ലക്ഷ്മി ആദ്യം സ്വന്തം ജീവിതത്തിലേക്ക് നോക്കണം: ആദില-നൂറയെ വിമർശിക്കാന്‍ എന്താണ് യോഗ്യതയുള്ളത്
ബിഗ് ബോസ് വീട്ടിൽ ലക്ഷ്മി ആദില-നൂറ എന്നിവർക്കെതിരെ നടത്തിയ പരാമർശങ്ങൾ വലിയ ചർച്ചയായിരിക്കുകയാണ്. ഷോയ്ക്ക് അകത്ത് ആദിലയും നൂറയും അടക്കമുള്ള പല മത്സരാർത്ഥികള്‍ക്കും ലക്ഷ്മി ഉയർത്തിവിട്ട അധിക്ഷേപം കൃത്യമായി മനസ്സിലായിരുന്നില്ല. അതുകൊണ്ട് തന്നെ അവർ അടക്കമുള്ളവർ അത് കാര്യമായി എടുക്കുകയും ചെയ്തില്ല. എന്നാല്‍ ബിഗ് ബോസിന് ഈ വിഷയും പലരും കാര്യമായി തന്നെ എടുത്തിട്ടുണ്ട്.
സ്വന്തമായി അധ്വാനിച്ച് ജീവിക്കുന്ന ലെസ്ബിയന്‍ കപ്പിള്‍സായ ആദിലയ്ക്കും നൂറയ്ക്കും എതിരെ ഇത്തരമൊരു വിമർശനം ഉയർത്തിയത് ആ ഒരു കമ്മ്യൂണിറ്റിയെ തന്നെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്നും ആളുകള്‍ പറയുന്നു. ഇവരെയൊന്നും വീട്ടില്‍ കയറ്റാന്‍ കൊള്ളില്ലെന്ന് പറയുന്ന ലക്ഷ്മി സ്വന്തം കാര്യത്തിലേക്ക് നോക്കണമെന്നും ആളുകള്‍ നിർദേശിക്കുന്നു. അത്തരത്തില്‍ ബിഗ് ബോസ് ലയാളം ഓഫീഷ്യല്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ വന്ന ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ബിഗ് ബോസ് വീട്ടിൽ ലക്ഷ്മി ആദിൽ-നൂറ എന്നിവർക്കെതിരെ നടത്തിയ പരാമർശങ്ങൾ വലിയ ചർച്ചയായിരിക്കുകയാണ്. ഇന്നലെ ലക്ഷ്മി അക്ബറിനോട് സംസാരിക്കവെ ആദില്‍-നൂറയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ അവർ കേട്ടിരുന്നെങ്കിൽ, ബിഗ് ബോസ് വീട്ടിൽ ഒരു വലിയ വാഗ്വാദം തന്നെ ഉണ്ടാകുമായിരുന്നു.
ലക്ഷ്മി പറഞ്ഞത്, "ജോലി ചെയ്ത് സ്വന്തം കാലിൽ നിൽക്കുന്നവരെ ഞാൻ ബഹുമാനിക്കും" എന്നാണ്. എന്നാൽ, ഈ വാക്കുകൾ ആദിൽ-നൂറയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലാണ് എന്ന് വ്യക്തമാണ്. അവർ സമൂഹത്തിൽ ജീവിക്കാൻ യോഗ്യരല്ലെന്നും, "നിന്റെ വീട്ടിൽ പോലും കയറ്റാൻ പറ്റാത്തവർ" എന്നും ലക്ഷ്മി പരിഹസിച്ചു. ഈ പരാമർശങ്ങൾ ആദിൽ-നൂറയുടെ വ്യക്തിത്വത്തിനും ജീവിതനേട്ടങ്ങൾക്കും എതിരായുള്ള അന്യായമായ വിമർശനമാണ്.
ആദിലയും നൂറയും എല്ലാവരോടും ഒരുപോലെ ഇടപെടുന്ന, സമൂഹത്തിൽ ഒരാളായി ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ്. അവർ തങ്ങളുടെ സമുദായത്തെ മുൻനിർത്തി ഒരിക്കലും പ്രവർത്തിച്ചിട്ടില്ല. മറിച്ച്, നല്ലൊരു തൊഴിലും സാമ്പത്തിക സുസ്ഥിതിയും ഉള്ളവരാണ് അവർ. അവർക്ക് ലഭിച്ച ഈ നേട്ടങ്ങൾ കഠിനാധ്വാനത്തിന്റെ ഫലമാണ്, എളുപ്പത്തിൽ കിട്ടിയതല്ല. ബിഗ് ബോസ് വീട്ടിൽ വലിയ വെറുപ്പോടെ കയറിയവർ എന്ന നിലയിൽ, അവരുടെ ആകർഷകമായ വ്യക്തിത്വം കൊണ്ട് എല്ലാവരുടെയും മനസ്സ് കവർന്നത് ചെറിയ കാര്യമല്ല. എന്നിട്ടും, ലക്ഷ്മിയുടെ വാക്കുകൾ അവരെ അപമാനിക്കുന്ന രീതിയിലാണ്.
