Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് ചെയ്തത് ചതി; ലക്ഷങ്ങള്‍ വെള്ളത്തിലായവർ; വിശപ്പ് സഹിക്കാനാകാതെ രേണു വന്നത് പറഞ്ഞത്

ബിഗ് ബോസില്‍ താന്‍ ചെയ്ത പലപെർഫോമൻസുകളും പുറത്ത് വന്നിട്ടില്ലെന്ന് കലാഭവന്‍ സരിഗ. തഗ്ഗ് ഡയലോഗുകളടക്കമുള്ളവ കാണിച്ചിട്ടില്ല. അത് എനിക്ക് വിഷമമായി. എനിക്കൊരു ലക്ഷ്യമുണ്ടായിരുന്നു. അവിടെ പോകുന്ന ഓരോരുത്തർക്കും അത്തരം ലക്ഷ്യങ്ങളുണ്ട്. കുറച്ച്‌ പെർഫോമൻസ് ചെയ്യണം എന്നതായിരുന്നു എന്റെ ലക്ഷ്യം. എന്നാല്‍ ആരെക്കൊണ്ടും നെഗറ്റീവ് പറയിക്കരുത്. ചീത്ത പറയാതെയും നമുക്ക് കാര്യങ്ങള്‍ ഹാൻഡില്‍ ചെയ്യാമല്ലോ. ആ കഴിവ് എനിക്കുണ്ടെന്ന് കേരള ജനതയ്ക്ക് കാണിച്ചുകൊടുക്കണമെന്നൊക്കെയുണ്ടായിരുന്നുവെന്നും സരിഗ പറയുന്നു.

എന്നാല്‍ ഹാപ്പി എന്‍ഡിങ് ബിഗ് ബോസിന് വേണ്ട. തിരിച്ചുവന്ന് എപ്പിസോഡ് കണ്ടപ്പോള്‍ ഭയങ്കര സങ്കടമായി. ഞാന്‍ അവിടെ ചെയ്തത് എന്തൊക്കെയാണെന്ന് എന്റെ അച്ചനേയും അമ്മയേയും പറഞ്ഞ് ബോധ്യപ്പെടുത്താം. ഞാന്‍ ഒരു വലിയ പ്രശ്നത്തിലിടപെട്ട് പ്രശ്നം സോള്‍വ് ചെയ്ത് അവിടെ പോയിരുന്ന് കോട്ടുവായിട്ടു. എപ്പിസോഡ് വന്നപ്പോള്‍ ആ പ്രശ്നത്തില്‍ ഇടപെടുന്നത് ഇല്ല, കോട്ടുവായ ഇടുന്നതായിരുന്നു കാണിച്ചത്. നീ എന്താണ് 24 മണിക്കൂറും അവിടെ കോട്ടുവാ ഇട്ടോണ്ട് ഇരിക്കുകയായിരുന്നോ എന്ന് അമ്മ ചോദിച്ചു. അപ്പോള്‍ അമ്മയോട് അവിടെ എന്താണ് നടന്നതെന്ന് എനിക്ക് പറയാന്‍ സാധിക്കും, പക്ഷെ എല്ലാവരോടും അത് നടക്കില്ല.

renu-sariga-

ബിഗ് ബോസിനെ കുറ്റം പറയാനാകില്ല. പ്രശ്നം നടക്കുന്നതൊക്കെയാണ് അവർക്ക് വേണ്ടത്. ഒരു സ്റ്റാർട്ടിങും ഒരു എന്‍ഡും വേണം. ഇതിനിടയിലെ സ്മൂത്തായ കാര്യങ്ങള്‍ അവർക്ക് വേണ്ട. ബിഗ് ബോസില്‍ പോകുന്നതിനെ ഷോയില്‍ പങ്കെടുത്ത ആളുകള്‍ അടക്കം എന്നെ നിരുത്സാഹപ്പെടുത്തിയിരുന്നു. പിന്നെ നമ്മള്‍ അവിടെ ചെയ്യാത്ത കാര്യങ്ങളൊന്നും അവർക്ക് കാണിക്കാന്‍ പറ്റില. പക്ഷെ നമ്മള്‍ അവിടെ ചെയ്ത കാര്യം കാണിക്കാതിരിക്കാമെന്നും സരിഗ പറയുന്നു. ഒർജിനല്‍സ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ.

'പറഞ്ഞാല്‍ വിശ്വസിക്കില്ല. നിങ്ങള്‍ കാണുന്നതുപോലെയല്ല. ഞങ്ങള്‍ക്ക് വെളുത്തുള്ളി തരില്ല, ഇഞ്ചി തരില്ല. പരിപ്പാണ് തരുന്നത്. പരിപ്പില്‍ ഇഞ്ചിയും വെളുത്തുള്ളിയും ഇട്ടിട്ടില്ലെങ്കില്‍ ഗ്യാസ് കയറും. ആകെത്തരുന്നത് ഒരു കിലോ പരിപ്പ്, ഗോതമ്പ്, അരി, തക്കാളി, ഉരുളക്കിഴഞ്ഞ്, സവാള, എന്നിവയാണ് ഇതുവച്ച്‌ ഒരാഴ്ച കൊണ്ടുപോകണം. കുടുംബിനിയൊക്കെയാണെങ്കിലും ഇരുപത് പേർക്ക് ഇതെങ്ങനെ അളന്നുകൊടുക്കണമെന്ന് ഞങ്ങള്‍ക്കാർക്കും അറിയില്ല. വ്യാഴാഴ്ച ആയപ്പോഴേക്ക് സാധനങ്ങളെല്ലാം തീർന്നു. ലാവിഷായി തിന്നിട്ടല്ല തീർന്നത്. വയർ നിറയാതെ ഞങ്ങള്‍ വെള്ളവും ചായയുമൊക്കെ കുടിച്ചാണ് ജീവിച്ചത്. ഞാൻ കുറച്ചുകൂടി തടിയുണ്ടായിരുന്നു.

ഫുഡ് ഭയങ്കര കുറവായിരുന്നു. ഒരു വെള്ളിയാഴ്ച കഴിക്കാനൊന്നുമില്ല. കുറച്ചുപരിപ്പ് മാത്രമേയുള്ളൂ. ബിഗ് ബോസ് എന്തെങ്കിലും തരുമെന്ന് ഞങ്ങള്‍ കരുതി. എന്നാല്‍ അതുണ്ടായില്ല. ഒന്നും തരില്ലെന്ന സത്യം അപ്പോഴാണ് മനസ്സിലായത് ഞങ്ങള്‍ക്ക് ടെൻഷൻ കയറി. പലരും കരഞ്ഞിട്ടുണ്ട്. ആര്യനും നവിനുമൊക്കെ പൊട്ടിക്കരഞ്ഞു. ഇത് കാണുമ്പോള്‍ നമുക്കും സങ്കടമാകും. മരുന്ന് കുടിക്കുന്നവരുണ്ട്. ആ അവസ്ഥ പറഞ്ഞറിയിക്കാനാകില്ല. ഇന്നത്തെക്കാലത്ത് ഇങ്ങനെ പട്ടിണി കിടക്കുന്നവരുണ്ടെന്ന് തോന്നുന്നില്ല.

അവസാനം കുറച്ച്‌ പരിപ്പ് എടുത്ത് വെള്ളം പോലം കാച്ചി, ഉപ്പിട്ട് കുടിച്ചു. ചോറിന് പരിപ്പ് കറി മാത്രമാണെങ്കില്‍ കഴിക്കാത്തവരാണ് ഇത് മാത്രം കഴിക്കുന്നത്. നമ്മുടെ മാനസിക നില ആദ്യമായി കാണിക്കുന്നത്. ഈ സാഹചര്യത്തില്‍ ഭക്ഷണമൊക്കെ കട്ട് തിന്നുപോകും. നവീനൊക്കെ അതാണ് ചെയ്യുന്നത്. രേണുവൊക്കെ വന്ന് തല്‍ക്കാല ആശ്വാസത്തിന് ഒരു സ്പൂണ്‍ പഞ്ചസാര തരുമോയെന്ന് ചോദിക്കും.

നൂറ് ദിവസം നില്‍ക്കുമെന്ന കോണ്‍ഫിഡൻസിലാണ് എല്ലാവരും ഇത്രയും ഡ്രസ് കൊണ്ടുപോകുന്നതെന്നാണ് പലരും വിചാരിച്ചത്. എന്നാല്‍ അത് അങ്ങനെ അല്ല. മുഴുവന്‍ മത്സരാർത്ഥികളേയും അഞ്ച് ദിവസം മുമ്പാണ് നൂറ് ദിവസം നില്‍ക്കാനുള്ള വസ്ത്രങ്ങള്‍ ഇങ്ങോട്ട് അയച്ച് തരണം എന്ന് പറയുന്നത്. അത് ഞങ്ങള്‍ ചെല്ലുന്നതിന് മുമ്ബ് അയച്ചുകൊടുക്കണം. ഇത്ര പാന്റ്, ഇത്ര ഇന്നർവേഴ്സ്, ഇത്ര കമ്മല്‍, ഇത്ര മാല അങ്ങനെ എന്തൊക്കെ വേണമെന്ന് ടൈപ്പ് ചെയ്ത് അയച്ചു.

അല്ലാതെ ഷോയ്ക്ക് ഇടയില്‍ വീട്ടുകാരെ വിളിച്ച്‌ കോസ്റ്റ്യൂം ചോദിക്കാൻ പറ്റില്ലെന്നും പറഞ്ഞു അതാണ് ബിഗ് ബോസ് ഫസ്റ്റ് തന്ന ഏഴിന്റെ പണി. ഞങ്ങളൊക്കെ ഇത് വാങ്ങാൻ പരക്കം പായുകയായിരുന്നു. ടാസ്‌ക് ചെയ്യാൻ ഒക്കെ ജീൻസും വേണം. ഞാൻ അങ്ങനെ പൊതുവേദിയില്‍ ജീൻസൊന്നും അങ്ങനെ ഇടാത്തതാണ്. നമ്മള്‍ എന്താണോ ഇടാത്തത് ആ ടേസ്റ്റിനനുസരിച്ചാണ് ഇവർ ഇടാൻ പറയുന്നതെന്നും സരിഗ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+