അക്ബർ ആ ചെയ്തത് കണ്ടപ്പോൾ ദേഷ്യം തോന്നി;ബിഗ് ബോസിലെ ആ രംഗത്തെ കുറിച്ച് മോഹൻലാൽ..എനിക്കും ദേഷ്യം വരും
ബിഗ് ബോസ് ഷോ അവതാരകനായ മോഹൻലാൽ കാണറുണ്ടോ? മത്സരാർത്ഥികളുടെ പ്രകടനം കാണുമ്പോൾ അദ്ദേഹത്തിന് ദേഷ്യം തോന്നാറില്ലേ, വീക്കെന്റ് എപ്പിസോഡിൽ ചോദിക്കുന്ന ചോദ്യങ്ങളൊക്കെ ബിഗ് ബോസ് ക്രൂ പറഞ്ഞ് തരുന്നതാണോ ഇങ്ങനെ മോഹൻലാലിനോട് ചോദിക്കാൻ പലപല ചോദ്യങ്ങളുണ്ട് ആരാധകർക്ക്. ഇപ്പോഴിതാ എല്ലാത്തിനും മറുപടിയുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ. ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ. താരത്തിന്റെ വാക്കുകളിലേക്ക്
'ബിഗ് ബോസിന് വേണ്ടിയും പ്രിപ്പെയർ ചെയ്യാറുണ്ട്. ഞാൻ ആരിൽ നിന്നും റെഫറൻസ് എടുത്തിട്ടില്ല. ഇതേ സ്വഭാവമല്ലല്ലോ തമിഴിലും തെലുങ്കിലുമൊന്നും. ഹൗസും സ്വഭാവ രീതികളും പ്ലേയും ഇനാക്ട് ചെയ്യുന്ന രീതിയുമൊക്കെ മാറും. മലയാളത്തിൽ ഞാനാണല്ലോ ആദ്യമായി ചെയ്യുന്നത്. ഹിന്ദി ബിഗ് ബോസും മുഴുവനായി കണ്ടിട്ടില്ല. മറ്റൊന്നുമല്ല അതുപോലെ അത് ഇവിടെ അവതരിപ്പിക്കാൻ സാധിക്കില്ലല്ലോ. നമ്മുക്ക് ചോദിക്കാനുള്ള ചോദ്യങ്ങൾ വ്യത്യസ്തമായിരിക്കും. അവർ തരുന്ന ഉത്തരങ്ങൾ വ്യത്യസ്തമായിരിക്കും. ഒരു ഇന്റർവ്യൂ പോലെയാണ്. നമ്മുക്ക് കുറച്ച് അപ്പർ ഹാന്റ് ഉണ്ടെന്നേ ഉള്ളൂ. പ്രേക്ഷകരുടെ ഇൻപുട്ട് കൂടി എടുത്ത് നമ്മൾ ഓരോ കാര്യം ചോദിക്കുന്നു.

ബിഗ് ബോസ് തന്നെയാണ് അവിടുത്തെ മെയിൻ. ബിഗ് ബോസ് പറയുന്ന കാര്യങ്ങൾ ഞാൻ കേട്ടോളാം. ഏഴിന്റെ പണിയൊക്കെ കൊടുത്ത് കഴിഞ്ഞാൽ ആ കുട്ടികളുടെ പ്രാക്ക് ഞാനെന്തിനാണ് കേൾക്കുന്നത്. ബിഗ് ബോസ് കൊടുക്കുന്ന പണിയാണ്, എന്നെ കൊണ്ട് കളിപ്പിക്കുന്നു.
ബിഗ് ബോസ് ഞാൻ കാണാറുണ്ട്. ലൈവ് ഷോയും കാണാൻ ശ്രമിക്കുന്നുണ്ട്. ഓരോരുത്തരുടെ ക്യാരക്ടർ മനസിലാക്കണമല്ലോ. എനിക്ക് ചോദ്യങ്ങൾ ചോദിക്കാൻ കൂടുതൽ സ്വാതന്ത്ര്യമുണ്ട്. എന്റെ വ്യക്തിപരമായ അഭിപ്രായം ഞാൻ അവിടെ ഇംപ്ലിമെന്റ് ചെയ്യാറുണ്ട്. ബിഗ് ബോസ് ഒരിക്കലും സ്ക്രിപ്റ്റഡ് അല്ല. 18 പേരും 18 സ്വഭാവക്കാർ അല്ലേ, എങ്ങനെ സ്ക്രിപ്റ്റ് ചെയ്യാൻ പറ്റും. ഹൗസിലുള്ളവർ ഭയങ്കര മൂഡ് സ്വിങ്സുള്ളവർ ആയിരിക്കും. കുറച്ച് ദിവസം കൊണ്ട് അവരുടെ മൂഡ് മാറും. പ്യൂരിഫിക്കേഷൻ ഓഫ് സോൾ നടക്കാനുണ്ട്, നടക്കണം.
