Get Updates
Get notified of breaking news, exclusive insights, and must-see stories!

രേണു സുധി അല്ല, ഇങ്ങനെ പോയാല്‍ ആദ്യം പുറത്താകുക അനീഷ് ആയിരിക്കും: കാരണങ്ങള്‍ ഇതാണ്

ബിഗ് ബോസ് മലയാളം സീസണ്‍ 7 ലേക്ക് 5 വൈല്‍ഡ് കാർഡുകള്‍ കൂടി എത്തിയതോടെ മത്സരം കൂടുതല്‍ മുറുകിയിരിക്കുകയാണ്. പുതുതായി വന്ന മത്സരാർത്ഥികള്‍ മികച്ച കണ്ടന്റുകള്‍ ഒന്നും ഇതുവരെ കൊണ്ടുവന്നിട്ടില്ലെങ്കിലും പുറത്ത് നിന്നുള്ള ചില സൂചനകള്‍ അകത്തേക്ക് നല്‍കിയത് വീടിന് തന്നെ തീ പിടിപ്പിച്ചു. അതിന് ഏറ്റവും വലിയ ഉദാഹരണാണ് ആര്യനും ജിസേലും തമ്മിലുള്ള വിഷയം അനു എടുത്തിട്ടത്.

പുതപ്പിനുള്ളിലെ കാര്യം പുറത്തും ചർച്ചയായിട്ടുണ്ടെന്ന് അനു അറിയുന്ന് മസ്താനിയിലൂടെയായിരുന്നു. ഈ ധൈര്യത്തിലാണ് അനു അത് ചർച്ചയാക്കിയത്. ഷോ നാലാം ആഴ്ച പിന്നിടുമ്പോള്‍ ആദ്യം കത്തിക്കയറിയ ചില മത്സരാർത്ഥികള്‍ പിന്നോട്ട് പോകുന്നത് നമുക്ക് കാണാന്‍ സാധിക്കും. അനീഷാണ് അതിന് വ്യക്തമായ ഉദാഹരണം. ആദ്യ ആഴ്ചകളില്‍ മികച്ച പ്രകടനവും സ്ക്രീന്‍ സ്പെയിസും നേടിയ അനീഷ് ഇപ്പോള്‍ സ്വന്തമായി കണ്ടന്റ് ഇല്ലാതെ ഉഴലുകയാണ്.

renu-sudhi-aneesh-

ഈ തരത്തിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ അനീഷിനെ പോലുള്ള ചില മത്സരാർത്ഥികള്‍ ഉടന്‍ തന്നെ പുറത്തേക്ക് പോകുമെന്നാണ് ഒരു ബിഗ് ബോസ് പ്രേക്ഷകന്‍ ചൂണ്ടിക്കാണ്ടുന്നത്. അത്തരം മത്സരാർത്ഥികളുടെ ഒരു പട്ടികയും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ ജനപ്രീതി, അതിന്റെ കണ്ടന്റിന (പോസിറ്റീവോ നെഗറ്റീവോ) ആശ്രയിച്ചാണ്. മികച്ച കണ്ടന്റ് സൃഷ്ടിക്കുന്നവർക്ക് ക്യാമറ സ്പേസ് ലഭിക്കുകയും ഫാൻ ബേസ് വർധിക്കുകയും ചെയ്യും. എന്നാൽ, ഇപ്പോഴത്തെ പ്രകടനം വിലയിരുത്തുമ്പോൾ, ചില മത്സരാർത്ഥികൾ ഗെയിമിൽ പിന്നോട്ടാണ്. ഗെയിം മാറ്റിപ്പിടിച്ചില്ലെങ്കിൽ അടുത്തതായി പുറത്താകാൻ സാധ്യതയുള്ളവർ ഇവരാണ്.

അഭിലാഷ്: കഴിഞ്ഞ നാല് ആഴ്ചകളിൽ ഇടയ്ക്കിടെ മാത്രം പ്രതികരണങ്ങളിലൂടെ ക്യാമറ സ്പേസ് നേടിയിട്ടുണ്ട്. ഒരു നടൻ എന്ന നിലയിൽ വെളിയിൽ ചെറിയ ഫാൻ ബേസ് ഉണ്ടെങ്കിലും, ഗെയിം ശക്തമാക്കിയില്ലെങ്കിൽ ഉടൻ പുറത്താകാനുള്ള സാധ്യതയുണ്ട്.

