Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആദിലയുടെ ഭീഷണികൾക്ക് നൂറ തലകുനിച്ചു; നൂറ സത്യം തിരിച്ചറിയുന്ന ദിവസം വരും'

ബിഗ് ബോസ് മലയാളം സീസൺ 7 ന് മുന്നേ തന്നെ ചർച്ച ചെയ്യപ്പെട്ട പങ്കാളികളാണ് ആദിലയും നൂറയും. വീട്ടുകാരുടെ എതിർപ്പുകൾ മറികടന്ന് വലിയ നിയമപോരാട്ടത്തിനൊടുവിലാണ് ഇരുവരും ഒന്നിച്ചത്. ലെസ്ബിയൻ പങ്കാളികളായ ഇരുവർക്കും തുടക്കത്തിൽ ബിഗ് ബോസ് ഹൗസിനുള്ളിലും പുറത്തും വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ല. എന്നാൽ പങ്കാളികൾ എന്ന നിലയ്ക്കുള്ള ഇടപെടലും കരുതലും വലിയ നിലയിൽ ചർച്ചയായി. നിരവധി പേരുടെ പിന്തുണ നേടാനും ഇത് സഹായിച്ചു.

എന്നാൽ ഷോ മുൻപോട്ട് പോകുന്തോറും ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുന്നുണ്ടെന്നാണ് ചില ബിഗ് ബോസ് ആരാധകർ അഭിപ്രായപ്പെടുന്നത്. ആദില നൂറയെ നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്നാണ് ഇവർ കുറ്റപ്പെടുത്തുന്നത്. ആദിലയെ വിമർശിച്ച് കൊണ്ട് ബിഗ് ബോസ് ആരാധക ഗ്രൂപ്പിൽ പങ്കുവെയ്ക്കപ്പെട്ടൊരു കുറിപ്പ് ഇങ്ങനെ

adilanoor2-1

'പൂട്ടിക്കെട്ടിയ വാതിലുകൾക്കപ്പുറം നൂറയുടെ ലോകം. അഹങ്കാരവും ദേഷ്യവും അഴിഞ്ഞാടുന്ന ഒരു ശബ്ദം, ഒരു ഭാഷ, അതായിരുന്നു എൻ്റെ കണ്ണിൽ ആദില. അവളുടെ മുന്നിൽ നൂറയുടെ അവസ്ഥ, സിംഹക്കൂട്ടിൽ അകപ്പെട്ട മാൻകിടാവിനെപ്പോലെയായിരുന്നു. സ്വന്തം ജീവിതം പോലും വിട്ടുവീഴ്ചകൾക്ക് മുന്നിൽ അടിയറവ് വെച്ച്, ആദിലയുടെ ഭീഷണിക്ക് അവൾ തലകുനിച്ചു. ഈ അൻപത് ദിവസത്തെ എൻ്റെ നിരീക്ഷണത്തിൽ ഞാൻ കണ്ടതും വിലയിരുത്തിയതും ഇതാണ്, മറ്റുള്ളവർക്ക് എന്ത് തോന്നിയെന്നെനിക്കറിയില്ല. പക്ഷേ ഞാൻ പറയാം, ആദില എന്ന വ്യക്തിയുടെ നീക്കങ്ങൾ വ്യക്തമാണ്.

സ്വന്തം നേട്ടങ്ങൾക്കായി തൻ്റെ തൻ്റേടവും വാശിയും ഉപയോഗിച്ച്, തന്നെക്കാൾ കഴിവുള്ളവരെ വരുതിയിലാക്കുന്ന ഒരു തന്ത്രം. അതായിരുന്നു അവളുടെ ശൈലി. മീഡിയയുടെ ശ്രദ്ധ നേടാൻ വേണ്ടി മുൻകാലങ്ങളിൽ ആദില കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ നമ്മൾ കണ്ടതാണ്. ഇന്ന്, സീരിയൽ അഭിനേതാക്കളായ ഷാനവാസ്, അനുമോൾ എന്നിവരെ കൂട്ടുപിടിച്ച്, തൻ്റെ ഭാവി മെച്ചപ്പെടുത്താനുള്ള ഉറച്ച തീരുമാനത്തിലാണ് അവൾ' എന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് അവരുടെ എല്ലാ കൊള്ളരുതായ്മകളും സഹിച്ച്, അവരോടൊപ്പം ഒട്ടിനിൽക്കാൻ ഏത്‌ സാഹചര്യത്തിലും അവൾ തയ്യാറാണ്.

