ഷാനവാസ് ബിഗ് ബോസിൽ നിന്നും ഇറങ്ങിപ്പോയി? ബിഗ് ബോസ് സീസൺ 7 ൽ വൻ ട്വിസ്റ്റ്..എന്താണ് സംഭവിച്ചത്?
ബിഗ് ബോസ് സീസൺ 7ലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളാണ് സീരിയൽ താരം കൂടിയായ ഷാനവാസ്. തുടക്കം മുതൽ തന്നെ പല തർക്കങ്ങളുടേയും നിലപാടുകളുടേയും പേരിൽ ഷാനവാസിന്റെ ഗെയിം ചർച്ചയായിരുന്നു. ഹൗസിൽ അവസാനം വരെ തുടരാൻ സാധ്യതയുള്ള മത്സരാർത്ഥിയായി കണക്കാക്കപ്പെട്ടിരുന്ന ആൾ കൂടിയാണ് ഷാനവാസ്. എന്നാൽ ഹൗസിൽ നിന്നും ഷാനവാസ് ഇറങ്ങിപ്പോയി എന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ട്. അൻസിഫ് മൂൺലൈറ്റ് മീഡയയിലൂടെ ബിഗ് ബോസ് അനലിസ്റ്റുകളിലൊരാളായ അൻസിഫ് ആണ് ഇത് സംബന്ധിച്ച വീഡിയോ പങ്കുവെച്ചത്.
എല്ലാവരേയും ഞെട്ടിച്ച് കൊണ്ട് ഷാനവാസ് ഹൗസിൽ നിന്നും ഇറങ്ങിപ്പോയി എന്നാണ് അൻസിഫ് പറയുന്നത്. ആരോഗ്യപ്രശ്നങ്ങളുടെ പുറത്താണോ അതല്ല നെവിനുമായുള്ള പ്രശ്നങ്ങളുടെ പുറത്താണോ ഷാനവാസ് ഇറങ്ങിപ്പോയതെന്ന് വ്യക്തമല്ലെന്നാണ് അൻസിഫ് പറയുന്നത്.

കഴിഞ്ഞ ദിവസം നെവിവിനെതിരെ ഷാനവാസ് ഉയർത്തിയ ആരോപണം ഹൗസിനകത്തും പുറത്തും ഒരുപോലെ ചർച്ചയായിരുന്നു. നെവിനിൽ നിന്നും തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് ഷാനവാസ് ആരോപിച്ചത്. ഇരുവരും തമ്മിലുണ്ടായ ഒരു തർക്കത്തിന് പിന്നാലെ നോമിനേഷനിടയിലാണ് ഷാനവാസ് ഇത്തരമൊരു ആരോപണം ഉയർത്തിയത്.
ഈ വിഷയങ്ങൾ കൂടുതൽ പ്രശ്നമായതാണോ ഷാനവാസ് ഇറങ്ങിപ്പോയതെന്ന സംശയവും അൻസിഫ് പങ്കുവെച്ചു. അതേസമയം വൈകാതെ തന്നെ ഷാനവാസ് ഹൗസിലേക്ക് തിരിച്ചെത്തിയതായും അൻസിഫ് പറഞ്ഞു. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് അറിയണമെങ്കിൽ ലൈവിനായി കാത്തിരിക്കേണ്ടി വരുമെന്നാണ് അൻസിഫ് പറയുന്നത്. വിവാദമായ എന്തെങ്കിലും സംഭവിച്ചെങ്കിൽ ഒരുപക്ഷെ ആ ഭാഗങ്ങൾ ലൈവിൽ നിന്നും ബിഗ് ബോസ് മാറ്റിയേക്കാനുള്ള സാധ്യതയുണ്ടെന്നും അൻസിഫ് പറഞ്ഞു.
