Get Updates
Get notified of breaking news, exclusive insights, and must-see stories!

സുധിച്ചേട്ടന്‍ മരിച്ച് കഴിഞ്ഞപ്പോഴുണ്ടായ ആ അവസ്ഥ: ബിഗ് ബോസിലെ സാഹചര്യം വിശദീകരിച്ച് രേണു സുധി

ബിഗ് ബോസ് മലയാളം സീസണ്‍ 7 ല്‍ മത്സരാർത്ഥിയായി എത്തിയ രേണു സുധി മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്നായിരുന്നു ഭൂരിപക്ഷം പ്രേക്ഷകരും കരുതിയിരുന്നത്. എന്നാല്‍ ഒരു തരത്തിലുള്ള പ്രകടനവും നടത്താന്‍ കഴിയാതെ ക്ഷീണിതയായി ഇരിക്കുന്ന രേണു സുധിയേയാണ് ബിഗ് ബോസില്‍ കാണാന്‍ കഴിഞ്ഞത്. ഒടുവില്‍ പ്രേക്ഷകരുടെ വോട്ട് ഉണ്ടായിട്ട് കൂടി സ്വയം മടുത്ത രേണു സുധി ബിഗ് ബോസില്‍ നിന്നും ഒരു തരത്തില്‍ ഇറങ്ങിപ്പോരുകയായിരുന്നു. ഇപ്പോഴിതാ ബിഗ് ബോസില്‍ എനിക്ക് എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കുകയാണ് രേണു സുധി.

സുധിച്ചേട്ടന്‍ മരിച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു ട്രോമയിലേക്ക് പോയിരുന്നു. സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും മക്കളുടേയുമൊക്കെ ചുറ്റും നിന്നാണ് ഞാന്‍ അതിനെ അതിജീവിക്കുന്നത്. എന്നാല്‍ ബിഗ് ബോസിലേക്ക് പോയപ്പോള്‍ ഞാന്‍ വീണ്ടും ഒറ്റപ്പെട്ടു. അദ്യത്തെ കുറച്ച് ദിവസമൊക്കെ പിടിച്ച് നില്‍ക്കാന്‍ ശ്രമിച്ചു. എന്നാല്‍ വീണ്ടും ആ പഴയ ട്രോമയിലേക്ക് തന്നെ പോയെന്നും രേണു സുധി വ്യക്തമാക്കുന്നു. മെയിന്‍ സ്ട്രീം വണ്‍ എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ.

renu-sudhi-

എങ്ങനെയെങ്കിലും പുറത്തേക്ക് വരണം എന്ന ചിന്ത ഉണ്ടായിരുന്നു. അത് ഞാന്‍ കണ്‍ഫഷന്‍ റൂമില്‍ പോയി പറയുകയും ചെയ്തു. അപ്പോള്‍ ബിഗ് ബോസ് ആണ് പറയുന്നത് പ്രേക്ഷകരോട് നീതി പുലർത്തണമെന്ന്. അങ്ങനെയാണ് വീണ്ടും നില്‍ക്കാന്‍ തീരുമാനിച്ചത്. പറയണമെന്ന് തോന്നിയ സമയത്ത് ഞാന്‍ പറഞ്ഞിട്ടുണ്ട്. വല്ലപ്പോഴും കൊളുത്തിയാല്‍ അത് കൊളുത്തിയത് തന്നെയാണ്.

നിങ്ങള്‍ നിങ്ങളായിട്ട് തന്നെയാണ് അവിടെ നിന്നതെന്ന് ബിഗ് ബോസില്‍ നിന്നും ഇറങ്ങിയ സമയത്ത് അവിടുത്തെ ഒരു ക്രൂ പറഞ്ഞിരുന്നു. അദ്ദേഹം എന്റെ ഫാന്‍ ആയിരുന്നത്രേ. അവർ നോക്കുമ്പോള്‍ എന്നെ കാണുന്നുണ്ട്. അവസാനം എപ്പിസോഡില്‍ വരുന്നില്ലായിരിക്കും. എനിക്ക് പുറത്ത് വേറെ ഒരു ഇമേജ് ആയിരുന്നെന്നും ബിഗ് ബോസില്‍ വന്നപ്പോള്‍ യഥാർത്ഥ ഞാന്‍ എന്താണെന്നും ആളുകള്‍ക്ക് മനസ്സിലായെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് അത് മാത്രം മതി. ഞാന്‍ എന്താണ്, എന്റെ യഥാർത്ഥ സ്വഭാവം എന്താണെന്നും കുറച്ചുപേരെങ്കിലും മനസ്സിലാക്കിയല്ലോ എനിക്ക് അത് മാത്രം മതി.

ചെന്നൈ വിമാനത്താവളത്തില്‍ വന്ന് ഇറങ്ങിയപ്പോഴും ഒരുപാട് മലയാളികള്‍ വന്ന് ഇക്കാര്യം പറഞ്ഞിരുന്നു. അവർക്കൊക്കെ എന്നെക്കുറിച്ച് ഉണ്ടായിരുന്നത് വേറെ ഒരു ഇമേജായിരുന്നു. അത് ഒക്കെ ഇപ്പോള്‍ മാറി. മെന്റിലി മാത്രമല്ല, ഫിസിക്കലിയും ഞാന്‍ അത്ര ഓക്കെയായിരുന്നില്ല. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നപ്പോഴും ഒരുപാട് ആളുകള്‍ ഓടിവന്ന് സംസാരിച്ചിരുന്നു.

ബിഗ് ബോസില്‍ ഏതെങ്കിലും തരത്തിലുള്ള സ്ക്രീന്‍ സ്പെയിസിന് പോയിട്ടുള്ള വ്യക്തി അല്ല ഞാന്‍. ഞാന്‍ ഞാനായിട്ട് തന്നെ നില്‍ക്കാനാണ് പോയത്. എന്നെക്കുറിച്ച് നെഗറ്റീവ് പറഞ്ഞ ഒരുപാട് ആളുകളുണ്ട്, അവരുടെ മുന്നിലൂടെ ലാലേട്ടന്‍ കൈ പിടിച്ച് ആ ബിഗ് ബോസ് വീട്ടിലേക്ക് കയറ്റണം എന്ന ആഗ്രഹം മാത്രമായിരുന്നു എനിക്ക് ഉണ്ടായിരുന്നത്. ആ വീട്ടില്‍ ഒരു ദിവസം എങ്കിലും നില്‍ക്കണം. അത് മാത്രമായിരുന്നു ഞാന്‍ പറഞ്ഞിട്ടുള്ളത്. ഒരു ആഴ്ച അവിടെ നില്‍ക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതിയില്ല. പക്ഷെ 35 ദിവസം നില്‍ക്കാന്‍ സാധിച്ചു. അതില്‍ എനിക്ക് അഭിമാനം മാത്രമേയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എനിക്ക് പുറത്ത് നെഗറ്റീവ് ഉള്ളതിനാല്‍ തന്നെ പലരും എന്നെ ടാർഗറ്റ് ചെയ്തായിരുന്നു ബിഗ് ബോസ് വീട്ടിനുള്ളിലേക്ക് വന്നിരുന്നത്. അവർ തന്നെ എന്നോട് അത് തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ എന്റെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കിയതോടെ അവർക്ക് ഒന്നും പറയാനുണ്ടായിരുന്നില്ലെന്നും രേണു സുധി കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+