കഴിഞ്ഞ സീസണിൽ മത്സരാർത്ഥികൾ പറയുമായിരുന്നു ലാലേട്ടൻ വന്നാൽ പറയുമെന്ന്. എന്നാൽ ഈ സീസണിൽ മത്സരാർത്ഥികൾ കുറച്ച് കൂടി ബോധവാൻമാരാണ്. പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നിക്കാണും. ഏഴിന്റെ പണിയിലേക്ക് അവർ കൂടുതലായി കോൺസെൻട്രേറ്റ് ചെയ്യുകയാണ്.
ബിഗ് ബോസിലെ ചിലരുടെ പ്രതികരണം കാണുമ്പോൾ ദേഷ്യം വരും. പക്ഷെ അത് കൺട്രോൾ ചെയ്യാനുള്ള മാജിക്ക് എനിക്കുണ്ട്. ഇതെന്തിനാണ് ഇയാൾ ചെയ്യുന്നതെന്ന് തോന്നും. പ്രേക്ഷകനായാണല്ലോ ഞാനും കാണുന്നത്. കഴിഞ്ഞ എപ്പിസോഡിൽ എനിക്ക് ഇഷ്ടമില്ലാതിരുന്ന കാര്യം ഒരാൾ തലയണ എടുത്തെറിഞ്ഞു. അത് മറ്റൊരാളുടെ ദേഹത്ത് കൊണ്ടാലോ, അത് പോരെ, നമ്മുടെ ഒരു പ്രോപ്പർട്ടി എടുത്ത് എറിയാൻ പാടില്ല. പിന്നെ അവർ ഉപയോഗിക്കുന്ന ചില ഭാഷകൾ. ഇവർ വീട്ടിലൊക്കെ ഇങ്ങനെയാണോ ചെയ്യുന്നതെന്ന് ഞാൻ ആലോചിക്കും. അതൊക്കെ നമ്മൾ വാൺ ചെയ്യും. അവർക്ക് ശിക്ഷ കൊടുക്കും.
ബിഗ് ബോസ് വീട്ടിൽ കഴിയാൻ എനിക്ക് ഭയങ്കര ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ഇനി നടക്കില്ല, ഭയങ്കര പരിവേഷമല്ലേ മോഹൻലാൽ , ഹോസ്റ്റ് എന്നൊക്കെ. ബിഗ് ബോസിൽ പോകുമ്പോൾ പോകുമ്പോൾ പലരും പലതും ചിന്തിച്ചിട്ടായിരിക്കും പോകുന്നത്. അതൊക്കെ വർക്കാവണമെന്നില്ല. എന്തായാലും ബിഗ് ബോസിൽ പോകാനുള്ള പോസിബിലിറ്റി നഷ്ടപ്പെട്ട ആളാണ് ഞാൻ. പലപ്പോഴും ആലോചിച്ചിട്ടുണ്ട് ആ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിലോയെന്ന്. അതൊക്കെ ഗെയിം പ്ലാൻ ആണോ അല്ലാതെ ഇതൊക്കെ പ്ലേ ചെയ്യാൻ പറ്റുമോയെന്നൊക്കെ ചോദിക്കും. ആ ഹൗസിലെ ക്യാരക്ടർ സ്റ്റഡീസും ഇമോഷൻ സ്റ്റഡീസുമൊക്കെ നടത്തണം. ആളുകൾ എന്തുകൊണ്ട് ഇങ്ങനെ പെരുമാറുന്നുവെന്ന് തോന്നില്ലേ. ആദ്യ ദിവസം തന്നെ ചിലർ വഴക്കുണ്ടാക്കും. അതിന്റെ കാര്യമൊന്നും ഇല്ല. അധികം ദേഷ്യം പാടില്ലെന്നൊക്കെ പറഞ്ഞാണ് ഹൗസിലേക്ക് കയറ്റിവിടുന്നത്. ആങ്കർ മാനേജ്മെന്റ് വലിയൊരു കാര്യമാണ്', മോഹൻലാൽ പറഞ്ഞു.












Click it and Unblock the Notifications