അതേസമയം നെവിനെതിരായ ആരോപണത്തിൽ ഷാനവാസിനെ അനുകൂലിച്ചും പ്രതികൂലിച്ചും അംഗങ്ങൾ നിൽക്കുന്നുണ്ട്. തർക്കത്തിനറെ പുറത്ത് ഇത്രയും നീചമായ രീതിയിൽ നെവിനെതിരെ ആരോപണം ഉയർത്തിയതിന് താൻ നോമിനേറ്റ് ചെയ്യുന്നത് ഷാനവാസിനെയാണെന്നാണ് അഭിലാഷ് തുറന്നടിച്ചത്. എന്നാൽ അനീഷ് ഷാനവാസിനെ കെട്ടിപ്പിടിക്കുകയാണ് ചെയ്തത്. അനീഷിന്റെ ഈ പ്രവൃത്തി ഷാനവാസിന്റെ ആരോപണം ശരിവെയ്ക്കുന്നതാണെന്നാണ് ചില ബിഗ് ബോസ് ആരാധകരുടെ വാദം. അത്തരത്തിൽ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിൽ പങ്കുവെയ്ക്കപ്പെട്ട കുറിപ്പ് ഇങ്ങനെ
'ഇന്നലെ ആരോപണം ഉന്നയിച്ചു ഷാനവാസ് പോയി ഇരുന്നപ്പോ അനീഷ് പോയി ഹഗ് ചെയ്തിട്ടുണ്ട്,എന്തേലും കാരണം ഇല്ലാതെ അനീഷ് അങ്ങനെ ചെയ്യില്ല...
1.മുൻപേയും ഷാനവാസ് ഇങ്ങനെ ആരോപണം ഉന്നയിച്ചിട്ടുണ്ട് നെവിനെതിരെ
2.ബെഡ് മാറണം എന്ന് പറഞ്ഞിട്ടുണ്ട്.
3.ബെഡ് മാറിയിട്ടുണ്ട്.
4.ഈ ആരോപണം വേറെ ആളുകളോട് ഷെയർ ചെയ്തിട്ടും ഉണ്ട് നേരത്തെ.
5. നന്മമരം കളിച്ച അഭിലാഷ് ഡോണ്ട് ടച് എന്ന് നെവിനോട് പറയുന്നുണ്ട്.
6.നിരന്തര മോഷണവും ക്യൂട്ട്നെസ് കാണിക്കലും.. ആദ്യം okay ആയി തോന്നിയെങ്കിലും നെവിൻ ഇപ്പൊ ഓവർ ആണു.
7.ആദില നൂറയ്ക്ക് കിട്ടുന്ന കമ്മ്യൂണിറ്റി വോട്ട്സ് നെവിന് ലക്ഷ്യം ഉണ്ട്.അതിനd വേണ്ടിയാണ് കമ്മ്യൂണിറ്റിയെ ഇടയ്ക്ക് എടുത്തിടുന്നത്. കക്ഷത്തിൽ ഇരിക്കുന്നത് (എനിക്ക് ഐഡന്റിറ്റി വെളിപ്പെടുത്താൻ താല്പര്യമില്ല...)പോകാനും പാടില്ല ഉത്തരത്തിൽ ഇരിക്കുന്നത് (ആദില നൂറയ്ക്ക് കിട്ടുന്ന വോട്ട് )വേണം... ഇതാ നെവിന്റെ ആറ്റിറ്റ്യൂഡ്. അധികം വൈകാതെ പുറത്തു പോകാൻ പോണ ആളാണ് നെവിൻ.പലപ്പോഴും വോട്ടിൽ ഒരുപാട് താഴെയായി ജസ്റ്റ് മിസ്സ് ആയതാണ്', പോസ്റ്റിൽ പറഞ്ഞു.
എന്തായാലും നെവിനെതിരെ ഷാനവാസ് ഉയർത്തിയ ആരോപണം വീക്കെന്റ് എപ്പിസോഡിൽ അവതാരകനായ മോഹൻലാൽ ചർച്ച ചെയ്യുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. ആരോപണത്തിൽ നെവിൻ പൊട്ടിക്കരഞ്ഞ സംഭവങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. ഷാനവാസിന്റെ ആരോപണം വാസ്തവമാണോ അല്ലെയോ എന്നത് വരും ദിവസങ്ങളിൽ അറിയാം.


Click it and Unblock the Notifications