Get Updates
Get notified of breaking news, exclusive insights, and must-see stories!

' നൂറ ബുദ്ധിമതി, പങ്കാളിയായ ആദിലക്ക് പോലും മനസിലായിട്ടില്ല; ആദിലയെ ഇനി ആളുകൾ വലിച്ച് കീറും'

ബിഗ് ബോസ് മലയാളം സീസൺ 7 അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ശക്തമായ മത്സരമാണ് മത്സരാർത്ഥികൾ തമ്മിൽ നടക്കുന്നത്. വീട്ടിൽ പിടിച്ച് നിൽക്കാൻ വേറിട്ട തന്ത്രങ്ങൾ പലതും മത്സരാർത്ഥികൾ പയറ്റുന്നുണ്ട്. നിലവിൽ ഹൗസിൽ വളരെ അധികം ചർച്ച ചെയ്യപ്പെടുന്ന മത്സരാർത്ഥികളാണ് ആദിലയും നൂറയും. തനിച്ച് മത്സരിച്ച് തുടങ്ങിയപ്പോഴാണ് ഇരുവരും കളത്തിലിറങ്ങി കളിച്ചത്. എന്നാൽ ഇവർക്കിടയിൽ സേഫ് ഗെയിം കളിക്കുന്നത് നൂറയാണ് എന്നാണ് ചില ബിഗ് ബോസ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ബിഗ് ബോസ് ആരാധക ഗ്രൂപ്പിൽ ഇത് സംബന്ധിച്ച് പങ്കുവെയ്ക്കപ്പെട്ട ഒരു കുറിപ്പ് ഇങ്ങനെ

'ശരിക്കും ബിഗ് ബോസ് ഹൗസിലെ ഏറ്റവും വലിയ ക്ലവർ സേഫ് ഗെയിമർ ഇവൾ ആണ് നൂറ. ഇവളുടെ പാട്ണറിന് പോയിട്ട് ഇവരെ സപ്പോർട്ട് ചെയുന്ന പലർക്കും അത് മനസിലാകുന്നില്ല എന്നതാണ് സത്യം. ഇവരുടെ കാര്യത്തിൽ ആദിലയെ മാത്രം പലരും കുറ്റം പറയുന്നത് കണ്ടിട്ടുണ്ട്. പക്ഷെ ആദിലയുടെ ഒപ്പം എല്ലാ കാര്യത്തിനും ഇവൾക്ക് പങ്ക് ഉണ്ടാകും.

adilanooramoh-

ഉദാഹരണത്തിന് ബോട്ടിൽ ടാസ്കിൽ അനീഷിന്റെ കുപ്പി തട്ടി ഇട്ട് ഇഷ്യൂ തുടങ്ങിയത് നൂറ ആണ് .അനീഷ് വെള്ളംകൊണ്ട് എറിഞ്ഞപ്പോൾ ആദിലക്ക് ഇഷ്ടപ്പെടാതെ അവൾ ഇഷ്യൂ ആക്കി. വെസൽ ഇഷ്യൂയിലും നൂറ ആദിലയുടെ ഒപ്പം ആയിരിന്നു നിന്നിരുന്നത്. രണ്ട് മത്സരാർത്ഥികൾ ആയിട്ട് പോലും ഇവർ എല്ലായപ്പോഴും ഒരുമിച്ച് ആണ് ‍ഡിസ്കസ് ചെയുന്നത് എല്ലാത്തിലും കൂടെ നില്കുന്നത്.

ഇനി മെയിൻ ട്വിസ്റ്റ് വീക്കെന്റ് ആകുമ്പോൾ എവിക്ഷൻ പേടി വരുമ്പോൾ ആണ് നൂറ ട്രാക്ക് മാറ്റുന്നത്, ബേബി, ബേബി കാണിച്ചത് ശെരി ആയില്ല എന്ന് പറഞ്ഞു ഇവളുടെ ഉപദേശ നാടകം ,അല്ലെങ്കിൽ നമ്മൾക്ക് ആരും ഇല്ല എന്ന് പറഞ്ഞുള്ള സെന്റിമെന്റൽ നാടകം തുടങ്ങും.

