Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസിലെ യഥാർത്ഥ വിഷം അനുമോൾ അല്ല, ആദിലയാണ്..അതിന് ശേഷം അഹങ്കാരവും കൂടി'

ബിഗ് ബോസ് മലയാളം സീസൺ ഹൗസിൽ തുടക്കത്തിൽ വലയ ചർച്ചയായ പേരുകളായിരുന്നില്ല ആദിലയുടേതും നീറയുടേതും. രണ്ട് പേരും ഒറ്റ മത്സരാർത്ഥികളായിട്ടായിരുന്നു ഹൗസിലേക്ക് കയറിയത്. എന്നാൽ ഷോ പുരോഗമിക്കവെ ഇരുവരും രണ്ട ്മത്സരാർത്ഥികളാണെന്ന് ബിഗ് ബോസ് പ്രഖ്യാപിച്ചു. തനിച്ച് മത്സരിച്ച് തുടങ്ങിയതോടെ ഫയർ ആയി മാറുന്ന ആദിലയേയും നൂറയേയുമാണ് പ്രേക്ഷകർ കണ്ടത്. എന്നാൽ നിലവിൽ ആദില കുത്തിത്തിരിപ്പ് ഗെയിമാണ് പുറത്തെടുക്കുന്നതെന്നാണ് ചില ബിഗ് ബോസ് ആരാധകർ ഉയർത്തുന്ന ആക്ഷേപം. ആദിലയുടെ ഹൗസിലെ കളിൽ പലർക്കും മനസിലാകുന്നില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഇത് സംബന്ധിച്ച് ഒരു ബിഗ് ബോസ് ആരാധകൻ പങ്കുവെച്ച കുറിപ്പ് വായിക്കാം

ഹൗസിലെ ഏറ്റവും വലിയ ഇരട്ടത്താപ്പും കുത്തിതിരിപ്പും ആദിലയാണ്..
നെവിന്റെ വിഷയം പബ്ലിക്കിൽ ഇത്രയും വഷളാക്കിയത് ആദിലയാണ് എന്ന് ലൈവ് കണ്ട ഏതൊരു മനുഷ്യനും അറിയാം. മസ്ഥാനി ഇഷ്യുവിൽ ലക്ഷ്‌മി എന്ത് ചെയ്തോ അതേ സെയിം കാര്യമാണ് നെവിന്റെ കാര്യത്തിൽ ആദില ചെയ്തത്. തർക്കത്തിനിടയിൽ ട്രിഗറായി വൃത്തികെട്ട കാർഡ് എന്ന് നിവിനെ പറയുകയും പിന്നീട് താൻ കാണാത്ത 2 ഇഷ്യൂകൾ വെച്ച്-അതും ഹൗസിന് പുറത്ത് പോയ പ്രവീണിനെ പോലും ഉൾപ്പെടുത്തി നെവിനെതിരെ അത്ര വലിയ ആരോപണം പറഞ്ഞ് നോമിനേറ്റ് ചെയ്തത് പക്കാ ലക്ഷ്മി മോഡൽ അലിഗേഷൻ. നെവിൻ ഒരു മണ്ടൻ ആയത് കൊണ്ട് 2 പ്രാവശ്യം പിറകെ നടന്ന് സോപ്പ് ഇട്ടപ്പോൾ ആദിലയുടെ കാര്യം ഫുൾ അങ്ങ് മറന്ന് പൊരുത്തപ്പെട്ടു.

adila-

ലക്ഷ്മി ഒനീലിനോട് സോറി പറയാൻ വന്നപ്പോൾ ആട്ടി വിട്ടത് പോലെ വിടാൻ ഉള്ള ബുദ്ധിയൊന്നും നെവിനില്ല. അക്ബറിനെക്കാൾ മാനിപ്പുലേറ്റീവ് ആയി കുത്തിതിരിപ്പ് പറയുന്നതും ആദിലായാണ്.
ആരോടും ഇമോഷണലി അറ്റാച്ച്ഡ് ആവരുത്, നമ്മുടെ വിജയത്തിന് വേണ്ടി എല്ലാരേം യൂസ് ചെയ്യണം എന്ന് നൂറയോട് പച്ചയായി പറയുന്നുണ്ട്. എന്നിട്ട് അക്ബറിനെയും ബിന്നിയെയും കൊണ്ട് കുത്തിതിരിപ്പ് എന്ന് റെനയോട് പോയി പറയുന്നു. പല മൂലക്ക് പോയിരുന്നുള്ള കളി ആയത് ഹൗസിലെ പലരും ഇത് അറിയുന്നില്ല.
വീക്കെൻഡിൽ കാര്യമായി ഒരു ചോദ്യവും ഇല്ലാതെ ആദില സേഫ് ആവുന്നു.. വൻ സേഫ് പ്ലേ.
ഈ വീക്കെൻഡിലെ ലാലേട്ടൻ എപ്പിസോഡിലെങ്കിലും ആദിലയെ ഒന്ന് പൊളിച്ചു കൊടുക്കും എന്ന് പ്രതീക്ഷിക്കുന്നു', പോസ്റ്റിൽ പറഞ്ഞു.

'അവിടെ ഉള്ളതിൽ ഏറ്റവു വലിയ വിഷം അത് അനുമോൾ ഒന്നും അല്ല ആദില ആണ്.ഇന്ന് ഒരു ദിവസം കൊണ്ട് തനി കൊണം എല്ലാം പുറത്ത് ചാടിയിട്ടുണ്ട്.കൂടെ നല്ല രീതിക്ക് ഇപ്പോ കളിച്ച് കൊണ്ടിരിക്കുന്ന നൂറയെ വരെ പലരുടേയും ഓരോ കാര്യം പറഞ്ഞ് manipulate ചെയ്യുന്നുണ്ട്.

അനുമോൾ ആയിട്ട് ഇനി വലിയ ഫ്രണ്ട്ഷിപ്പ് വേണ്ട നമുക്ക് ഇപ്പോ പുറത്ത് സപ്പോർട്ട് ഉണ്ട്, ഒറ്റക്ക് കളിക്കാം എന്ന് നൂറയോട് ഇവൾ പറയുന്നുണ്ട്. അനുമോളെ മിക്കവാറും പിന്നിൽ നിന്നും കുത്തും,അത്പോലെ നെവിൻ്റെ ഇഷ്യൂ ഇത്രേം വഷളാക്കിയതിൽ ഇവൾക്ക് ഒരു പങ്ക് ഉണ്ട്. എന്നിട്ട് ഇന്ന് അതിൽ നിന്ന് സ്കൂട്ട് ആവുവേം ചെയ്തു. ഇപ്പോ ഷാനവാസ് മാത്രം കുറ്റക്കാരൻ . ഞാൻ എല്ലാം തികഞ്ഞവൾ എന്ന മെന്റാലിറ്റി ആണ് ഇപ്പൊ. ലാലേട്ടൻ അന്ന് സപ്പോർട്ട് ചെയ്ത് സംസാരിച്ചതിന് ശേഷം നല്ല അഹങ്കാരം കൂടിയിട്ടും ഉണ്ട്. നൂറ ഒരു പാവം ആണ്, ബട്ട് ഇവൾ', എന്നാണ് പോസ്റ്റിൽ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+