അതേസമയം, ആദിലയുടെ ഭീഷണിക്ക് വഴങ്ങി, വലിയ സ്വപ്നങ്ങളും പേറി നൂറ മുന്നോട്ട് പോകുന്നു.
പക്ഷേ അവൾ അറിയുന്നില്ല, നടക്കാത്ത സ്വപ്നങ്ങൾക്ക് വേണ്ടി ആദില എഴുതിയ തിരക്കഥയിലെ വെറും ഒരു കഥാപാത്രം മാത്രമാണ് താനെന്ന്. കാത്തിരുന്ന് കാണാം. നൂറ സത്യം തിരിച്ചറിയുന്ന ദിവസം. താൻ ചെയ്ത തെറ്റുകൾക്ക് പ്രായശ്ചിത്തം ചെയ്യേണ്ടി വരുന്ന ആ നിമിഷം. പക്ഷേ അപ്പോഴേക്കും അവൾ തികച്ചും ഒറ്റപ്പെട്ടിരിക്കും. ഒരുപക്ഷേ, അവളുടെ സൗന്ദര്യം മാത്രം കാത്തിരിക്കുന്ന കാമവെറിയന്മാരുടെ കെണിയിൽ അവൾ വീണ്ടും അകപ്പെട്ടെന്നും വരം.
കാലം ഇതിനെല്ലാം സാക്ഷിയായി കാത്തിരിക്കും ല്ലേ', പോസ്റ്റിൽ പറഞ്ഞു.

നിരവധി പേരാണ് വിഷയത്തിൽ കമന്റ് ചെയ്യുന്നത്. നൂറയെ ആദില ഭീഷണിപ്പെടുത്തി വെച്ചിരിക്കുകയാണെന്നാണ് ചിലർ കമന്റ് ചെയ്യുന്നത്. 'നൂറ നീ ആദിലയുടെ പിടിയിൽ നിന്നും ഇപ്പോൾ രെക്ഷ പെട്ടാൽ നല്ലതാണ്. അവളുടെ സ്വഭാവം നീ കണ്ടില്ലേ. അവൾ ആള് ശരിയല്ല. നീ എങ്കിലും പോയി രെക്ഷ പെടാൻ നോക്ക്', എന്നാണ് മറ്റൊരാൾ കുറിച്ചത്.

'ആദില നൂറെയെ പലപ്പോഴും സംസാരിക്കാൻ അനുവദിക്കാത്ത രീതിയിൽ തോന്നിയിട്ടുണ്ട് ഇന്ന് തന്നെ നൂറ് പറയുന്നുണ്ട് അഹങ്കാരം കുറച്ചു കുറയ്ക്കണം ഇത് വീടല്ല എന്നൊക്കെ പക്ഷേ ആദില പറയുന്നുണ്ട് എനിക്ക് ഇങ്ങനെ പറ്റത്തൊള്ളൂ ഞാൻ ഇങ്ങനെയാണ് എന്നൊക്കെ ഒരുപക്ഷേ നൂറയുടെ വീട്ടുകാർ എങ്ങാനും വന്നാൽ നൂറയുടെ മനസ്സ് വീട്ടുകാർക്കൊപ്പം ആകാൻ ആയിരിക്കും സാധ്യത ചില കാര്യങ്ങൾ കാണുമ്പോൾ തോന്നും എങ്ങനെയായിരിക്കും ഈയൊരു വ്യക്തിയുടെ കൂടെ കഴിയുക എന്നത് ഇതാരും പറഞ്ഞ് ഉണ്ടാക്കിയതല്ല കാരണം ഇത് അവരുടെ പ്രവർത്തിയിലൂടെ സംസാരത്തിലൂടെ മനസ്സിലാക്കാൻ സാധിച്ചിട്ടുള്ള കാര്യങ്ങളാണ്', എന്നാണ് മറ്റൊരു കമന്റിലെ വിമർശനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+