Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആ സംഭവത്തോടെ ആദിലയുടെ സ്വഭാവമാകെ മാറി; അഹങ്കാരി, താരത്തിന് വലിയ വിനായത് ഇക്കാര്യം'

ബിഗ് ബോസ് മലയാളം സീസൺ 7 ൽ തുടക്കത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച മത്സരാർത്ഥിയായിരുന്നില്ല ആദില. നൂറയേയും ആദിലയേയും രണ്ട് മത്സരാർത്ഥികളായി മത്സരിപ്പിച്ചതോടെയാണ് ഇരുവരും തനിച്ച് കളത്തിലിറങ്ങി തുടങ്ങിയത്. പിന്നാലെ മികച്ച മത്സരാർത്ഥികൾ എന്ന നിലയ്ക്ക് മുന്നേറാനും ഇരുവർക്കും സാധിച്ചു. വൈൽഡ് കാർഡായി എത്തിയ ലക്ഷ്മി ഇരുവർക്കുമെതിരെ രംഗത്തെത്തിയതോടെ ആദിലയും നൂറയും ഹൗസിലും പുറത്ത് കൂടുതൽ ചർച്ചയായി മാറിയത്. അവതാരകൻ മോഹൻലാൽ അടക്കം ഈ വിഷയത്തിൽ ഇരുവർക്കും പിന്തുണ നൽകിയതോടെ ആദിലയും നൂറയും ഹൗസിൽ കൂടുതൽ കരുത്തരായി. എന്നാൽ ഈ സംഭവത്തോടെ ആദില അഹങ്കാരിയായി മാറിയെന്ന് പറയുകയാണ് ഇപ്പോൾ ബിഗ് ബോസ് ആരാധകർ. ആദിലയെ വിമർശിച്ച് കൊണ്ട് ബിഗ് ബോസ് ആരാധക ഗ്രൂപ്പിൽ പങ്കുവെയ്ക്കപ്പെട്ട ഒരു കുറിപ്പ് ഇങ്ങനെ

'ആദിലയുടെ കാര്യത്തിൽ ഞാൻ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. അതാണ് ഇവർക്ക് വിനയായി മാറാൻ പോകുന്നത്. ലക്ഷ്മി ഇഷ്യൂവിന് ശേഷം ലാലേട്ടനിൽ നിന്ന് കിട്ടിയ പിന്തുണ ആദിലക്ക് അമിത ആത്മവിശ്വാസം നൽകി എന്ന് തോന്നുന്നു. ഈ സീസണിൽ ഒരു ശക്തമായ മത്സരാർത്ഥിയായി വളരുമെന്ന് തോന്നിച്ച ആദിലക്ക് പിന്നീട് പ്രേക്ഷകരുടെയിടയിൽ വലിയ സ്വീകാര്യത ലഭിക്കാതെ പോവുകയായിരുന്നു.

adila2

റിയാസ് സലീം ഹോട്ടൽ ടാസ്കിനായി ബിഗ് ബോസ് ഹൗസിലേക്ക് വന്നതിന് ശേഷം ആദിലയുടെ പെരുമാറ്റത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. അനീഷിനോട് അനാവശ്യമായി ദേഷ്യപ്പെടുന്നതും, നേവിനുമായുള്ള പ്രശ്‌നത്തിൽ ഡോ. ബിന്നി ആദിലയുടെ നിലപാടിനെ വിമർശിച്ചതുമെല്ലാം പ്രേക്ഷകരുടെയിടയിൽ ആദിലയോട് വെറുപ്പുണ്ടാക്കി.
അതേസമയം, ആദിലയുടെ ഈ വീഴ്ച നൂറയുടെ സാധ്യതകളെ ബാധിക്കാതെയിരുന്നാൽ അവൾ ടോപ്പ് 5-ൽ എത്താൻ സാധ്യതയുണ്ടെന്ന് ചിലർ കരുതുന്നു. എന്തായാലും ബാക്കിയുള്ള കാര്യങ്ങൾ വരും ദിവസങ്ങളിൽ അറിയാം', പോസ്റ്റിൽ പറഞ്ഞു. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്.

' ആ കുട്ടികളെ ഇഷ്ടപ്പെട്ടതായിരുന്നു. പക്ഷെ ഇപ്പോൾ ആദില വളരെ മോശമായാണ് അനീഷിനോടും വേറെ ചിലരോടുമൊക്കെ പെരുമാറുന്നത്. ഡ്യൂട്ടികൾ ഒന്നും കാര്യമായി ചെയ്യുന്നില്ല, പറയുന്നവരോട് താൻ തന്റെ പണി നോക്ക്, എനിക്ക് മനസ്സില്ല ചെയ്യാൻ എന്നൊക്കെയുള്ള ധാർഷ്ട്യം. അനീഷിനെ വല്ലാതെ ഇൻസൾട്ട് ചെയ്യുകയും കൊച്ചാക്കുകയും ഒക്കെ ചെയ്യുന്നത് കാണുമ്പോൾ ദേഷ്യം തോന്നുന്നു', എന്നായിരുന്നു ഒരാൾ കുറിച്ചത്.

'ബിഗ്‌ബോസ് ഹൌസിൽ. ഒട്ടും ഇഷ്ടമല്ലാത്ത പെൺ ഭർത്താവ്. പുരുഷന്മാരെപോലെയാണ് പെരുമാറ്റം. സ്ത്രീയുടെ രൂപവും. പുരുഷന്റെ പ്രവർത്തിയുമുള്ള നൂറയുടെ പെൺഭർത്താവ്', എന്നാണ് മറ്റൊരു കമന്റ്. 'അഹങ്കാരി, ആരോടും ബഹുമാനമില്ല, കുത്തിത്തിരുപ്പ് കുറേശ്ശെ ഉണ്ട്. കുത്തിത്തിരിപ്പ് നടത്തി,മറ്റുള്ളവരെ കുഴിയിൽ ചാടിക്കുകയാണ്. പിന്നെ മോഹൻലാൽ വരുമ്പോൾ കാലം മാറ്റി കളിക്കുകയാണ് അവളുടെ ക്യാരക്ടർ. അനീഷിനെ "മണ്ടൻ, മണ്ടൻ" എന്ന് വിളിച്ച് തലക്കടിക്കുന്നത് കണ്ടു. ഇവൾ ഭയങ്കര ബുദ്ധിമതിയാണെങ്കിൽ, മോഹൻലാൽ ചോദിച്ച ചോദ്യങ്ങൾക്ക് ഏതെങ്കിലും ഉത്തരം പറഞ്ഞോ? "എനിക്ക് അറിയില്ല ലാലേട്ടാ" എന്ന ഉത്തരമാണ് ഉണ്ടായിരുന്നത് അല്ലേ? അനീഷ് മാത്രമാണ് മേജോറിറ്റിയുടെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞത്. ഇപ്പോൾ മനസ്സിലായല്ലോ, ആരാണ് മണ്ടൻ, ആരാണ് തിരുമണ്ടി എന്ന്', വേറൊരാൾ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+