Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹന്‍ലാല്‍ വിളിച്ചാലും ബിഗ് ബോസിലേക്ക് ഇല്ല; അന്ന് ചതിച്ചു: ഇനി 10 കോടി പ്രതിഫലം തരട്ടെ

ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 7 അടുത്ത മാസം ആദ്യത്തോടെ സംപ്രേക്ഷണം ആരംഭിക്കുമെന്നാണ് പ്രതീക്ഷ. സീസണ്‍ 7 ന്റെ ലോഗോ ഏഷ്യാനെറ്റ് അധികൃതർ അടുത്തിടെ പുറത്ത് വിട്ടിരുന്നു. മികച്ച സ്വീകരണമാണ് ലോഗോയ്ക്ക് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. അടുത്ത ബിഗ് ബോസ് സീസണിലും അവതാരകന്‍ മോഹന്‍ലാല്‍ തന്നെയായിരിക്കുമെന്നും ലോഗോ ഉറപ്പിക്കുന്നു.

സീസണ്‍ 7 -ല്‍ ആരൊക്കെയായിരിക്കും മത്സരാർത്ഥികളായി എത്തുകയെന്നത് സംബന്ധിച്ച പ്രവചനങ്ങളും ഇതിനോടകം തന്നെ പുറത്ത് വന്ന് കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്ന പലരിലും തുടങ്ങി സിനിമ-സീരിയല്‍ രംഗത്തേയും അനേകം ആളുകളുടെ പേരുകളാണ് മത്സരാർത്ഥികളായി പറഞ്ഞ് കേള്‍ക്കുന്നത്.

maya-viswanath-bigg-boss-

അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ഭാര്യയും സോഷ്യൽ മീഡിയ താരവുമായ രേണു സുധിയുടെ പേരാണ് സാധ്യതാപട്ടികയില്‍ ഏറ്റവും മുന്നിലുള്ളത്. രേണുവിന്റെ റീൽ വീഡിയോകളും ആൽബങ്ങളും വൻതോതിൽ വൈറലാണ്. ഒട്ടനവധി വിവാദങ്ങളും താരത്തെ ചുറ്റിപ്പറ്റി ഉയർന്ന് വന്നു. ഇതോടെ തന്നെ ഇവർ ബിഗ് ബോസില്‍ എത്തിയേക്കുമെന്ന തരത്തില്‍ ചർച്ചകള്‍ ഉയരാന്‍ തുടങ്ങിയിരുന്നു. മറ്റ് ചിലരാകട്ടെ ബിഗ് ബോസിലേക്ക് പോകാനുള്ള താല്‍പര്യം പരസ്യമായി പ്രകടിപ്പിച്ചും രംഗത്ത് വരുന്നുണ്ട്. എന്നാലിതാ മോഹന്‍ലാല്‍ വിളിച്ചാലും ബിഗ് ബോസ് ഷോയിലേക്ക് ഇല്ലെന്നാണ് നടി മായ വിശ്വനാഥ് പറയുന്നത്.

ബിഗ് ബോസിലേക്ക് പോകേണ്ട എന്നാണ് തീരുമാനം. ഇനിയിപ്പോള്‍ പത്ത് കോടി രൂപ തരികയാണെങ്കില്‍ പോകാം. പുറത്ത് ഇറങ്ങിയാലും ജീവിക്കണമല്ലോ. ലാലേട്ടനല്ല ആരും വിളിച്ചാലും ബിഗ് ബോസിലേക്കില്ല. അങ്ങനെ ലാലേട്ടന്‍ വിളിച്ചാല്‍ ബിഗ് ബോസ് പോലുള്ള ഒരു ഷോയിലേക്ക് പോകേണ്ടതുണ്ടോയെന്നും ഒരു യൂട്യൂബ് ചാനലിനോടായി അവർ പറയുന്നു.

ബിഗ് ബോസില്‍ നേരത്തെ തന്നെ പോകേണ്ടിയിരുന്ന ഒരു വ്യക്തിയാണ് ഞാന്‍. 2020 ല്‍ ബിഗ് ബോസ് തുടങ്ങിയത് മുതല്‍ വിളിക്കുന്നുണ്ട്. ഒരിക്കല്‍ വിളിച്ചപ്പോള്‍ എന്റെ സഹോദരിയുടെ മകന്റെ വിവാഹമായിരുന്നു. അത് കഴിഞ്ഞിട്ട് വന്നോളു എന്ന് പറഞ്ഞു. സർപ്രൈസ് പോലെ എന്നെ കയറ്റനായിരുന്നു നീക്കം. രജിത് കുമാർ സാറൊക്കെയുള്ള സീസണാണ്. അദ്ദേഹത്തിന് എതിരായി നില്‍ക്കണം എന്നായിരുന്നു പറഞ്ഞത്. എന്നാല്‍ അങ്ങനെ ആർക്കും എതിരായി ഞാന്‍ നില്‍ക്കില്ലെന്ന് പറഞ്ഞു.

എനിക്ക് എന്റേതായ അഭിപ്രായമുണ്ട്, പുള്ളിക്ക് പുള്ളിയുടേതായ അഭിപ്രായവുമുണ്ട്. അങ്ങനെ പോകാനായി എല്ലാ തയ്യാറായി. വെള്ളിയാഴ്ചയാണ് വിമാനം കയറേണ്ടതുണ്ട്. അന്ന് രാവിലെയാണ് ഇവർ എന്നെ ചീറ്റ് ചെയ്യുമെന്ന് എനിക്ക് തോന്നിയത്. എനിക്ക് കിട്ടിയ മറ്റൊരു വർക്കില്‍ നിന്നും മാറി നില്‍ക്കുന്ന സമയമാണ്. ഒടുവില്‍ ഞാന്‍ അങ്ങോട്ട് വിളിച്ചപ്പോഴാണ് ഒരാളെ തിരിച്ച് കയറ്റി വേറെ ആരേയും കയറ്റുന്നില്ലെന്ന് പറഞ്ഞത്. ഒന്നും പറയാതെ ഞാന്‍ ഫോണ്‍ കട്ട് ചെയ്ത് കോഴിക്കോട് പോയെന്നും നടി പറയുന്നു.

അവിടെ എത്തിയ സമയത്താണ് അമൃതയേയും അഭിരാമിയേയും കയറ്റിയതായി അറിയത്. ഞാന്‍ അത് ആരോടും വിളിച്ച് ചോദിക്കാന്‍ പോയില്ല. ഇതേക്കുറിച്ച് ചാനലില്‍ വിളിച്ച് ചോദിക്കാന്‍ എല്ലാവരും എന്നോട് പറഞ്ഞിരുന്നു. അങ്ങനെ ചോദിച്ചിരുന്നെങ്കില്‍ ഞാന്‍ എന്തോ കുഴപ്പക്കാരിയാണെന്ന് പറയും. അന്ന് ഞാനെടുത്ത തീരുമാനമാണ് ഇനി എന്ത് വന്നാലും ബിഗ് ബോസിലേക്ക് ഇല്ലെന്ന്. അല്ലെങ്കില്‍ അവർ എനിക്ക് 10 കോടി രൂപ തരട്ടെ.

കഴിഞ്ഞ പ്രാവശ്യം വിളിച്ചപ്പോള്‍ തന്നെ ഇനി ബിഗ് ബോസിലേക്ക് ഇല്ലെന്ന് അവരോട് വ്യക്തമാക്കിയതാണ്. അന്ന് എനിക്ക് സാമ്പത്തികപരമായും മറ്റും ഒരുപാട് നഷ്ടം വന്നിരുന്നു. അതൊക്കെ അവരോട് പറഞ്ഞു. അതുകൊണ്ട് തന്നെ ഈ സീസണിലേക്ക് വിളി വന്നിട്ടില്ല. ഇനി അങ്ങനെ ഒരു ക്ഷണം വരികയാണെങ്കിലും ബിഗ് ബോസിലേക്ക് ഇല്ലെന്നും താരം ഉറപ്പിച്ച് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+