ഇന്നത്തെ ലാലേട്ടന്റെ എപ്പിസോഡിൽ ഷാനവാസ്‌ ആന്റ് അനു അടക്കം ആദിലയുടെയും, അനീഷിന്റെ ഭാഗത്തെ തെറ്റ് ചൂണ്ടി കാണിച്ചു, ആദിലക്ക് കുറച്ചു സപ്പോർട്ടീവ് ആയി നിന്ന് പക്ഷെ സ്വന്തം പാട്ണർ ആയ നൂറ പറഞ്ഞത് ഞാൻ പെട്ടു പോയി എന്നാണ് തന്റെ പാർട്ണറിനു ഇത്രയും നെഗറ്റീവ് പുറത്തുള്ളപ്പോൾ ഈ ഒരു പറച്ചിൽ ഒട്ടും ശെരി ആയി തോന്നിയില്ല.. ഇത് പറഞ്ഞതൊടെ നൂറ ആയി. ആദിലയെ ഇനി മറ്റുള്ളവർ വലിച്ചു കീറും', പോസ്റ്റിൽ പറഞ്ഞു.

അതേസമയം നൂറയ്ക്ക് ഒട്ടും സ്പേസ് കൊടുക്കാത്ത പങ്കാളിയാണ് ആദിലയെന്ന വിമർശനമാണ് ചിലർ ഉയർത്തുന്നത്. ഇത് സംബന്ധിച്ചുള്ളൊരു കുറിപ്പ് ഇങ്ങനെ-' നൂറ ഇന്നലെ ആദിലയുടെ ദേഷ്യത്തെ കുറിച്ചും ചെയ്തികളെ കുറിച്ചും ഒക്കെ പറഞ്ഞ്‌ മനസിലാക്കാൻ ശ്രമിക്കുന്നത്‌ കണ്ടു. അനീഷിനോട്‌ ചെയ്യുന്നതൊന്നും ശരിയല്ലെന്നും കോയിൻ എടുത്തതും ഇത്രയും ദേഷ്യം കാണിക്കേണ്ട ആവശ്യം ഇല്ലെന്നും ഒക്കെ ആദിലയോട്‌ പറയുമ്പോൾ അവൾക്ക്‌ അത്‌ മനസ്സിലാവുന്നില്ല.ആദില തിരിച്ച്‌ നൂറയെ കുറ്റപ്പെടുത്തുവാണ് ചെയ്തെ. അവൾ ചെയ്യുന്ന കാര്യം അത്രയും അതിന്റെ നെഗറ്റീവും ഹേറ്റും തനിക്കും കൂടി വരുമെന്ന് അറിഞ്ഞിട്ടായിരിക്കും നൂറ അങ്ങനെ പറഞ്ഞത്‌. ആദില പക്ഷേ പാർട്‌നറിന് ഒരു സ്പേസ്‌ പോലും കൊടുക്കാത്ത ഒരാൾ ആണെന്ന് തോന്നി കണ്ടിട്ട്‌.ഇവളുടെയൊക്കെ കൂട നൂറ എങ്ങനെ അഡ്ജസ്റ്റ്‌ ചെയ്ത്‌ പോവുന്നു.നൂറയ്ക്ക്‌ നല്ലത്‌ ഇവളുടെ കൂടെ ജീവിക്കാതിരിക്കൽ ആണ്.ഫാമിലി വീക്ക്‌ ആവുമ്പോഴേക്കും നൂറയുടെ മൈൻഡ്‌ മാറുകയും പിരിയുകയും നൂറ ഫാമിലി വരുവാണേൽ അവരുടെ കൂടെ പോവുകയും ചെയ്തിരുന്നേൽ ട്വിസ്റ്റ്‌ ആയിരുന്നു', പോസ്റ്റിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+