നെവിനെ മോശക്കാരനാക്കാൻ ചീപ്പ് പ്ലാൻ, ആദില–നൂറയുടെ കയ്യിലെ, കളിയിലെ പാവ മാത്രമായി അനുമോൾ
ബിഗ് ബോസ് മലയാളം സീസൺ 7നിൽ ഉളള ഗ്രൂപ്പുകളും ഗ്യാംങ്ങുകളുമെല്ലാം ഓരോ എവിക്ഷന് പിന്നാലെ പൊഴിഞ്ഞ് പോയ്ക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴുളള ആക്ടീവ് ഗ്യാംഗ് എന്ന് പറയുന്നത് അനുമോൾ, ആദില, നൂറ എന്നിവർ അടങ്ങുന്ന പട്ട ഗേൾസ് ആണ്. ഇവർക്കൊപ്പം ഷാനവാസും ചേർന്ന് ഗ്രൂപ്പ് കളിക്കുന്നു എന്നാണ് മറ്റുളളവർ ആരോപിക്കുന്നത്. അതേസമയം നൂറയുടേയും ആദിലയുടേയും കയ്യിലെ കളിപ്പാവയായി അനുമോൾ മാറിയിരിക്കുന്നു എന്നാണ് പ്രേക്ഷകരിൽ ചിലർ ആരോപിക്കുന്നത്.
ബിഗ് ബോസ് മലയാളം ഫാൻസ് ഗ്രൂപ്പിൽ വന്ന കുറിപ്പ് ഇങ്ങനെ: '' ഭക്ഷണം കണ്ടന്റ് ആക്കിയവൾ അനുമോൾ. ശരിക്കും ഫുഡ് കണ്ടെന്റ് ആക്കുന്നത് നെവിൻ അല്ല, അത് അനുമോൾ ആണ്. നെവിൻ ഭക്ഷണം കഴിക്കുന്നുണ്ട്, മോഷ്ടിച്ചാൽ അത് സമ്മതിക്കുന്നുമുണ്ട്. എന്നാൽ അനുമോൾ ഹൗസിൽ ആരെന്ത് കഴിക്കുന്നു, എന്ത് എടുക്കുന്നു എന്ന് നോക്കി നടപ്പാണ്. ചില പഴയ തറവാടുകളിൽ പത്തായത്തിന്റെ താക്കോൽ കയ്യിൽ പിടിച്ച് നടക്കുന്ന ചില "ആഡ്യാ സ്ത്രീകളെ" പോലെ തന്നെയാണ് അനുമോളുടെ നടപ്പ്.
ഫുഡിനെ റസ്‌പെക്ട് ചെയ്യുന്നു എന്ന് പറയുമ്പോഴും, ഒരാളും വയറു നിറയെ കഴിക്കാതിരിക്കാൻ അനു ശ്രദ്ധിക്കുന്നുണ്ട്. ഇതേ അനുമോൾ തന്നെയാണ് കഴിഞ്ഞ ആഴ്ച ജയിലിനുള്ള നോമിനേഷനിൽ, "എനിക്ക് ഇഷ്ടം പോലെ ഭക്ഷണം കഴിക്കാൻ ഇഷ്ടം ആണ്" എന്നും, "ആദില നൂറയെ കൂട്ടി പലതവണ മോഷ്ടിച്ചിട്ടുണ്ട്" എന്നും തുറന്ന് സമ്മതിച്ചത്. ആ ഹൗസിലെ എല്ലാവരെയും കള്ളനും കള്ളിയുമായി കാണിക്കുകയും, ആർത്തിയുള്ളവർ ആയി ചിത്രീകരിക്കുകയും ചെയ്യുന്നത് അനുമോൾ തന്നെയാണ്.

നെവിനെ ടാർഗെറ്റ് ചെയ്ത് നടക്കുന്ന ഷാനവാസ് ഒരു കാരണം തേടി നിന്നപ്പോൾ, "നെവിനെ മല്ലിയില എടുക്കല്ലേ" എന്ന് പറഞ്ഞ് അനു കിച്ചണിൽ നിന്ന് ഒച്ച എടുത്തത്. മല്ലിയില അവിടെ വെറുതെ കളയാറ് ആണെന്ന് റെന പറഞ്ഞപ്പോഴും അതിലും കാര്യം കാണിച്ചത് അനു മാത്രം ആണ്.. ഷാനവാസ്‌നെ യും അനുമോളെയും പ്രൊവോക്ക് ചെയ്യാനാണ് നെവിൻ അന്ന് മല്ലിയില എടുത്തത്. അതാണ് പിന്നീട് വലിയ പ്രശ്നങ്ങളായി, ഷാനവാസ്‌നു തിരിച്ചു അടിയായി മാറിയത്.
തുടക്കം മുതലേ ആദില, നൂറ, അനു എന്നിവർ ചേർന്ന് ടാർഗെറ്റ് ചെയ്തത് നെവിനെ തന്നെയാണ്. ഷാനവാസിനെ കൂട്ട് പിടിച്ചു നെവിനെ മോശക്കാരൻ ആക്കാൻ ആയിരുന്നു ഇവരുടെ ചീപ്പ് പ്ലാൻ.. ഇന്നലെ ഗ്രൂപ്പ് കളിച്ചു നെവിനെതിരെ രണ്ടു വോട്ട് വന്നതും ഇവരുടെ ചീപ്പ് ഗെയിമിൽ പെടും...
ഒരു ടാസ്ക് പോലും ശരിയായി ചെയ്യാത്ത അനു തന്നെയാണ്, പ്രേക്ഷകർക്കു മുന്നിൽ നെവിനെ കള്ളനായി ചിത്രീകരിക്കാൻ തുടങ്ങിയത്. പിആറുകളുടെ പിൻബലത്തിൽ, ആരെയായാലും കരിവാരി തേക്കാൻ മടി ഇല്ലാത്ത ഓവർ കോൺഫിഡൻസിന്റെ ആൾരൂപം, അതാണ് അനുമോൾ. ഇപ്പോൾ അവൾ ആദില-നൂറയുടെ കയ്യിലെ കളിയിലെ പാവ മാത്രമാണ്''.












Click it and Unblock the Notifications