അനീഷ്: ആദ്യ ആഴ്ച മികച്ച പ്രകടനത്തോടെ ക്യാമറ ശ്രദ്ധ നേടിയെങ്കിലും, പിന്നീട് അനീഷിന്റെ സാന്നിധ്യം വലിയ തോതില്‍ കുറഞ്ഞു. ഇപ്പോൾ ഗെയിം നല്ല രീതിയില്‍ ഉയർത്തേണ്ട സമയമാണ്, അല്ലാത്തപക്ഷം പുറത്തേക്കുള്ള വഴി തുറന്നേക്കാം.

ബിന്നി: ലഭിക്കുന്ന ടാസ്കുകൾ മികച്ച രീതിയിൽ പൂർത്തിയാക്കുന്നുണ്ട്. വീട്ടിനുള്ളിൽ ചിലർ ബിന്നിയെ കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും, ക്യാമറ സ്പേസ് ലഭിക്കുന്നില്ല. ഗെയിം മാറ്റിപ്പിടിച്ചില്ലെങ്കിൽ ഉടൻ പുറത്താകാനുള്ള സാധ്യത കൂടുതലാണ്.

ഒനീൽ: പ്രത്യേകിച്ച് ശ്രദ്ധേയമായ പ്രകടനം ഒന്നും കാഴ്ചവെച്ചിട്ടില്ല. ഈ ആഴ്ച പുറത്താകാനുള്ള ഏറ്റവും വലിയ സാധ്യത ഓനീലിനാണ്.

റെന: 19 വയസ്സ് മാത്രമുള്ള റെന, Gen Z-ന്റെ പ്രതിനിധിയായി വീട്ടിൽ എത്തിയെങ്കിലും, മറ്റുള്ളവർക്ക് അവളോട് പുച്ഛമാണെന്ന് തോന്നുന്നു. അതുപോലെ, റെനയും മറ്റുള്ളവരെ പുച്ഛിക്കുന്ന മനോഭാവം കാണിക്കുന്നു. ശബ്ദത്തിന്റെ ഉയർന്ന പിച്ചും ചെറിയ ശരീരപ്രകൃതിയും അവളെ എളുപ്പത്തിലുള്ള ലക്ഷ്യമാക്കി തീർക്കുന്നു. ശബ്ദം ചെവിക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതിനാൽ ശ്രദ്ധ നേടാൻ പ്രയാസമാണ്. എങ്കിലും, ഇൻസ്റ്റാഗ്രാമിൽ വലിയ ഫോളോവേഴ്സ് ഉള്ളതിനാൽ ഒരുപക്ഷേ കുറച്ച് ആഴ്ചകൾ കൂടി നിലനിൽക്കാൻ സാധ്യതയുണ്ട്.

രേണു: ക്യാമറ സ്പേസ് ഏതാണ്ട് പൂർണമായും നഷ്ടമായ അവസ്ഥയിലാണ്. വെളിയിൽ ചെറിയ തോതിൽ ആരാധകർ ഉണ്ടെങ്കിലും, ഗെയിമിൽ ശക്തമായ മുന്നേറ്റം ഇല്ലെങ്കിൽ ഉടൻ പുറത്താകാനുള്ള സാധ്യതയുണ്ട്.

ശൈത്യ: ക്യാമറ ശ്രദ്ധ നേടാൻ ശൈത്യ ഒന്നും ചെയ്യുന്നില്ല. വ്യക്തമായ ഗെയിം പ്ലാൻ ഇല്ലാത്തതിനാൽ, അടുത്തതായി പുറത്താകാൻ ഏറ്റവും സാധ്യതയുള്ള മത്സരാർത്ഥികളിൽ ഒരാളാണ്.

വൈൽഡ് കാർഡ് എൻട്രികൾ എത്തിയതോടെ, ഗെയിമിന്റെ ഗതി എങ്ങനെ മാറുമെന്ന് അടുത്ത ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ വ്യക്തമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+