Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്ബർ ജിസേലിനെ ആട്ടിവിട്ടോ: എന്താണ് യഥാർത്ഥത്തില്‍ അവിടെ സംഭവിച്ചത്

ബിഗ് ബോസ് മലയാളം സീസണ്‍ 7 ലെ മത്സരാർത്ഥികള്‍ ഇതുവരെ കേട്ടുകൊണ്ടിരിക്കുന്ന പ്രധാന പഴികളിലൊന്ന് ഗ്രൂപ്പായി കളിക്കുന്നു എന്നതായിരുന്നു. ജിസേല്‍, അക്ബർ, ആര്യന്‍, റെന, ബിന്നി തുടങ്ങിയവർ അടങ്ങുന്ന സംഘമായിരുന്നു പ്രധാന ഗ്രൂപ്പ്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഈ ഗ്രൂപ്പില്‍ മോശമല്ലാത്ത രീതിയിലുള്ള വിള്ളല്‍ രൂപപ്പെട്ടുവെന്നാണ് മനസ്സിക്കാന്‍ സാധിക്കുന്നത്. അതിനുള്ള ഏറ്റവും വ്യക്തമായ ഉദാഹരണം ഇന്നത്തെ ജയില്‍ നോമിനേഷനായിരുന്നു.

അക്ബർ അടക്കമുള്ളവർ വലിയ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് ജിസേലിനെ ജയിലിലേക്ക് നോമിനേറ്റ് ചെയ്തു. എന്നാല്‍ അക്ബർ ഉയർത്തിയ വാദങ്ങള്‍ക്ക് മറുപടിയുമായി ആര്യനും ജിസേലും അപ്പോള്‍ തന്നെ രംഗത്ത് വരികയും ചെയ്തു. ഈ വിഷയം ബിഗ് ബോസ് പ്രേക്ഷകർക്കിടയില്‍ വലിയ രീതിയില്‍ തന്നെ ചർച്ചാ വിഷയമായി മാറിയിട്ടുണ്ട്.

akbar-gizel

ഇന്നത്തെ ജിസേലിന്റെ ജയിൽ നോമിനേഷൻ ഒട്ടും ഫെയർ ആയി തോന്നിയില്ലെന്നാണ് സഞ്ജയ് മോഹന്‍ എന്ന ബിഗ് ബോസ് പ്രേക്ഷകന്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ചോറ് തീർന്ന് പോയത്കൊണ്ട് ജിസേല്‍ കിച്ചൺ ക്യാപ്റ്റൻ്റെ പെർമിഷനോട് കൂടി ചപ്പാത്തി ഉണ്ടാക്കി കഴിച്ചിരുന്നു. അതൊക്കെയൊരു റീസൺ ആണോ? കിച്ചൺ ക്യാപ്റ്റൻ്റെ അനുമതിയോട് കൂടി തന്നെയല്ലേ ചപ്പാത്തി ഉണ്ടാക്കി കഴിച്ചതെന്നും അദ്ദേഹം ചോദിക്കുന്നു.

കഴിഞ്ഞ വീക്ക്ലി ടാസ്കിൽ ലഭിച്ച ഗോൾഡ് കോയിൻ വേസ്റ്റ് ആക്കിയവരും, കാരറ്റും, തക്കാളിയും കട്ട് തിന്നവരും അവിടെയുള്ളപ്പോൾ ആണ് കിച്ചൺ ക്യാപ്റ്റൻ്റെ പെർമിഷനോട് കൂടി കിച്ചണിൽ കയറി ഭക്ഷണം ഉണ്ടാക്കിയ ജിസേലിനെ നോമിനേറ്റ് ചെയ്തത്. ഇതുവരെ പറഞ്ഞത് ബിഗ് ബോസ് വീടിന് അകത്തെ കളികൾ. ഇനി പറയാൻ പോകുന്നത് ബിഗ് ബോസ് വീടിന് പുറത്തെ കളികൾ.

കുറച്ച് മുമ്പ് കണ്ട ഒരു പോസ്റ്റ് ആണ്. അതിലെ കണ്ടൻ്റിൻ്റെ ചെറിയൊരു ഭാഗം താഴെ ചേർക്കുന്നു. //ജയിലോട്ടു നോമിനേറ്റ് ചെയ്തതിനു അക്ബറിനെ ജിസിൽ ആട്ടി വിട്ടതാണ്. ഞാനുണ്ടാക്കിയ സ്പെഷ്യൽ ചപ്പാത്തിയും, കിഴങ്ങു പെറോട്ടയും വലിച്ചു കയറ്റി നക്കി ഏമ്പക്കവും കീമ്പക്കവും വിട്ടിട്ടു ഉളുപ്പുണ്ടോടാ എന്നെ അതിന്റെ പേരിൽ പേരിൽ നോമിനേറ്റ് ചെയ്യാൻ എന്ന് ചോദിച്ചിട്ടു ...//. ഇതിവിടെ മെൻഷൻ ചെയ്യാനുള്ള കാരണം എന്തെന്നാൽ, ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങള് മൊത്തം കള്ളമാണ് എന്നതിനാലാണ്.

അക്ബർ ജിസേലിനേ നോമിനേറ്റ് ചെയ്യാനുള്ള കാരണം ജിസേൽ ഡ്യൂട്ടി ചെയ്തില്ല എന്ന് പറഞ്ഞും, ബിന്നിയോട് ചൂടായി എന്ന് പറഞ്ഞും ആണ്. അതിനിടയ്ക്ക് ജിസേല്‍ നെവിൻ്റെ പ്ലേറ്റ് കഴുകിയ കാര്യം പറഞ്ഞത് Gizele ന് hurt ആയി. അത് പറഞ്ഞത് ജിസേലിന്റെ അടുത്ത ഫ്രണ്ട് ആയ അക്ബർ ആയത് ആണ് ജിസേലിന് ന് ഹർട്ട് ആയത്. അല്ലാതെ ജിസേല്‍ ഉണ്ടാക്കിയ ഫുഡ് കഴിച്ചിട്ട് ജിസേലിനെ തന്നെ നോമിനേറ്റ് ചെയ്തതിന് അല്ല. അപ്പൊ പറഞ്ഞു വന്നത്. അക്ബറും ജിസേലും നല്ല ഫ്രണ്ട്സ് ആണ്. ഇനി തുടർന്നും അവർ നല്ല ഫ്രണ്ട്സ് തന്നെ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

അതേസമയം, ആര്യന്‍ അവിടെ വന്നിരിക്കുന്നത് തനിച്ച് ഗെയിം കളിച്ച് ജയിക്കാൻ പോലുമല്ല എന്ന് പലപ്പോഴും തോന്നും എന്നാണ് മറ്റൊരു ബിഗ് ബോസ് പ്രേക്ഷകന്‍ ചൂണ്ടിക്കാട്ടുന്നത്.

ബിഗ്ബോസ് തുടക്കം മുതൽ തന്നെ ജീസേൽ & ആര്യൻ അങ്ങോട്ടുമിങ്ങോട്ടും എല്ലാ കാര്യത്തിനും സപ്പോർട്ടീവ് ആയിട്ട് ആണ് നിൽക്കാറുള്ളത്, ആര്യൻ ആണേൽ എന്തു കാര്യം അയാലും എപ്പോഴും ജിസെൽ കൂടെ ഒരു തണലായി നിഴലായി കൂടെ നിൽക്കുന്നത് എപ്പോഴും കാണാം. അവൻ അവിടെ വന്നിരിക്കുന്നത് തനിച്ച് ഗെയിം കളിച്ച് ജയിക്കാൻ പോലുമല്ല എന്ന് പലപ്പോഴും തോന്നും.

ഇന്ന് ജയിൽ നോമിനേഷനിലേക്ക് തിരഞ്ഞെടുക്കുമ്പോൾ പല ആളുകളും വ്യക്തമായ കാരണം പറഞ്ഞു ജിസേലിനെ നോമിനേറ്റ് ചെയ്യുന്നത് കണ്ടപ്പോൾ അതിൽ കുരുപൊട്ടി ഇത് എല്ലാവരുടെയും ഒന്നിച്ചുള്ള പ്ലാനിങ് ആണ്, ജിസേലിനെ മനപ്പൂർവ്വം എല്ലാവരും ജയിലിലേക്ക് ഇടാൻ വേണ്ടി ഇറങ്ങിയിരിക്കുകയാണ് എന്നാണ് ആര്യൻ വിളിച്ചു കൂവിയത്. തുടക്കം മുതൽ തന്നെ ഇവൻ ഈ ചീപ്പ് ഗെയിം & ചീപ് ഷോ അല്ലാതെ വേറെ ഒന്നും അവിടെ പ്രത്യേകിച്ച് ചെയ്യുന്നില്ല. ഒരുപാട് വൈകിയാണെങ്കിലും ഹൗസിലെ എല്ലാവർക്കും ഇപ്പോൾ ആര്യൻ ജിസെൽ ൻ്റെ യഥാർത്ഥ നിഴൽ ആണെന്ന് അറിഞ്ഞതിൽ സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+