Get Updates
Get notified of breaking news, exclusive insights, and must-see stories!

മസ്താനി കട്ട നെഗറ്റീവ് ആയിരുന്നു; അതുകൊണ്ട് ഔട്ട് ആയി; പക്ഷെ എന്തുകൊണ്ട് അവർ ഒരും മോശം ഗെയിമർ അല്ല

വൈല്‍ഡ് കാർഡ് ആയി ബിഗ് ബോസ് മലയാളം സീസണ്‍ 7 ലേക്ക് എത്തി ആദ്യം പുറത്താകുന്ന മത്സരാർത്ഥികളില്‍ ഒരാളായി മാറിയിരിക്കുകയാണ് മസ്താനി. രണ്ട് ആഴ്ചയെ നിന്നുവുള്ളുവെങ്കിലും നിരവധി കണ്ടന്റ് കൊടുക്കാന്‍ താരത്തിന് സാധിച്ചിരുന്നു. എന്നാല്‍ കൊണ്ടുത്ത കണ്ടന്റില്‍ ഭൂരിപക്ഷവും നെഗറ്റീവ് ആയിപ്പോയി എന്നുള്ളതാണ് അവർക്ക് തിരിച്ചടിയായി മാറിയത്. ഇത് സൂചിപ്പിച്ചുകൊണ്ടുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

'കട്ട നെഗറ്റീവ് ആയിട്ട് തന്നെയാണ് മസ്താനി ഔട്ട് ആയത്. പക്ഷെ മസ്താനി ഒരിക്കലും ഒരു മോശം ഗെയിമർ ആയിരുന്നില്ല.വന്ന അന്ന് മുതൽ ഗ്രൂപ്പ് കളിച്ച എല്ലാത്തിനെയും ടാർഗറ്റ് ചെയ്തു മുൾമുനയിൽ നിർത്തിയിരിന്നു മസ്താനി.' എന്നാണ് ആ കുറിപ്പില്‍ പറയുന്നത്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

masthani

മസ്താനി ഔട്ട് ആയി..കട്ട നെഗറ്റീവ് ആയിട്ട് തന്നെയാണ് ഔട്ട് ആയത്. പക്ഷെ മസ്താനി ഒരിക്കലും ഒരു മോശം ഗെയിമർ ആയിരുന്നില്ല.വന്ന അന്ന് മുതൽ ഗ്രൂപ്പ് കളിച്ച എല്ലാത്തിനെയും ടാർഗറ്റ് ചെയ്തു മുൾമുനയിൽ നിർത്തിയിരിന്നു മസ്താനി. അപ്പാനി പോയപ്പോൾ ആഘോഷിച്ചത് മസ്താനിയെ വളരെ തരം താഴ്ന്ന രീതിയിൽ അധിക്ഷേപിച്ചത് കൊണ്ടാണ്.

അത് പോലെ അക്ബർ ഗാങ്ങിൽ ജിസേലിന്റെ അടിമകൾ ആയി കിടന്ന റെനക്കും ബിന്നിക്കും സ്വന്തമായി എന്തേലും ഒരു ഗെയിം ഉണ്ടായതും മസ്താനിയുടെ വരവിനു ശേഷമാണ്.പക്ഷെ തൊട്ടതെല്ലാം നെഗറ്റീവ് ആയി പോയതാവും വിന ആയത്. സാബുമാനെ പോലെ ഒരു നിർഗുണൻ വീട്ടിൽ നിൽക്കുമ്പോൾ മസ്താനിയോ പ്രവീണോ പോവാൻ അർഹത ഉള്ളവർ ആയിരുന്നില്ല.

ഞാൻ ഒരു മസ്താനി ഫാൻ ഒന്നും അല്ല. മസ്താനിയെപ്പറ്റി ആദ്യമായിട്ടാണ് ഒരു പോസ്റ്റ് പോലും ഇടുന്നതു..ഇന്ന് മസ്താനി ഇറങ്ങിയപ്പോൾ കാണിച്ച വീഡിയോ കണ്ടു തോന്നിയ കുറച്ചു കാര്യങ്ങൾ പറഞ്ഞു എന്ന് മാത്രം - എന്നും കുറിപ്പില്‍ പറയുന്നു.

അതേസമയം, മസ്താനിയെ ഇങ്ങനെ വെളുപ്പിക്കേണ്ട ആവശ്യം ഇല്ലെന്നാണ് മറ്റൊരു ബിഗ് ബോസ് പ്രേക്ഷക അഭിപ്രായപ്പെടുന്നത്. 'വെളുപ്പിക്കൽ നിർത്ത്.പുറത്ത് ഇറങ്ങിയിട്ടുള്ള ഏഷ്യാനെറ്റ്‌ ഇന്റർവ്യൂവിൽ തന്നെ പറയാൻ പാടില്ല എന്ന് പറഞ്ഞ പുറത്തെ കാര്യങ്ങൾ, പേഴ്സണൽ കാര്യങ്ങൾ എന്നിവ എന്തിന് പറഞ്ഞു എന്ന ചോദ്യത്തിന്, ആൾക്കാരെ ട്രിഗ്ഗർ ചെയ്യാൻ വേണ്ടിയായിരുന്നു എന്ന് മസ്താനി സമ്മതിച്ചത് തന്നെ അവർ ഒരു വളരെ മോശം മത്സരാർത്ഥി ആണെന്ന് ഉള്ളതിന് തെളിവ് അല്ലേ

ആ ഇന്റർവ്യൂ കണ്ട് നോക്കൂ. വെള്ളം കുടിപ്പിച്ചു വിട്ടിട്ടുണ്ട്. ഒരൊറ്റ ചോദ്യത്തിനു തന്റെ ഭാഗം ശരി ആണെന്ന് പറയാൻ മസ്താനിക്ക് കഴിഞ്ഞിട്ടില്ല. എയർപോർട്ടിൽ മാസ്ക് വെച്ചു മുഖം മറച്ചു വന്ന് ഇറങ്ങി ഒന്നും മിണ്ടാതെ ഓടി കാറിൽ കേറി രക്ഷപ്പെട്ടു പോകുക ആയിരുന്നു. ആദ്യമായിട്ടാണ് ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ ഒരു മത്സരാർത്ഥി മുഖം മറച്ചു നടക്കുന്നത്.' എന്നും അവർ കൂട്ടിച്ചേർക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+