നൂറയുടെ സ്ഥാനത്ത് അക്ബർ ആയിരുന്നെങ്കിലോ? എന്നാല്‍ ആ പറച്ചിലൊക്കെ നേരെ ഇങ്ങനെ ആയി മാറിയേനെ
മലയാളം ബിഗ് ബോസ് സീസൺ 7ലെ ഏറ്റവും മികച്ച വീക്കെൻഡ് ടാസ്ക്കായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പൂർത്തീകരിച്ചത്. ചില മത്സരാർത്ഥികള്‍ ഫാക്ടറി ടാസ്കില്‍ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ മറ്റ് ചിലർക്കാകട്ടെ ഗെയിം മനസ്സിലായതുമില്ല. നൂറ മുതലാളിയും അക്ബർ തൊഴിലാളി യൂണിയന്‍ നേതാവുമായിട്ടുള്ള ഗെയിമില്‍ അക്ബറിന്റെ പ്രകടനമാണ് മികച്ച് നിന്നതെന്നാണ് അദ്ദേഹത്തിന്റെ ഫാന്‍സ് അവകശാപ്പെടുന്നത്. മറുവശത്താകടെ നൂറയ്ക്ക് വേണ്ടി വാദിക്കുന്നവരും നിരവധിയാണ്.
ഓരോരുത്തരും തങ്ങള്‍ പിന്തുണയ്ക്കുന്ന മത്സരാർത്ഥികള്‍ക്ക് വേണ്ടി ശക്തിയുക്തം രംഗത്ത് വരുമ്പോള്‍ എതിരാളികളെ മനപ്പൂർവ്വം ഇടിച്ച് താഴ്ത്തുകയും ചെയ്യുന്നു. അതായത് പ്രകടനം മോശമായാലും അല്ലെങ്കിലും തങ്ങളെ പിന്തുണയ്ക്കുന്നവർക്ക് വേണ്ടി ഏത് അറ്റം വരേയും ഇവർ പോകുന്നു. അത്തരത്തില്‍ ഈ ആഴ്ചത്തെ ഗെയിമിന്റെ അടിസ്ഥാനത്തില്‍ അക്ബർ ആരാധകരുടെ പ്രചരണത്തെ വിലയിരുത്തിക്കൊണ്ടുള്ള രസകരമായ ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്.

അതായത് അക്ബർ ആരാധകർ നൂറ ആരാധകർ ആയിരുന്നെങ്കില്‍ അവർ എങ്ങനെ ആയിരിക്കും ഈ ആഴ്ചത്തെ മത്സരത്തെ വിലയിരുത്തുക, അത് പ്രചരിപ്പിക്കുക എന്നാണ് ദുർഗ എന്നയാള്‍ പങ്കുവെച്ച കുറിപ്പിലുള്ളത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...
അക്ബറിന്റെ " ഫാൻസ് " നൂറയുടെ ഫാൻസ് ആയിരുന്നെങ്കിൽ വരാൻ സാധ്യത ഉള്ള പോസ്റ്റുകൾ.
1: നൂറക്ക് മാത്രം സൂപ്പർ പവർ ഉള്ളത് കൊണ്ട് പ്രേക്ഷകർക്കും, അവിടെയുള്ള കണ്ടസ്റ്റന്‍സിനും തന്നോട് ഒരു തരം എതിർപ്പ് ഉണ്ടാകും എന്ന് മനസ്സിലാക്കി മൈന്‍ഡ് ഗെയിമർ നൂറ മനപ്പൂർവം ടാസ്ക് തോറ്റു കൊടുത്തു.
2: ഓപ്പൺ നോമിനേഷൻ ചെയ്യുമ്പോ ഒരാളെ പബ്ലിക് ആയി നോമിനേറ്റ് ചെയ്യുമ്പോ അവർക്ക് അയാളോട് വൈരാഗ്യം വരാൻ സാധ്യത ഉണ്ട്, അത് ഒഴിവാക്കാനും, മാത്രമല്ല കോൺഫഷൻ റൂമിൽ പോയാൽ എതിരാളികൾ ആയ രണ്ട് പേരുടെ കുഴപ്പങ്ങൾ ജങ്ങകിലേക്ക് എത്തിക്കാം, ഓരോ vote ആണ് അവർക്ക് കിട്ടുന്നത് എങ്കിൽ നൂറയുടെ വോട്ട് കൂടെ ആഡ് ആയി രണ്ട് പേർ നോമിനേഷനിൽ വരുകയും ചെയ്യും..ബ്രില്ല്യന്റ് മൈന്‍ഡ് ഗെയിം.
3: നോമിനേഷനിൽ വരാതെ, സേഫ് ആയി നിന്നാൽ പ്രേക്ഷകർ മറക്കും നോമിനേഷനിൽ വന്നാൽ സട്രോങ് ആയി വരും, അത്കൊണ്ട് മനപ്പൂർവം തോറ്റു കൊടുത്തു.
4: ബിഗ്‌ബോസ് റൂൾസ് ഇടയ്ക്കിടയ്ക്ക് മാറ്റി, നൂറയെ മനപ്പൂർവം തോല്പിക്കാൻ ശ്രമിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയ നൂറ, തോറ്റു കൊടുത്തു ബിഗ്‌ബോസിന്റെ ഫേവരിറ്റിസം തുറന്നു കാട്ടി സപ്പോർട്ട് കൂട്ടി. മൈന്‍ഡ് ഗെയിം തന്നെ..
5: നോ മിനേഷൻ പവർ ഉള്ളത് കൊണ്ട് ബാക്കിയുള്ളവർ തനിക്ക് എതിരെ ഗെയിം കളിക്കില്ല, അത് ഒഴിവാക്കാൻ മനപ്പൂർവം തോറ്റു കൊടുത്തു. - കുറിപ്പ് അവസാനിക്കുന്നു.
അതേസമയം, അപ്പാനി പോയതോടെ അക്ബറിന് നല്ല കാലം വന്നുവെന്നാണ് മറ്റൊരു ബിഗ് ബോസ് പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നത്. റെനയും ബിന്നിയും കൂടി അക്ബറിൽ നിന്നും അകലം പാലിക്കുന്നത്തോടെ അക്ബർ ടോപ് 5 ഉറപ്പിച്ചു. നൂറ യുടെ ചെരുപ്പ് കമ്പിനിയിലെ യൂണിയൻ ലീഡർ ആയി അക്ബർ തകർത്തു.നൂറ ടാസ്ക് തോറ്റാൽ നോമിനെഷൻ പവർ നഷ്ടകുന്നതറിഞ്ഞു മികച്ചൊരു യൂണിയൻ ലീഡർ ആയി കമ്പിനി പൂട്ടിക്കാൻ മുൻ കൈ എടുത്തു കളിച്ച അക്ബർ ന്റെ ഗെയിം മിച്ചതായിരുന്നു. അക്ബർ നൊപ്പം അഭിലാഷ് ഓണീൽ ഷാനവാസ് ഒക്കെ വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചു.. ആദ്യത്തെ ആഴ്ചകളിൽ നിന്നും മാറി ഓണീൽ ട്രാക്കിലേക്ക് വന്നിട്ടുണ്ട്..
ഇത്രയും വീക്ക് അനുമോൾ ജിസൽ കോൺടെന്റ് ഒക്കെ മാറി മറിഞ്ഞു ഈ വീക്ക് അക്ബർ ഏറ്റെടുത്ത ടീമിന്റെ കളം നിറയൽ കാണുന്നവർക്ക് സംതൃപ്തി തരുന്നതായിരുന്നു. ലൈവിൽ അനു മോളെ ജിസേലിനേയും ആര്യനെയുമൊക്കെ മഷി ഇട്ടു നോക്കിയാൽ പോലും കാണാൻ പറ്റാത്ത വിധം ഒതുക്കി കളഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications