'ബിഗ് ബോസ് മലയാളം 7 ലെ ഏറ്റവും ക്രൂക്ക്ഡ് മത്സരാർത്ഥി;ആവശ്യമുള്ളവരെ കൂടെനിർത്തും, മറ്റുള്ളവരോട് വെറുപ്പ്..'
ബിഗ് ബോസ് മലയാളം സീസൺ 7 ൽ അവശേഷിക്കുന്ന മത്സരാർത്ഥികളെ കുറിച്ച് ബിഗ് ബോസ് ആരാധകൻ പങ്കിട്ട കുറിപ്പ് ശ്രദ്ധ നേടുന്നു. സ്റ്റീവ് പീറ്റർ എന്നയാളാണ് കുറിപ്പ് പങ്കുവെച്ചത്. അനുമോൾ വിന്നർ ആവുക എന്ന സ്ഥിതി വന്നാൽ തുടർച്ചായി രണ്ടാം സീസണിലും മലയാളം ബിഗ്‌ബോസ് നിലവാരമില്ലാത്ത ഒരു മല്സരാര്ഥിയെ വിജയിപ്പിച്ചു എന്ന അവസ്ഥ ആണ് ഉണ്ടാകുകയെന്നും സ്റ്റീവ് കുറിപ്പിൽ പറയുന്നു. പൂർണരൂപം വായിക്കാം
' ഈ സീസണിലെ ഏറ്റവും ഇഷ്ടപ്പട്ട മത്സരാർത്ഥി ഷാനവാസ് ആണ്. പക്ഷെ എന്നെ സംബന്ധിച്ചടത്തോളം രസകരമായ വസ്തുത എന്തെന്നാൽ ഇങ്ങേർ പോയി പെട്ടിരിക്കുന്നു കൂട്ട് , 2 ഭൂലോക വിഷവിത്തുകൾ , അവരുടെ ക്ലച്ചസിൽ പെട്ട് ഇങ്ങേർക്ക് ശരി തെറ്റുകൾ മനസിലാകുന്നില്ല എന്ന് തോന്നുന്നു.
എന്ത് കൊണ്ട് ഷാനവാസിനെ ഇഷ്ടം എന്നൊക്കെ താഴെ പറയാം, ഒപ്പം ബാക്കി ഉള്ള മത്സരാർത്ഥികളെ കൂടി എഴുതാം

അനീഷ് - സീസൺ തുടക്കത്തിൽ മറ്റൊരു രജിതോ റോബിനോ ആകും എന്ന് കരുതി ഇരുന്ന ആൾ. ഇങ്ങേരും കളിച്ചതു വിക്ടിം സ്ട്രാറ്റജി ആണേലും കുറച്ചു കൂടി മാന്യത ഉണ്ടെന്നു മനസ്സിലായി. മുമ്പ് ഈ കളി കളിച്ചവർ ചെയ്തിരുന്നത് ആദ്യം എന്തേലും ഒരു കാര്യവുമില്ലാതെ മറ്റുള്ളവരെ ചൊറിഞ്ഞ ശേഷം ഇരവാദം ഉയർത്തി എല്ലാവരിൽ നിന്നും ഊക് വാങ്ങി പ്രേക്ഷകരുടെ സിമ്പതി കിട്ടുന്ന രീതി ആണ്. പക്ഷെ അനീഷ് ഇക്കാര്യത്തിൽ ചെയ്ത മാറ്റം , പുള്ളി പറഞ്ഞു മാറി നിൽക്കാറില്ല , വിഷയം തീരുന്നത് വരെ വിട്ടു കൊടുക്കുകയോ സിംപതിക്കു നിൽക്കുകയോ ചെയ്തില്ല.മാത്രവുമല്ല ആദ്യ 2 ആഴ്ചത്തെ ഒച്ചപ്പാടിനും ബഹളത്തിനും ശേഷം ഇങ്ങേരുടെ കയ്യിൽ നിന്ന് കാര്യമായി ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ ഒരുപാട് പ്രത്യേകതകൾ ഉള്ള മനുഷ്യൻ, ചിലപ്പോ 2 സ്ക്രൂ പോയതാണോ അല്ലേൽ വെറും നാട്ടിന്പുറത്തുകാരന്റെ നിഷ്കളങ്കതയിൽ പ്രതികരിക്കുന്നതാണോ അതുമല്ല എല്ലാം പ്ലാൻ ചെയ്തു കാണിക്കുന്ന കുരുട്ടു ബുദ്ധി ആണോ എന്നറിയില്ല. എന്തായാലും വിക്‌ടിം കാർഡുകാരോട് പേഴ്സണാലി ഉള്ള ഇഷ്ടക്കേട് ഇപ്പോൾ എനിക്ക് അനീഷിനോടില്ല. പിആർ അറിയില്ല എന്ന ബഡായി ഒക്കെ വിളിച്ചു പറഞ്ഞെങ്കിലും ഹെവി പിആർ വർക്സ് ഒന്നും പുള്ളി ഏല്പിച്ചു കൊടുത്തിട്ടില്ല എന്ന് മനസ്സിലാകും. (പ്രഫഷണൽ പിആർ എന്താണെന്നും ഫാൻസ് വർക് എന്താണെന്നും കുറെ സീസൺ കണ്ടു മനസിലായ എക്സ്പീരിയൻസിൽ ഉള്ള ഒരു അനുമാനം ആണ് )