ലക്ഷ്മി മറ്റുള്ളവരെ വിമർശിക്കുന്നതിന് മുൻപ് സ്വന്തം ജീവിതം ആദ്യം വിലയിരുത്തേണ്ടതുണ്ട്. അവരുടെ വിവാഹ ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് കാരണം എന്താണെന്ന് നമ്മള്‍ പരിശോധിക്കേണ്ട ആവശ്യമില്ല, സ്വന്തം പിതാവ് എന്തുകൊണ്ട് തന്നെ അവഗണിക്കുന്നു എന്ന് ലക്ഷ്മി ചിന്തിക്കുന്നില്ല. ഇത്തരം വിമർശനങ്ങൾക്ക് മുൻപ് സ്വയം തിരുത്തേണ്ടത് അവർ തന്നെയാണ്.
ആദിലയും-നൂറ തങ്ങളുടെ കുടുംബം തങ്ങളെ പൂർണമായി അംഗീകരിക്കാത്തതിന്റെ വിഷമത്തിലാണ് ജീവിക്കുന്നത്. അവർക്ക് തങ്ങളുടെ സഹോദരങ്ങളെ കാണാനും അവരോട് അടുക്കാനും ഉള്ള ആഗ്രഹം വളരെ വലുതാണ്. ബിഗ് ബോസ് വീട്ടിൽ മറ്റുള്ളവരുടെ കുടുംബാംഗങ്ങൾ വരുമ്പോൾ, തങ്ങളുടെ സഹോദരങ്ങൾ തങ്ങളെ പിന്തുണയ്ക്കാൻ എത്തണമെന്ന് അവർ ആഗ്രഹിക്കുന്നു. ഈ വൈകാരിക വേദന അവർ പലപ്പോഴും പങ്കുവയ്ക്കാറുണ്ട്.
അതിനോടൊപ്പം, അക്ബറിന്റെ ഉമ്മ പറഞ്ഞ ചില കാര്യങ്ങളും അവരെ വേദനിപ്പിച്ചിട്ടുണ്ട്. ബിഗ് ബോസ് വീട്ടിൽ ആരാണ് യഥാർത്ഥമായി തങ്ങളോട് ഇടപെടുന്നതെന്ന് പോലും അവർക്ക് ഉറപ്പില്ലെന്ന് അവർ പറയുന്നു. ഈ വിഷയം വരുന്ന വാരാന്ത്യത്തിൽ മോഹൻലാൽ പരസ്യമായി ചർച്ച ചെയ്യണമെന്നാണ് പ്രേക്ഷകരുടെ ആഗ്രഹം. ലക്ഷ്മിയുടെ പരാമർശങ്ങൾക്ക് ശക്തമായ മറുപടി അവർ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത ആഴ്ച ആദിലയും നൂറയും ലക്ഷ്മിക്ക് മറുപടി കൊടുക്കുന്നത് കാണാനും കാത്തിരിക്കുകയാണ്.
-
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം -
ഖത്തറിന്റെ ആദ്യ ലോഡ് ഇന്ത്യയിലേക്ക്? മന്ത്രി 2 ദിവസം ദോഹയില്‍, യുഎഇയിലും സുപ്രധാന നീക്കം -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
യുദ്ധത്തെ എതിർത്ത വത്തിക്കാനെ വിരട്ടി ട്രംപ്; അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് പോപ്പിന്റെ ആ തീരുമാനം! -
'കോണ്‍ഗ്രസ് വിടില്ല'; പുതിയ പാർട്ടി രൂപീകരിക്കുമെന്നത് വ്യാജ വാർത്ത, ശക്തമായ നിയമനടപടിയെന്ന് കെ സുധാകരൻ -
സ്വര്‍ണം പണി തരുന്നു; വൈകീട്ട് വില ഉയര്‍ന്നു, ആശ്വാസം മണിക്കൂര്‍ മാത്രം, പുതിയ പവന് വില -
വാഹന മോഡിഫിക്കേഷന് തെരഞ്ഞെടുപ്പിൽ എന്താ കാര്യം? 6 മില്യൺ കടന്ന് സതീശന്റെ വാഗ്ദാനം, ഞങ്ങളും ലിബറലെന്ന് ഗണേഷ്












Click it and Unblock the Notifications