Get Updates
Get notified of breaking news, exclusive insights, and must-see stories!

'അവൻ എൻ്റെ ജീവിതം കുളംതോണ്ടിയവന്‍': അനുമോളും ജീവനും തമ്മില്‍ പ്രണയമോ?; താരം പറഞ്ഞത്

ബിഗ് ബോസ് മലയാളം സീസണ്‍ 7 ലേക്ക് കഴിഞ്ഞ ദിവസം എത്തിയ അതിഥികളായിരുന്നു നടി ജീവനും നടി സോഫിയ മരിയയും. സീരിയലിന്റെ പ്രമോഷന്റെ ഭാഗമായിട്ടായിരുന്നു ഇരു താരങ്ങളും ബിഗ് ബോസ് ഷോയിലേക്ക് എത്തിയത്. അനുമോളുടെ അടുത്ത സുഹൃത്ത് കൂടിയാണ് ജീവന്‍. ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകളും ചിലർ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ജീവന്‍ തന്റെ സുഹൃത്താണെന്നാണ് അനുമോള്‍ വ്യക്തമാക്കിയത്.

ബിഗ് ബോസിലേക്ക് ജീവന്‍ എത്തിയപ്പോള്‍ ഇരുവരും അധികം സംസാരിക്കാതിരുന്നത് ഏറെ ശ്രദ്ധേയമായിരുന്നു. അനുമോളുടെ പെർഫോമൻസ് നല്ല രീതിയിൽ പോകുന്നുണ്ട്. സെറ്റിൽ ഉള്ളതു പോലെ തന്നെയാണ് ബിഗ് ബോസിലും. എനിക്ക് വ്യത്യാസമൊന്നും തോന്നിയില്ലെന്നാണ് ജീവന്‍ പിന്നീട് പറഞ്ഞത്. അതേസമയം ജീവന്റെ വരവും അനുമോളുടെ പ്രതികരണവുമെല്ലാം ബിഗ് ബോസിന് പുറത്ത് വലിയ ചർച്ചാ വിഷയമാകുന്നുണ്ട്. ഇതേ കുറിച്ച് ഒരു പ്രേക്ഷകന്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

anu-jeevan

ബിഗ് ബോസ് ഹൗസിലെ 'കൈ കൊടുക്കൽ' വിവാദം: ജീവനും അനുമോളും

ബിഗ് ബോസ് വീട്ടിലെ അതിഥി മത്സരാർത്ഥിയായി എത്തിയ ജീവൻ, പുറത്തേക്ക് പോകുന്ന അവസരത്തിൽ സഹമത്സരാർത്ഥിയായ അനുമോൾക്ക് കൈ കൊടുക്കാൻ ശ്രമിച്ചത് ശ്രദ്ധേയമായി. എന്നാൽ, അനുമോൾ ഇതിനോട് പ്രതികരിച്ച രീതിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. വീഡിയോ ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത് അനുമോൾക്ക് കൈ കൊടുക്കാൻ തീരെ താൽപര്യമില്ലായിരുന്നു എന്നാണ്. അനു കൈ കൊടുക്കാതെ ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും, ജീവൻ വിട്ടുകൊടുക്കാൻ തയ്യാറായില്ല. അദ്ദേഹം അനുമോളുടെ അടുത്തുപോയി നിർബന്ധിച്ച് കൈ ചോദിച്ചു വാങ്ങി ഷേക്ക് ഹാൻഡ് നൽകുകയും തോളിൽ തട്ടുകയും ചെയ്ത ശേഷമാണ് പോയത്.

അനുമോൾക്ക് താൽപര്യമില്ലാത്തത് എന്തുകൊണ്ട്?

​ഈ സംഭവത്തിന് പിന്നാലെ അനുമോൾ ഡ്രസ്സിംഗ് റൂമിൽ പോയി ആദിലയോടും നൂറയോടും സംസാരിച്ച കാര്യങ്ങളാണ് ഈ സംഭവത്തിന്റെ ഗൗരവം വ്യക്തമാക്കുന്നത്. അനുമോൾ പറഞ്ഞ വാക്കുകൾ ഇങ്ങനെ:
​"അവൻ എൻ്റെ ജീവിതം കുളന്തോണ്ടിയവനാണ് (നശിപ്പിച്ചവനാണ്). എൻ്റെ ജീവിതം നശിപ്പിച്ചവനാണ്. എന്നെ മരണത്തിലേക്ക് വരെ തള്ളിയിട്ടവനാണ്. അവനെ ഞാൻ ഇനി ജീവിതത്തിൽ ഒരിക്കലും കാണാൻ ആഗ്രഹിക്കുന്നില്ല എന്ന് വിശ്വസിച്ച ഒരാളാണ് ഞാൻ."

അതായത്, അനുമോൾക്ക് തീരെ ഇഷ്ടമില്ലാത്ത, തൻ്റെ വ്യക്തിപരമായ ജീവിതത്തിൽ വലിയ പ്രശ്‌നങ്ങൾ സൃഷ്ടിച്ച ഒരു വ്യക്തിയാണ് ജീവൻ എന്ന് ഈ വാക്കുകളിൽ നിന്ന് വ്യക്തമാണ്. ഇരുവരും തമ്മിൽ പുറത്ത് എന്തോ വ്യക്തിപരമായ പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട്. അതുകൊണ്ടാണ് ബിഗ് ബോസ് വീട്ടിലേക്ക് ജീവൻ വന്നപ്പോഴും അനുമോൾ മൈൻഡ് ചെയ്യാതിരുന്നതും, ഇപ്പോൾ കൈ കൊടുക്കാൻ താൽപര്യമില്ലാതിരുന്നതും.

അതേസമയം, ഇവർ ഇരുവരും അടുത്ത സുഹൃത്തുക്കളായി വിവിധ മാധ്യമങ്ങളിൽ അഭിമുഖങ്ങൾ നൽകിയിരുന്നു. പ്രണയമാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല, പക്ഷേ വളരെ അടുപ്പമുള്ള സുഹൃത്തുക്കളാണെന്നാണ് വ്യക്തമാക്കിയിരുന്നത്. ഇപ്പോൾ അനുമോളുടെ പ്രതികരണം കണ്ടിട്ട്, അവൻ അവളെ ഒഴിവാക്കിയതായി തോന്നുന്നു. അഭിമുഖങ്ങൾ യൂട്യൂബിൽ ലഭ്യമാണെന്നാണ് ഒരു പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+