ഷാനവാസ് - ഇങ്ങേർ പെർഫെക്ട് അല്ല, ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. പക്ഷെ എനിക്കിഷ്ടം , മത്സരാർത്ഥികൾ ബിഗ്‌ബോസ് വീട്ടിൽ വന്നു പുറത്തു എങ്ങനെ ആണോ അതെ പോലെ നിൽക്കുന്നത് കാണാൻ ആണ്. അക്കാര്യത്തിൽ ഇങ്ങേർ ആണ് ഒറിജിനൽ. ഗെയിംനെ പറ്റി കാര്യമായ ധാരണ ഒന്നുമില്ല. വരിക മത്സരിക്കുക. ഇയാളെ ഇൻഫ്ലുസ്ന് ചെയ്യാൻ എളുപ്പം ആണ് , അത് മുതലെടുക്കുന്നവർ ഉണ്ട് ആ വീട്ടിൽ. കുറ്റങ്ങളും കുറവുകളും ഒരുപാടുണ്ടെലും ഗെയിം കളിയ്ക്കാൻ വരാതെ സ്വന്തം കാരക്ടറിൽ നിൽക്കുന്നു എന്ന് തോന്നിയത് കൊണ്ട് എനിക്ക് ഷാനവാസിനെ ഇഷ്ടം.
അനുമോൾ - അനുമോൾക്ക് കിട്ടുന്ന സപ്പര്ട്ടില് വലിയ അത്ഭുതം ഒന്നുമില്ല. മലയാളികൾ അങ്ങനെ ആണ്. പലപ്പോഴും സ്വന്തം ബുദ്ധി ഉപയോഗിച്ച് കാര്യങ്ങൾ വിലയിരുത്തുന്നതിനേക്കാൾ മറ്റുള്ളവരുടെ അഭിപ്രായത്തിൽ ഇൻഫ്ലുൻസ് ആകുന്ന ഒരു സമൂഹം ആണ് നമ്മുടേത്. അതിപ്പോ രാഷ്ട്രീയം ആയാലും മതം ആയാലും സിനിമ ആയാലും ബിഗ്‌ബോസ് ആയാലും അങ്ങനെ തന്നെ. പക്ഷെ ഇൻഫ്ലുവെൻസ് ആകപ്പെടുന്നു എന്ന് മനസിലാക്കാനുള്ള തിരിച്ചറിവ് പോലും പലർക്കുമില്ല.
ഇതിനൊരുദാഹരണം സിനിമ റിവ്യൂ കാണുന്നവരുടെ മെന്റാലിറ്റി ആണ്. കൊക്കനെ പോലെ ഉള്ളവരുടെ റിവ്യൂ മാത്രം കണ്ടു സിനിമ കാണുന്നവർ പറഞ്ഞു കേട്ട ഡയലോഗ് ഉണ്ട്. നമ്മൾ ചിന്തിക്കുന്ന പോലെ തന്നെ ആണ് അവർ റിവ്യൂ ഇടുന്നതു എന്ന്. wrong - നിങ്ങളുടെ മനസിലേക്കു ഒരു ആശയം തള്ളികയറ്റി ചിന്താഗതി മാറ്റുന്നിടത്താണ് അവരുടെ വിജയം. നിങ്ങൾ അവർ പറയുന്നത് പോലെ ആണ് പിന്നീട് ചിന്തിക്കുന്നത്. ഇത്രേം നീട്ടി പറയാൻ കാരണം ഇത് തന്നെ ആണ് അനുമോളുടെ പ്രൊഫെഷണൽ പിആർ ടീം ചെയ്യുന്നത്. മത്സരാർത്ഥി എന്ന നിലയിൽ ഏറ്റവും തല്ലിപ്പൊളി ചിന്താഗതിയുമായി നടക്കുന്ന ഒരു സ്ത്രീ ആയാണ് എനിക്ക് അനുമോളെ തോന്നിയത്. വീകെണ്ട് എപ്പിസോഡിൽ വാരിയെറിയുന്ന ക്യൂറ്റനസ്സ് കാണുമ്പോൾ അറപ്പു തോന്നും. എന്ത് ചെയ്യാം പറയുന്നതും ചെയ്യുന്നതും വെളുപ്പിച്ചെടുക്കാൻ ആൾക്കാർ പുറത്തുള്ളത് കൊണ്ട് തന്നെ അനുമോൾടെ റേറ്റിങ് ഉയരത്തിലാണ്. അനുമോൾ വിന്നർ ആവുക എന്ന സ്ഥിതി വന്നാൽ തുടർച്ചായി രണ്ടാം സീസണിലും മലയാളം ബിഗ്‌ബോസ് നിലവാരമില്ലാത്ത ഒരു മല്സരാര്ഥിയെ വിജയിപ്പിച്ചു എന്ന അവസ്ഥ ആണ് ഉണ്ടാകുക.
