ലക്ഷ്മിയുടെ ചീട്ട് കീറി ലാലേട്ടന്‍: ആദില-നൂറ, ഒനീല്‍ വിഷയത്തില്‍ നിർത്തിപ്പൊരിക്കല്‍
ബിഗ് ബോസ് മലയാളം സീസണ്‍ 7 ല്‍ വൈല്‍ഡ് കാർഡ് ആയി എത്തിയ താരങ്ങളില്‍ ഒരാളാണ് ലക്ഷ്മി. തുടക്കത്തില്‍ മികച്ച മത്സരാർത്ഥിയെന്ന പ്രതീതി ഉണ്ടാക്കിയെങ്കിലും പിന്നീട് തുടർച്ചയായി വിവാദങ്ങളില്‍പ്പെടുന്നതാണ് കാണാന്‍ കഴിയുന്നത്. ആദിലയേയും നൂറയേയും ലക്ഷ്യമിട്ട് വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവർ എന്ന അധിക്ഷേപകരമായ പരാമർശം വരെ ലക്ഷ്മിയുടെ ഭാഗത്ത് നിന്നും ഉണ്ടായി. ഇതോടൊപ്പം തന്നെയാണ് ഒനീല്‍ മസ്താനിയോട് മോശമായി പെരുമാറിയെന്ന തരത്തിലുള്ള ആരോപണവും ലക്ഷ്മിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.
ഈ വിഷയങ്ങളെല്ലാം ഈ ആഴ്ച മോഹന്‍ലാല്‍ എത്തുമ്പോള്‍ ചോദിക്കണമെന്ന ആവശ്യം പ്രേക്ഷകർ തന്നെ നിരന്തരം ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്തായാലും ഇന്ന് വീട്ടിലേക്ക് വരുന്ന മോഹന്‍ലാല്‍ ആ വിഷയം ലക്ഷ്മിയോട് ചോദിക്കുന്നുണ്ട്. ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രമോ ഇത് വ്യക്തമാക്കുന്നു. പ്രമോ പുറത്ത് വന്നതോടെ പ്രേക്ഷകരും വലിയ ആവേശത്തിലാണ്.

സ്ത്രീയ്ക്ക് നിയമവ്യവസ്ഥകൾ നൽകുന്ന ഇമ്മ്യൂണിറ്റ് മിസ്യൂസ് ചെയ്യപ്പെടുന്നതിനു ഏറ്റവും നല്ലൊരു ഉദാഹരണമാണ് ലക്ഷ്മിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് ഒരു പ്രേക്ഷകന്‍ പ്രമോ വീഡിയോയുടെ താഴെ കുറിക്കുന്നത്. എന്തും പറയാൻ മടിയില്ലാത്ത മസ്താനിക്കുണ്ടായ ഒരു കാര്യം അവർ പബ്ലിക് ആക്കാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞിട്ടും സ്ക്രീൻസ്പെയ്സിനും ബോസി കളിക്കാനുമായി മസ്താനിയുടെ അനുമതി ഇല്ലാതെ ലക്ഷ്മി അത് ഇഷ്യൂ ആക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ലക്ഷ്മി ആരാണ്? വൈൽഡ് കാർഡുകളുടെ ക്യാപ്റ്റൻ എന്നാണോ സ്വയം വിശ്വസിച്ച് ഇരിക്കുന്നത്. കഴിഞ്ഞ ദിവസം നൂറ/ആദില എന്നുവരെ വീട്ടിൽ കയറ്റാൻ കൊള്ളാത്തവർ എന്നരീതിയിൽ പറയുക ഇപ്പോൾ ഇല്ലാത്ത കാര്യം ഉണ്ടെന്ന് സ്ഥാപിക്കാൻ ശ്രമിക്കുക. ബിഗ്‌ബോസിൽ ആയതു കൊണ്ട് ഓനീൽ രക്ഷപെട്ടു. പുറത്തായിരുന്നു എങ്കിൽ ഇപ്പോൾ ജയിലിൽ ആയേനെ. നിങ്ങൾക്കു ധൈര്യം ഉണ്ടെങ്കിൽ ബിഗ് ബോസ് ലക്ഷ്മിയെയും മസ്താനിയെയും പുറത്താക്ക് അല്ലെങ്കിൽ നല്ലൊരു പണിഷ്മെന്റ് കൊടുക്കു- എന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
അതേസമയം മോഹന്‍ലാലിന്റെ ഈ വർഷത്തെ അവതരണത്തിനും പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. 'അടിപൊളി ലാലേട്ടാ ലാലേട്ടൻ എല്ലാവർഷത്തേക്കാളും മികച്ച രീതിയിൽ തന്നെ ഇപ്രാവശ്യം മുന്നോട്ടു പോകുന്നുണ്ട്. തോന്നിവാസങ്ങൾക്കെല്ലാം മറുപടി കൊടുക്കുന്നുണ്ട്. ആളുകൾക്ക് ഗെയിം ആണ് എന്ന് കരുതി എന്തും പറയാനുള്ള ലൈസൻസ് ആവരുത് ബിഗ് ബോസ്. അടിപൊളി ലാലേട്ടാ അടിപൊളി. ഒരു വിവരവുമില്ലാത്ത കുറെ മരവാഴകൾ ഉണ്ട്. ആരെയും പേടിയില്ല. എന്തിനാണ് അവിടെ വന്നിരിക്കുന്നത് പോലും എന്നറിയാത്ത കുറെ എണ്ണം.
ആര്യന്റെ ഒക്കെ പെരുമാറ്റം കണ്ടാൽ ആ കുടുംബത്തിന് ഒന്നടക്കം പറയാൻ തോന്നും നമുക്ക്. അഹങ്കാരി അനുമോളുടെ വിചാരം ഭൂലോകരംഭ ആണെന്നാണ്. എല്ലാത്തിനെയും ശരിയാക്കണം. ഇനിയുള്ള ഒന്നരമാസം കൊണ്ട് ഇവറ്റകൾ നന്നാകുമോ എന്ന് നോക്കാം' എന്നാണ് മറ്റൊരു പ്രേക്ഷകന്റെ അഭിപ്രായം.
ഇതുവരെ ഉണ്ടായിരുന്ന സീസണുകളിൽ പ്രേക്ഷകരെ എന്റർടൈൻമെന്റ് ചെയ്യിക്കുന്ന എന്തെങ്കിലും ഉണ്ടായിരുന്നു. ഈയൊരു സീസണിൽ പ്രേക്ഷകരെ ദേഷ്യം പിടിപ്പിക്കുന്ന വെറുപ്പിക്കുന്ന മടുപ്പിക്കുന്ന ഒരു കൂട്ടം മത്സരാർത്ഥികള്‍ ആണുള്ളത്. ബിഗ്‌ബോസിലേക്ക് ഒഡിഷൻ നടത്തി ആളെ സെലക്ട് ചെയ്യുന്ന മഹാൻ ഒരു സംഭവം തന്നെ. ലാലേട്ടന് ഇതിന്റെ വല്ല കാര്യവുമുണ്ടോയെന്ന രീതിയില്‍ അരിശം തീർക്കുന്നവരേയും കാണാന്‍ സാധിക്കും.












Click it and Unblock the Notifications