'അക്ബറിന്റെ കരച്ചിൽ നാടകം തുടരുന്നു, അരി ആഹാരം കഴിക്കുന്നവർക്ക് അറിയാം, ഇത് വക്രബുദ്ധി'
ഫിനാലെ ദിവസം അടുത്ത് എത്തിയിട്ടും ബിഗ് ബോസ് വീട്ടിൽ കണ്ണീരും നാടകവും തീർന്നിട്ടില്ല. ഒരു വശത്ത് അനുമോളും മറുവശത്ത് അക്ബറുമാണ് കരച്ചിൽ നടത്തുന്നത്. അനുമോളുടെ പിആർ പുറത്ത് തന്റെ കുടുംബത്തെ വരെ ആക്രമിക്കുന്നു എന്നാണ് അക്ബർ ആരോപിക്കുന്നത്.
പ്രേക്ഷകരിൽ ഒരു വിഭാഗം അനുമോളെ പിന്തുണയ്ക്കുമ്പോൾ മറുപക്ഷം അക്ബറിന് പിന്തുണയുമായി എത്തുന്നു. അക്ബറിന്റേത് കരച്ചിൽ നാടകം ആണെന്നാണ് ഫാൻസിൽ ചിലർ പറയുന്നത്.
'' അക്ബറിന്റെ കരച്ചിൽ നാടകം തുടരുന്നു. ആദിലയും, ശൈത്യയും അനുമോൾക്ക് എതിരെ കളിക്കാൻ ഇവനോട് കുറച്ചു കള്ള കഥ പറഞ്ഞു കൊടുത്തപ്പോൾ തുടങ്ങിയ മോങ്ങൽ ആണ്. അനുമോൾ പിആർ എന്റെ കുടുംബത്തെ ആക്രമിക്കുന്നേ. എനിക്ക് ഏഷ്യാനെറ്റിൽ ഇഷ്ടക്കാർ ആരും ഇല്ലേ. എല്ലാരും പോലെ ആണേ ഞാൻ... ഏഷ്യാനെറ്റിൽ ഇവന് മറ്റുള്ളവരെ പോലുള്ള അടുപ്പം മാത്രേ ഉള്ളൂ എന്ന് പറഞ്ഞു കരഞ്ഞു മെഴുകുന്ന ഇവൻ ഇന്നേ നിമിഷം വരെ. ബിഗ്‌ബോസ് ഷോ ഡയറക്ടർ എന്റെ കൂട്ടുകാരൻ ആണ് ആ ബന്ധം വഴി ആണ് ഞാൻ ബിഗ്‌ബോസിൽ എത്തിയത് എന്ന് തുറന്നു പറയുന്നില്ല...

അനുവിന്റെ പിആർ വീട്ടുകാരെ ആക്രമിക്കുന്നു. ഇവൻ ഇതെങ്ങനെ അറിഞ്ഞു? പുറത്തു നിന്ന് വന്നവർ പറഞ്ഞു.. എവിക്ട് ആയി പോയവർ അവസാനം ഹൗസിൽ തിരിച്ചു വരുന്നത് പല ലക്ഷ്യങ്ങൾ വെച്ചാണെന്ന് ഇവന് അറിയാത്തത് അല്ല. എന്നിട്ടും ഇവൻ അത് അപ്പാടെ വിശ്വസിച്ചു മോങ്ങൽ നാടകം ആണ്.. അനുവിന്റെ പിആർ നിന്റെ കുടുംബത്തെ ആക്രമിക്കുന്നുണ്ടേൽ നീ പുറത്തിറങ്ങി സത്യം ആണേൽ നിയമ നടപടി സ്വീകരിക്കുക. അല്ലാതെ നിനക്കൊപ്പം തന്നെ പുറം ലോകവുമായി ബന്ധം ഇല്ലാതെ ഹൗസിൽ നിൽക്കുന്ന അനു എന്ത് ചെയ്യാനാണ്?
അനുമോൾടെ പിആർ ചെയ്യുന്ന പണി എല്ലാം അറിഞ്ഞ നീ. നിന്റെ ആൽബം ഇറക്കുന്നു എന്ന പേരിൽ നിന്റെ വീട്ടുകാർ ലക്ഷങ്ങൾ മുടക്കി പിആർ ആഗോള സംഗമം നടത്തിയത് നീ അറിഞ്ഞില്ലേ? സാധാരണ സംഗീതവുമായി ബന്ധപ്പെട്ട പരിപാടികളിൽ. അതുമായി ബന്ധം ഉള്ളവർ ആണ് അതിഥി ആയി വരുന്നത്.. ഈ പരിപാടികളിൽ വന്നിട്ടുള്ളവർ ഭൂരിഭാഗവും മുൻ ബിഗ്‌ബോസ് കണ്ടസ്റ്റന്റ്സ്, ഇത്തവണ എവിക്ട് ആയി പോയവർ,യൂട്യൂബർ മാർ. ഒക്കെ അല്ലേ... നിന്റെ സൽക്കാരം സ്വീകരിച്ച ഇവരെല്ലാം ഇനി നിനക്ക് അനുകൂലം ആയല്ലേ നിൽക്കൂ... ആ സൽക്കാരം സ്വീകരിച്ച പലരും അല്ലേ ഇപ്പോൾ തിരിച്ചു ഹൗസിൽ വന്നിട്ടുള്ളത്...?
അവർ നിന്നെ വെള്ള പൂശി അല്ലേ നിൽക്കുന്നത്? അവർക്ക് അതേ പറ്റൂ. ഉണ്ട ചോറിന്റെ നന്ദി കാണിക്കണ്ടേ...? അക്ബറെ നിനക്കാണ് അവിടെ ഏറ്റവും കൂടുതൽ പിആർ ഉള്ളത്.. ഒരു ഷോ ജയിക്കാൻ വേണ്ടി ഇത്രയും പണം ഹൗസിൽ ആരും മുടക്കിയിട്ടില്ല.. നിന്റെ വീട്ടുകാർ ഒരുപാട് പേരുടെ നാക്കുകളും വിലയ്ക്ക് എടുത്തിട്ടുണ്ട്... നീ പിആർ പിആർ എന്ന് അനുവിനെ ആക്ഷേപിച്ചു കൊണ്ട് നീ മറയ്ക്കാൻ നോക്കുന്നത് നിന്റെ പുറത്തെ പിആർ കൂട്ടങ്ങളെയും,നിന്റെ ബിഗ്‌ബോസിന് അകത്തെ ബന്ധങ്ങളെയും ആണ്. അത് മറയ്ക്കാൻ ഈ കള്ള കരച്ചിൽ മതി ആകില്ല.. അരി ആഹാരം കഴിക്കുന്നവർക്ക് അറിയാം നിന്റെ വക്ര ബുദ്ധി...''












Click it and Unblock the Notifications