അക്ബർ - ഇങ്ങേര് ഗെയിംമർ ആണ് , കുറച്ചു പി ആർ വർക്കുണ്ട് , പക്ഷെ ലാസ്റ്റ് വീക്ക് കിട്ടിയ അത്രേം ഹേറ്റ് ഒന്നും പുള്ളി മറ്റു മല്സരാര്ഥികളിൽ നിന്ന് കിട്ടേണ്ടിയിരുന്നില്ല എന്ന് തോനുന്നു. 4th പൊസിഷൻ ഡിസേർവ്ഡ്.
നെവിൻ - നെവിന്റെ തമാശകളും പ്രൊവോക്കിങ്ങും എല്ലാം ഇഷ്ടമാണ്. ബിഗ്‌ബോസ് അതിനൊക്കെ ഉള്ള വേദി ആണ്, പക്ഷെ മോഷ്ടിച്ച് food കഴിക്കുക എന്ന ഓവർ ആക്റ്റ് ശരിക്കും വെറുപ്പിക്കുന്നതാണ്. ബിഗ്‌ബോസിലെ സർവൈവർ ഗെയിന്റെ ഭാഗമായിട്ടാണ് കൺട്രോൾഡ് ആയി ഭക്ഷണം കൊടുക്കുന്നത്. അത് എല്ലാവരും ഒരേ പോലെ വീതിച്ചു കഴിക്കുന്നത് തന്നെ ആണ് നല്ല ഗെയിം. ഒരാൾ മാത്രം അതിൽ നിന്ന് മോഷ്ടിച്ചെടുത്തു കഴിക്കുന്ന മോശം ഗെയിം ആണ്. നെവിൻ ഈ കളി കൊണ്ട് വന്നില്ലെങ്കിൽ മറ്റുള്ളവരും ആ ട്രാക്കിലേക്ക് പോകില്ല എന്ന് തോന്നിയിട്ടുണ്ട്. മുമ്പൊക്കെ ഫണ്ണി ആയി ചില സംഭവങ്ങൾ ഉണ്ടായെങ്കിലും ഇത്രേം അരോചകമായ രീതിയിൽ കിച്ചണിൽ മോഷണവും മറ്റും കൊണ്ട് വന്ന ആദ്യ സീസൺ എന്ന് പറയാം.
നൂറ - ടിക്കറ്റ് ടു ഫിനാലെ ജയിച്ചു എന്നതും ചില സമയങ്ങളിൽ ഒച്ച എടുത്തു ചില വിഷയങ്ങൾ സംസാരിച്ചു എന്നതൊഴിച്ചാൽ പുറത്തു പോയ പല മല്സരാര്ഥികളെക്കാൾ വീക്ക് ആണ് നൂറ. എന്നിട്ടും ഇവിടെ നിൽക്കുന്നത് ചില പ്രത്യേക ഏരിയയിൽ നിന്ന് വരുന്ന വോട്ടുകൾ ആണ്. ഇത് സ്പ്ലിറ്റ് ആക്കാനുള്ള ബുദ്ധി അവിടെ ഉള്ള മറ്റു മത്സരാർത്ഥികൾക്ക് പോലും ഇല്ല.
ആദില - ഈ സീസണിലെ ഏറ്റവും ക്രൂക്ക്ഡ് മത്സരാർത്ഥി. ശരിക്കും റിയൽ ലൈഫിൽ ഇതേ പോലെ ഒരുപാട് പേരോട് വെറുപ്പ് കൊണ്ട് നടക്കുകയും തനിക്കു ആവശ്യമുള്ളവരെ ഇമോഷനിലി കൂടെ നിർത്താനും പറ്റുന്ന ഒരു കാരക്ടർ. പേഴ്സണാലി ഈ സീസണിൽ ഏറ്റവും ഇഷ്ടമില്ലാത്ത മത്സരാർത്ഥി.
സാബു - ഇത് വരെ ഉള്ള എല്ലാ സീസൺ എടുത്താലും സാബുവിനെ പോലെ ഒരു നോൺ ബിഗ്‌ബോസ് മെറ്റീരിയൽ ഇത്രേം ടോപ് പൊസിഷനിൽ എത്തിയിട്ടില്ല എന്ന് നിസംശയം പറയാം.












Click it and Unblock the Notifications