Get Updates
Get notified of breaking news, exclusive insights, and must-see stories!

ബി​ഗ് ബോസ് സീസൺ 6; ഉടൻ ഉണ്ടാവുമോ? പുതിയ സീസണിൽ നടി മാളവിക ഉണ്ടോ? മറുപടിയുമായി താരം

ബി​ഗ് ബോസ് മലയാളത്തിന്റെ സീസൺ 5 കഴിഞ്ഞ് അടുത്ത സീസണിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. എന്നാണ് സീസൺ 6 തുടങ്ങുക എന്ന ചർച്ചകൾ സജീവമായി തുടങ്ങി. ആരൊക്കെ സീസൺ 6 ൽ ഉണ്ടാവും എന്ന ചർച്ച പോലും നടക്കുന്നുണ്ട്.

പലപ്പോഴും പ്രെഡിക്ഷൻ ലിസ്റ്റിൽ ഉള്ള ചിലരെങ്കിലും ഷോയിലേക്ക് തിരഞ്ഞെടുക്കപ്പെടാറുണ്ട്. ഇപ്പോൾ സീസൺ 6 ലേക്ക് ഏറ്റവും കൂടുതൽ പറഞ്ഞ് കേട്ട പേരുകളിൽ ഒന്നായിരുന്നു നടി മാളവിക കൃഷ്ണദാസിന്റേത്. ഇപ്പോൾ മാളവിക തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ്.

bibb Boss

പ്രെഡിക്ഷനിൽ പറഞ്ഞുകേട്ടത് പോലെ മാളവിക ബി​ഗ് ബോസ് സീസൺ 6 ൽ ഉണ്ടാവില്ല. തനിക്ക് പറ്റിയ സ്ഥലമല്ലെന്നാണ് താരം പറയുന്നത്. ബി​ഗ് ബോസിൽ അവസരം കിട്ടിയാൽ പോകുമോ എന്ന ഒരു ആരാധകന്റെ ചോദ്യത്തിനാണ് വീഡിയോയിലൂടെ മാളവിക മറുപടി പറഞ്ഞിരിക്കുന്നത്. ഒരിക്കലും ഇല്ല എന്നായിരുന്ന മാളവിക പറഞ്ഞത്. തന്നെ കൊണ്ട് പറ്റില്ലെന്നും അവർ പറയുന്നു. മുന്നത്തെ സീസണിൽ തന്നെ വിളിച്ചിട്ടുണ്ട് എന്ന് തോന്നുന്നുവെന്നും മാളവി പറഞ്ഞു.

വേറെ ആരെങ്കിലും തന്നെ പറ്റിക്കാൻ വിളിച്ചതാണോ എന്ന് വ്യക്തമല്ലെന്നും മാളവിക പറഞ്ഞു, സോഷ്യൽ മീഡിയയിൽ ആണ് താരം വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ബി​ഗ് ബോസ് തനിക്ക് പറ്റിയ സ്ഥലമല്ലെന്ന് മാളവിക പറയുന്നുണ്ട്. തർക്കിച്ച് നിൽക്കാനൊന്നും തനിക്ക് ആകില്ലെന്നും താരം പറയുന്നു. ടാസ്ക്കൊക്കെ ചെയ്യാൻ പറ്റും, പക്ഷേ ഉന്തും തള്ളുമുള്ള ഒരു ടാസ്ക്കൊന്നും തനിക്ക് പറ്റില്ലെന്നും സെൽഫ് ലവ് ഉണ്ടെന്നും മാളവിക പറയുന്നു. അവിടെ ബോൾഡ് ആയ ആൾക്കാരാകണം എന്നും മാളവിക പറയുന്നു. ഇതോടെ മാളവിക ഉണ്ടാകുമെന്ന പ്രതീക്ഷ അവസാനിച്ചിരിക്കുകയാണ്.

റിയാലിറ്റി ഷോയിലൂടെയാണ് മാളവിക ശ്രദ്ധേയ ആവുന്നത് പിന്നീട് സീരിയലുകളിലും മാളവിക എത്തി. മാളവികയുടെ ഭർത്താവ് തേജസാണ്, നായിക നായകൻ എന്ന് റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട സൗഹൃദം പിന്നീട് വിവാഹത്തിലേക്ക് എത്തി. മാളവികയുടെ 24ാം പിറന്നാൾ ദുബായിൽ വെച്ചായിരുന്നു. അതേക്കുറിച്ച് മാളവിക പറഞ്ഞിരുന്നു. മനസ്സിലുണ്ടായിരുന്ന സ്കൈ ഡൈവ് ആ​ഗ്രഹം സഫലമായി. ഇന്ദുലേഖ എന്ന സീരിയലിലെ
നായികയായി മാളവിക എത്തിയിരുന്നു. 2023 ൽ ആയിരുന്നു മാളവികയുടെ കല്യാണം കഴിഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+