രശ്നവും ഉണ്ടാകുന്നത്.

anumol-gizeal-aryan

നീ കണ്ടത് എന്താണ് എന്ന് പറയൂ.. എന്ന് ശൈത്യയും ആദിലയുംചോദിക്കുമ്പോള്‍. 'ആര്യനേയും ജിസേലിനേയും പുതപ്പിന് ഇടയില്‍ മോശമായി കണ്ടു' എന്നായിരുന്നു അനുവിന്റെ മറുപടി. ജിസേലും ആര്യനും പുതപ്പിന് അടിയില്‍ നിന്നും ചുമ്പിക്കുന്നത് കണ്ടതായി മസ്താനിയും പറഞ്ഞു. ഇതോടെ എല്ലാവരും അനുവിനോട് കാര്യം അന്വേഷിക്കലായി.

'ഇവനും ഇവള്‍ക്കും ലൈഫ് ഉള്ളതുകൊണ്ടാണ് ഇതുവരെ ഒന്നും പറയാതിരുന്നത്. എന്റെ ബെഡ്ഡില്‍ വന്ന് ഇരുന്നാല്‍ ഇവരുടെ ബെഡ്ഡില്‍ നടക്കുന്നത് എനിക്ക് കൃത്യമായി കാണാന്‍ സാധിക്കും. നീയും ഇവളും ബെഡ്ഡിന് അകത്ത് കിടുന്നുകൊണ്ട് കാണിക്കാന്‍ പാടില്ലാത്ത കാര്യമാണ് കാണിച്ചത്' അനുമോള്‍ പറഞ്ഞു. ഇതോടെ കള്ളം പറയരുത് എന്നും പറഞ്ഞ് ആര്യ അനുമോളുടെ നേർക്ക് ചാടുന്നതും കണ്ടു. തുടർന്നും അനു ഞാന്‍ കണ്ടതായുള്ള കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്.

ഈ വിഷയത്തില്‍ അനുവിനെ പിന്തുണച്ചും എതിർത്തുകൊണ്ട് ആളുകള്‍ രംഗത്ത് വരുന്നുണ്ട്. 'ജിസേല്‍ തന്നെയല്ലേ അനുമോളെ ആര്യനുമായി ലൗ ട്രാക്ക് ഉണ്ടെന്നു പറഞ്ഞ് കളിയാക്കാൻ നോക്കുന്നത്. എന്നിട്ട് അവൾ ഇമ്മാതിരി പരിപാടി കാണിച്ചാൽ എക്സ്പോസ് ചെയ്തുകൂടെ അതിൽ എന്താ തെറ്റ് ഉള്ള കാര്യം പറഞ്ഞാൽ എന്ത്' എന്നാണ് അനുമോളെ പിന്തുണയ്ക്കുന്നവർ ചോദിക്കുന്നത്.

എന്നാല്‍ വിഷയത്തില്‍ അനുമോളെ വിമർശിക്കുന്നവരാണ് കൂടുതലും ഒരു ആണും പെണ്ണും ഒരുമിച്ചു കിടന്നുറങ്ങുന്നത് കുലുസിതമാണെന്ന് പറയുന്ന് മോശമാണെന്ന് ആളുകള്‍ ചൂണ്ടിക്കാട്ടുന്നത്. അത് വെച്ചു ട്രോൾ ഉണ്ടാക്കാനും തെറ്റിദ്ധാരണ പരത്തുന്ന കമന്റ്‌ ഇടാനും എന്തൊരു ഉത്സാഹമാണ് മലയാളി പ്രേക്ഷകർക്ക്. വീട്ടിനുള്ളിൽ ഉള്ളവർ തന്നെ ഇങ്ങനെ തെറ്റിദ്ധാരണപരത്തുന്ന സ്ഥിതിക്ക് മോഹൻ ലാൽ ചോദിക്കണമെന്ന് ആഗ്രഹിക്കുന്നു.അവരുടെ ഭാഗം കൂടി കേൾക്കണമെല്ലോ.

ഞാൻ 24×7 ഈ ഷോ കാണുന്ന ആളാണ്. ഇത് വരെ ജിസേൽ - ആര്യൻ തമ്മിൽ ഉള്ള ബന്ധത്തിൽ പലരും പറയുന്ന പോലെ ഒരു കുലുസിത മാനം തോന്നിയിട്ടില്ല.
നല്ല ഒരു സുഹൃത്ത് ബന്ധമെന്നതിന് ഉപരി ഒരു ചേച്ചി- അനിയൻ പോലെയുള്ള ബന്ധം അവർ തമ്മിൽ തോന്നാറുണ്ട്. അനുവിനെ പോലെ ഉള്ള കുലശ്രീ അമ്മായിക്ക് ആണും പെണ്ണും ഒരുമിച്ചു കിടന്നുറങ്ങുന്നത് കണ്ടാലേ അതെ തോന്നുവുള്ളു. ഇങ്ങനെ സങ്കൽപ്പിച്ചു കൂട്ടുന്ന ആളുകളുടെ മനസ്സ് ആണ് കഷ്ട്ടം.

ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടാൻ വന്നതിൽ തന്നെ സങ്കടം ഉണ്ട്.
ക്യാമറ വന്നപ്പോൾ ഡ്രസ്സ്‌ വലിച്ചിട്ടു എഴുനേറ്റ് എന്നു വരെ പല കമന്റ്‌ കണ്ടു. കിടന്നിട്ട് എഴുനേറ്റു വരുന്ന ഒരു സ്ത്രീ എന്നല്ല ആരാണേലും ഡ്രസ്സ്‌ നേരെ ആകും. ഏതേലും സിനിമയിൽ കാണുന്ന ചീപ്പ്‌ സീൻ ആണ് പലരുടെയും മനസ്സിൽ എന്നു തോന്നുന്നു. അതിനുമപ്പുറം ഇങ്ങനെ എല്ലാ ബന്ധങ്ങൾക്കും വൃത്തികെട്ട മാനം കാണുന്ന ബിഗ്‌ബോസ് ഹൌസിൽ ഉള്ളിൽ ഉള്ളവരും പുറത്തു ഉള്ളവരും ചോദ്യം ചെയ്യപെടണമെന്നും അനുമോളെ എതിർക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+