ഒരു പ്രെഡിക്ഷൻ: ഏറ്റവും കൂടുതൽ ചാൻസ് ഉള്ളത് അക്ബറിന്, അനീഷ് ഫാൻസ് വോട്ട് മാറ്റി ചെയ്യും, കാരണമുണ്ട്
ഫാമിലി വീക്കിന് ശേഷം ബിഗ് ബോസ് മലയാളത്തിലെ മത്സരാർത്ഥികൾ പലരും തങ്ങളുടെ ഗെയിം മാറ്റിക്കളിച്ച് തുടങ്ങി. അതിൽ മുന്നിലുളളത് അനീഷ് ആണ്. ഷോയിലേക്ക് വന്നപ്പോൾ ആരോടും അടുക്കാതെ നടന്ന അനീഷ് പിന്നീട് ഷാനവാസ് അടക്കമുളളവരോട് അടുത്തു. എന്നാൽ ഫാമിലി വന്നപ്പോൾ അനീഷിന് നൽകിയ ഉപദേശം തുടക്കത്തിലേത് പോലെ കളിക്കാനാണ്.
ഇതോടെ അനീഷ് അടിമുടി മാറി. വീണ്ടും പഴയത് പോലെ ഒച്ചയിടാനും ഒറ്റയ്ക്ക് നടക്കാനും തുടങ്ങി. ഇത് ഗുണകരമാവുക അക്ബറിന് ആയിരിക്കും എന്നാണ് പ്രേക്ഷകരിൽ ഒരാളുടെ അഭിപ്രായം. അതിന് കാരണങ്ങളുമുണ്ട്.
ബിഗ് ബോസ് ഫാൻസ് ഗ്രൂപ്പിലെ കുറിപ്പ് വായിക്കാം: ഒരു പ്രെഡിക്ഷൻ : വരും ആഴ്ചകളിൽ അനീഷ് ഫാൻസിൽ നല്ല ഒരു ഭാഗം ആൾക്കാർ അനീഷിനെ സപ്പോർട്ട് ചെയ്യുന്നത് നിർത്തി അക്ബറിനെ സപ്പോർട്ട് ചെയ്യാൻ തുടങ്ങും. ഇതിന്റെ കാരണം "തുടക്കത്തിലെ പോലെ കളിക്കണം" എന്ന വീട്ടുകാരുടെ ഉപദേശം അനീഷ് തെറ്റിദ്ധരിച്ചു അയാൾ ചെയ്തു കൂട്ടാൻ പോകുന്ന കാര്യങ്ങൾ അനീഷിന് മൊത്തത്തിൽ ഒരു പരിഹാസ കഥാപാത്രത്തിന്റെ ഇമേജ് നൽകും. തുടക്കത്തിലെ പോലെ കളിക്ക് എന്ന് വീട്ടുകാർ ഉദ്ദേശിച്ചത് ഷാനവാസിനെ വിട്ടു ഒറ്റയ്ക്ക് കളിക്കാനാണ്.

എന്നാൽ അനീഷ് അത് മനസ്സിലാക്കിയത് ആകട്ടെ, മറ്റുള്ളവരെ കേറി ചൊറിഞ്ഞു പ്രൊവോക്ക് ചെയ്യാൻ ഉള്ള ഗെയിം കളിക്കാനും. ഇപ്പോൾ തന്നെ അനീഷും ഷാനവാസും ഒരുമിച്ച് ജയിലിൽ പോയത് കൊണ്ട് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞു അവസാനിപ്പിച്ചു വീണ്ടും ഒരു കോമ്പോ ആകാനുള്ള സാധ്യത കാണുന്നു.
ഇങ്ങനെ പെട്ടെന്ന് പെരുമാറ്റം മാറുമ്പോൾ ഉള്ള പ്രശ്നം എന്തെന്നാൽ ഈ ഒൻപതു ആഴ്ച കൊണ്ട് ബിഗ് ബോസ്സ് ഹൗസിൽ ചെയ്ത പല കാര്യങ്ങളിലും ഇനി അങ്ങോട്ട് ഡബിൾ സ്റ്റാൻഡ് എടുക്കേണ്ടി വരും. ഉദാഹരണത്തിന് ഇന്ന് തന്നെ ക്യാപ്റ്റൻ ആയ ബിന്നിയെ താൻ അംഗീകരിക്കില്ല, വേണേൽ ബിഗ് ബോസ്സ് പറഞ്ഞാൽ അംഗീകരിക്കാമെന്ന് പറഞ്ഞു വഴക്ക് ഉണ്ടാക്കിയ അതേ അനീഷ് തന്നെയാണ് കഴിഞ്ഞ ആഴ്ച ആദില വെസ്സൽ ടീം ക്യാപ്റ്റൻ ആയ തന്നെ അനുസരിക്കുന്നില്ല എന്ന് പറഞ്ഞു പ്രശ്നം ഉണ്ടാക്കിയതും. ഈ ഡബിൾ സ്റ്റാൻഡ് ബിന്നി സ്പോട്ടിൽ തന്നെ പൊക്കി അനീഷിനെ ഒതുക്കുകയും ചെയ്തു.
ഇനി അങ്ങോട്ട് ചൊറിയൻ ഗെയിം എടുത്താൽ ഓരോ പോയിന്റിലും വീട്ടിൽ ഉള്ളവർ അതിനെ അനീഷിന്റെ ഒരു പ്രവർത്തി വച്ച് തന്നെ കൌണ്ടർ ചെയ്യും. ഇങ്ങനെ സ്ഥിരം ഒരു പരിഹാസ കഥാപാത്രമായി അനീഷ് മാറുമ്പോൾ അടിമ ലെവൽ ഫാൻസ് അല്ലാത്ത അനീഷ് സപ്പോർട്ടേഴ്സ് ഒന്നുകിൽ ബിഗ് ബോസ്സ് കാണുന്നത് നിർത്തും, അല്ലെങ്കിൽ അടുത്ത ഒരാളിനെ നോക്കും. അങ്ങനെ വരുമ്പോൾ നിലവിൽ ഏറ്റവും കൂടുതൽ ചാൻസ് ഉള്ളത് അക്ബറിനാണ്. കാരണം നിലവിൽ അനീഷ് ഫാൻസിന്റെ ഏറ്റവും വലിയ എതിരാളികൾ ആയ ആദില - നൂറയോട് ഫ്രണ്ട്‌ലി ആയവർ ആണ് ഷാനവാസും, ആര്യനും.
എന്നാൽ അക്ബർ ആകട്ടെ ഒരു ഗെയിമർ എന്ന രീതിയിൽ ഇവരുമായി ഒരു അകലം പാലിച്ചു നിൽക്കുന്നു. അത് പോലെ തന്നെ അക്ബറിന് കാര്യങ്ങൾ സ്പഷ്ടമായി പറയാൻ ഉള്ള കഴിവ് അനീഷിനെക്കാൾ ഉണ്ട്, അത് പോലെ തന്നെ വളരെയധികം അഗ്രസ്സീവ് ആകുമെങ്കിലും ടാസ്ക് ചെയ്യാൻ ഉള്ള എഫേർട്ട് അക്ബർ ഇടുന്നുണ്ട്. ഈ കാരണങ്ങൾ കൊണ്ട് വരും ദിവസങ്ങളിൽ അനീഷിന്റെ വെറുപ്പിക്കൽ മടുക്കുന്ന അടിമ മനോഭാവം ഇല്ലാത്ത ഫാൻസ് പതിയെ അക്ബറിനെ സപ്പോർട്ട് ചെയ്യാൻ തുടങ്ങും.












Click it and Unblock the Notifications