'ബിഗ് ബോസിന്റെ ചതി': ഡ്രസ്സൊക്കെ വാങ്ങി റെഡിയായി, അവസാന നിമിഷം തഴഞ്ഞു: നടന്‍ മുന്‍ഷി രഞ്ജിത്ത്
ബിഗ് ബോസ് മലയാളം സീസണ്‍ 5 ന്റെ പ്രഡിക്ഷന്‍ ലിസ്റ്റുകള്‍ പുറത്ത് വന്നപ്പോള്‍ അതില്‍ ഇടം പിടിച്ച താരമായിരുന്നു മുന്‍ഷി രഞ്ജിത്ത്. എന്നാല്‍ സീസണ്‍ ആരംഭിച്ചപ്പോള്‍ മത്സരാർത്ഥിയായി രഞ്ജിത്തിനെ കാണാന്‍ സാധിച്ചില്ല. ഇപ്പോഴിതാ എന്തുകൊണ്ട് തനിക്ക് ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ അവസരം ലഭിച്ചില്ലെന്ന് തുറന്ന് പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ഷി രഞ്ജിത്ത്.
സീസണ്‍ 5 ല്‍ മത്സരാർത്ഥികളുടെ സാധ്യത പട്ടികയില്‍ അവസാനം നിമിഷം വരെ ഞാന്‍ ഉണ്ടായിരുന്നെങ്കില്‍ പുറത്താക്കപ്പെടുകയായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. എപ്പോഴും 17 പേരെ മാത്രമായിട്ടല്ല തിരഞ്ഞെടുക്കുക. ഒന്നോ രണ്ടോ പേരെ അധികമായി കരുതുന്ന സംവിധാനമുണ്ടാകാം. അങ്ങനെ കരുതുകയും അവസാനം ചില സമ്മർദ്ദങ്ങളോ മറ്റ് കാരണങ്ങള്‍ കൊണ്ടോ തന്നെ പുറത്താക്കിയതാവും.

നമുക്ക് വേണ്ടി ആരും പറയാനും ചോദിക്കാനുമില്ലാലോ? രഞ്ജിത്തിനെ മാറ്റരുതെന്ന് അഞ്ച് പേർ പറഞ്ഞാലേ എന്നെ നിർത്തൂ. എന്നാല്‍ അങ്ങനെ പറയാന്‍ ആരുമുണ്ടായിരുന്നില്ല. അതിന് വേണ്ടി ഞാന്‍ ആരേയും നിർത്തത്തുമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മാസ്റ്റർ ബിന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫിറോസ് ഖാന്‍ എന്ന മുന്‍ ബിഗ് ബോസ് താരവും ഞാനും ഒരു സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ അവനാണ് ഇതേക്കുറിച്ച് പറയുന്നത്. എനിക്കും താല്‍പര്യമുള്ള കേസായിരുന്നു. ഈ സമൂഹത്തോട് ചില കാര്യങ്ങള്‍ എനിക്ക് പറയാറുണ്ട്. വേറെ റോഡില്‍ ഇറങ്ങി നിന്ന് എന്തെങ്കിലും വിളിച്ച് പറഞ്ഞാല്‍ ആരും കേള്‍ക്കില്ല എന്ന് മാത്രമല്ല, നമ്മളെ ഭ്രാന്തന്‍ എന്ന് വിളിക്കുകയും ചെയ്യും.
നമ്മുടെ കാര്യങ്ങള്‍ പറാന്‍ ഒരു പ്ലാറ്റ് ഫോമും അത് കേള്‍ക്കാന്‍ കുറച്ച് ആളുകളും ഉണ്ടെങ്കിലം ഉള്ളിലുള്ളതൊക്കെ നാം പറയും. നമ്മുടെ കാര്യങ്ങള്‍ ഇതുവരെ പ്രേക്ഷകർക്ക് അധികമായി അറിയില്ല. മുന്‍ഷി രഞ്ജിത്ത് എന്നൊരു നടനുണ്ട് എന്നതിനപ്പുറം നമ്മുടെ കാഴ്ചപ്പാടുകളും ചിന്തകളും പ്രേക്ഷകർക്ക് മുമ്പില്‍ അവതരിപ്പിക്കാനുള്ള അവസരമായിട്ടാണ് താന്‍ ബിഗ് ബോസിനെ കണ്ടതെന്നും മുന്‍ഷി രഞ്ജിത്ത് പറയുന്നു.
ആദ്യം സൂം ഇന്‍റർവ്യൂ ആയിരുന്നു. അതില്‍ കൊള്ളാമെന്ന് തോന്നിയപ്പോള്‍ പിന്നീട് നേരിട്ടുള്ള ഇന്റർവ്യൂ. അവർക്ക് പറ്റുന്ന ആളാണോ നമ്മള്‍ എന്ന് അറിയാനുള്ള ചോദ്യങ്ങളായിരിക്കും. പക്ഷെ ബിഗ് ബോസിന് പറ്റാത്ത ചിലരെ ഈ സീസണില്‍ ഞാന്‍ കണ്ടു. നമ്മളെക്കാള്‍ മികച്ചതാണ് അവരൊക്കെ എന്ന് കണ്ടെത്തിയവരുടെ കഴിവിനെയാണ് ഞാന്‍ സമ്മതിച്ചുകൊടുക്കുന്നത്.
രണ്ടാമത്തെ ഇന്റർവ്യൂവും കഴിഞ്ഞ് ഫോണിലൂടെയുള്ള ക്ലാരിഫിക്കേഷനും നടന്നു. ഇതോടെ കുറച്ച് ഡ്രസ്സുകളും ഏഴോളും ഷൂസുകളും ഞാന്‍ വാങ്ങിച്ചുകൂട്ടി. ഇപ്പോള്‍ അതൊക്കെ ഒരോ ഇന്‍റർവ്യൂ വരുമ്പോള്‍ ഇടുന്നു. അങ്ങനെയിരിക്കെ അവസാനമാണ് വിളിച്ച് പറയുന്നത് ഞാനില്ലെന്ന്. അതുവരെ ഞാന്‍ വളരെ ഹാപ്പിയായിരുന്നു. അതുകേട്ടപ്പോള്‍ വലിയ വിഷമമായി.
ബിഗ് ബോസിലേക്ക് പോവാനുള്ള മുന്നൊരുക്കങ്ങള്‍ വീട്ടിലും നടത്തി വരികയായിരുന്നു. ചെയ്തുകൊണ്ടിരിക്കുന്ന സീരിയലുകളില്‍ അടക്കം ക്രമീകരണം നടത്തി. ബിഗ് ബോസിലെ അവസരം നിഷേധിച്ചെന്ന് അറിഞ്ഞപ്പോള്‍ ആദ്യം വിളിച്ച് പറഞ്ഞത് സീരിയില്‍ നിർമ്മാതാവിനെയാണ്. ഞാന്‍ വലിയ പ്രശ്നക്കാരനല്ലാതിരുന്നതിനാല്‍ അദ്ദേഹത്തിനും എന്നെ വീണ്ടും ഉള്‍ക്കൊള്ളിക്കുകയായിരുന്നുവെന്നും രഞ്ജിത്ത് മുന്‍ഷി കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications