ആദിലയ്ക്ക് പിഴച്ച് തുടങ്ങിയത് അവിടം മുതലാണ്: അതിന് ഒരു കാരണം മോഹന്‍ലാലുമാണ്
ബിഗ് ബോസ് മലയാളം സീസണ്‍ 7 ലേക്ക് മത്സരാർത്ഥികളായി എത്തിയ ലെസ്ബിയന്‍ പങ്കാളികളായിരുന്നു ആദിലയും നൂറയും. തുടക്കത്തില്‍ ഒറ്റ മത്സരാർത്ഥികളായിട്ടാണ് ഇരുവരേയും പരിഗണിച്ചതെങ്കിലും പിന്നീട് ബിഗ് ബോസ് തന്നെ രണ്ടുപേരേയും വ്യത്യസ്ത മത്സരാർത്ഥികളാക്കി മാറ്റി. തങ്ങളുടേതായ ഒരു മത്സര രീതി പുറത്തെടുത്ത ഇരുവരും ഇപ്പോഴും പുറത്താകാതെ നില്‍കുന്നു എന്നത് തന്നെയാണ് ശ്രദ്ധേയം.
സ്വന്തമായി ആരാധകരെ സൃഷ്ടിക്കാന്‍ ഇരുവർക്കും കഴിഞ്ഞ ു എന്നത് പോലെ തന്നെ വിമർശകരും ഏറെയുണ്ട്. വലിയ പിന്തുണ കിട്ടാവുന്ന സാഹചര്യം ഉണ്ടായിട്ടും അത് ഉപയോഗപ്പെടുത്താന്‍ ഇരുവരുടേയും മത്സര രീതിക്ക് സാധിക്കുന്നില്ലെന്നാണ് ഒരു വിഭാഗം പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. അതേസമയം തന്നെ അനീഷ് അടക്കമുള്ള മത്സരാർത്ഥികളോട് ശക്തമായി ഏറ്റുമുട്ടുന്നതിനാല്‍ എതിരാളികള്‍ മനപ്പൂർവ്വം നെഗറ്റീവ് പ്രചരിപ്പിക്കുന്നുവെന്നാണ് ആദില-നൂറ ആരാധകർ അഭിപ്രായപ്പെടുന്നത്.

ലക്ഷ്മി ഇഷ്യൂവിന് ശേഷം ലാലേട്ടനിൽ നിന്ന് കിട്ടിയ പിന്തുണ ആദിലക്ക് അമിത ആത്മവിശ്വാസം നൽകി എന്ന് തോന്നുന്നുവെന്നാണ് ഒരു ബിഗ് ബോസ് പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നത്. ഈ സീസണിൽ ഒരു ശക്തമായ മത്സരാർത്ഥിയായി വളരുമെന്ന് തോന്നിച്ച ആദിലക്ക് പിന്നീട് പ്രേക്ഷകരുടെയിടയിൽ വലിയ സ്വീകാര്യത ലഭിക്കാതെ പോവുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
റിയാസ് സലീം ഹോട്ടൽ ടാസ്കിനായി ബിഗ് ബോസ് ഹൗസിലേക്ക് വന്നതിന് ശേഷം ആദിലയുടെ പെരുമാറ്റത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. അനീഷിനോട് അനാവശ്യമായി ദേഷ്യപ്പെടുന്നതും, നേവിനുമായുള്ള പ്രശ്‌നത്തിൽ ഡോ. ബിന്നി ആദിലയുടെ നിലപാടിനെ വിമർശിച്ചതുമെല്ലാം പ്രേക്ഷകരുടെയിടയിൽ ആദിലയോട് വെറുപ്പുണ്ടാക്കി. അതേസമയം, ആദിലയുടെ ഈ വീഴ്ച നൂറയുടെ സാധ്യതകളെ ബാധിക്കാതെയിരുന്നാൽ അവൾ ടോപ്പ് 5-ൽ എത്താൻ സാധ്യതയുണ്ടെന്ന് ചിലർ കരുതുന്നു. എന്തായാലും ബാക്കിയുള്ള കാര്യങ്ങൾ വരും ദിവസങ്ങളിൽ അറിയാമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ആദില ഏറ്റവും കൂടുതൽ അപമാനിച്ചിട്ടുള്ളതും മാനസികവും ശാരീരികവും ആയി ഉപദ്രവിച്ചിട്ടുള്ളതും ഒക്കെ അനീഷിനെ തന്നെയാണെന്നാണ് ഒരു അനീഷ് ആരാധകന്‍ പറയുന്നത്. അയാളുടെ കോയിൻ വരെ മോഷ്ടിച്ചു.. തിരിച്ചു കൊടുത്തിട്ടില്ല.. എന്നിട്ടാണ് അനീഷിനിവിടെ പാർഷ്യലിറ്റി ആണ്.. ഹൌസിൽ ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണ ഉള്ള ആൾകാരോട് മാത്രമേ അയാൾ കൂടി നിൽക്കൂ എന്നൊക്കെ ഇരുന്ന് കുറ്റം പറയുന്നത്.. ഏതൊക്കെ രീതിയിൽ അയാളെ ദ്രോഹിക്കാം എന്ന് മാത്രം ചിന്തിച്ചു നടക്കുന്ന രണ്ടെണ്ണം.. വേറെ ആരുടെ അടുത്തും ചൊറിഞ്ഞോണ്ട് പോകില്ലെന്നും അനീഷിന് വേണ്ടി വാദിക്കുന്നവർ പറയുന്നു.
ആദില ഞാൻ ആണ് വലിയ കുപ്പി എന്നും പറഞ്ഞു അനീഷിന്റെ ടേബിളിന്റെ മുകളില്‍ കേറി ഇരിക്കുന്നു. നൂറ അയാളുടെ കുപ്പി തട്ടികളയുന്നു. എന്നിട്ടും പോരാഞ്ഞു വെള്ളം കമഴ്ത്തി കളയുന്നു. എന്തൊക്കെ ആണ് കാണിച്ചു കൂട്ടുന്നത്. ഈ ഷോ എന്തുകൊണ്ട് വീട്ടിലുള്ള വേറെ ആണുങ്ങളുടെ അടുത്തൊന്നും കാണിക്കുന്നില്ല.. ലക്ഷ്മി കാണിച്ചത് ശെരിയല്ല എന്ന് പറഞ്ഞപ്പോ അപ്പൊ തന്നെ അവിടുന്നു മുങ്ങി മൂലയ്ക്ക് പോയിരുന്നു..
എന്നിട്ടും തിന്നാൻ വേണ്ടി മാത്രം ഇപ്പൊ അവിടെ നിൽക്കുന്ന നെവിന് ജയിലിൽ കൊണ്ടുപോയി ജ്യൂസ് കൊടുത്തതിനു ബിഗ്‌ബോസിന്റെ വായിന്നും മേടിച്ചു കെട്ടി. ഓരോ ദിവസം ചെല്ലുന്തോറും വെറുപ്പീരിന്റെ അങ്ങേ അറ്റമാണ് ആദില.
അനീഷ് ഒരു കിടു പ്ലയെർ ആണെന്ന് മനസ്സിലാക്കാൻ അയാൾ അദിലയെ യൂസ് ചെയ്തു കൺടെൻറ് ഉണ്ടാക്കുന്നത് മാത്രം കണ്ടാൽ മതി. പൊതുവെ പെട്ടെന്ന് ദേഷ്യം വരുന്ന ആദിലയെ ഈസി ആയി ട്രിഗർ ചെയ്യാമെന്ന് പുള്ളിക്കറിയാം. ആ ഗെയിമാണ് അയാളവിടെ ചെയ്യുന്നത്.
ആദില ആണേൽ കൃത്യം അനീഷിന്റെ ചൂണ്ടയിൽ കൊത്തുകയും ചെയ്യുന്നു. പുള്ളിക്കാരിക്ക് ഒഴിവാക്കി വിടാൻ പറ്റാത്ത കണക്കിന് അനീഷ് ട്രിഗർ ആക്കുന്നുണ്ട്.
അതിന്റെ റിഫ്ലക്ഷൻ സ്ക്രീൻ സ്പെയ്സിലും ആദിലയുടെ പുറത്തുള്ള ഇമേജിലും നല്ലത് പോലെ ബാധിക്കുന്നുണ്ട്. അനീഷിന് ആണേൽ കുറെ ദിവസം കിട്ടാതിരുന്ന കോൺഫിഡൻസ് തിരികെ വന്നിട്ടുണ്ട്. അനുമോളുടെ കരച്ചിൽ/ഒറ്റപ്പെടൽ നാടകം ഏശാത്ത കാലത്തോളം അനീഷ് വീണ്ടും അവിടെ കണ്ടന്റ് മേക്കർ ആയി സ്ക്രീൻ സ്പേസ് കൊണ്ട് പോകും. ഷാനവാസ് ആയുള്ള ഫ്രണ്ട്ഷിപ് കാർഡ് ബ്രേക്ക് ആകുന്നതും പുള്ളിയുടെ ഇമേജ് വലുതാക്കും. അവസാനം ബിഗ്ബോസ് ടൈറ്റിൽ തൂക്കാൻ പോകുന്നു. - എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications