ഷാനവാസിനെ പറപ്പിച്ച് അക്ബറിന്റെ ഭാര്യ, 'ജിസേലിനെ നോക്കിയത് എനിക്ക് പ്രശ്നമില്ല, പിന്നെ നിങ്ങൾക്ക് എന്താണ്?'
ബിഗ്ബോസ് മത്സരം അകത്ത് പൊടി പറക്കുമ്പോൾ ഷോയ്ക്ക് പുറത്തും ചർച്ചകളും മറുപടികളുമെല്ലാം വരുന്നുണ്ട്. ഗായകനായ ബിഗ് ബോസ് മത്സരാർത്ഥി അക്ബറിന്റെ ഭാര്യ ഷെറീൻ ആണ് മറ്റൊരു മത്സരാർത്ഥിയായ നടൻ ഷാനവാസിന് എതിരെ രംഗത്ത് വന്നിരിക്കുന്നത്. ഷാനവാസ് കഴിഞ്ഞ ദിവസം അക്ബറിനെ കുറിച്ച് നടത്തിയ മോശം പരാമർശത്തിന് എതിരെയാണ് ഷെറീന്റെ പ്രതികരണം.
നടിയും മോഡലുമായ മത്സരാർത്ഥി ജിസേൽ തക്രാലിനെ അക്ബർ നോക്കുന്നത് ശരിയല്ല എന്ന് കഴിഞ്ഞ ദിവസം ഷാനവാസ് പറഞ്ഞിരുന്നു. ജിസേലുമായുളള സംഭാഷണത്തിനിടെ ആയിരുന്നു ഇത്. എന്നാൽ ജിസേൽ ഇത് മുഖവിലയ്ക്ക് എടുത്തിരുന്നില്ല. ഷാനവാസിന്റെ ഇത്തരം പ്രവർത്തികൾക്കെതിരെ സോഷ്യൽ മീഡിയയിലും പ്രതികരണങ്ങൾ ഉയർന്നിരുന്നു. അതിന് പിന്നാലെയാണ് അക്ബറിന്റെ ഭാര്യ തന്നെ സോഷ്യൽ മീഡിയിയൽ വീഡിയോയുമായി വന്നിരിക്കുന്നത്.
ഷെറീന്റെ വാക്കുകൾ ഇങ്ങനെ: '' കഴിഞ്ഞ ദിവസത്തെ ബിഗ് ബോസ് എപിസോഡില്‍ ഷാനവാസ് അക്ബര്‍ ഇക്കയെ കുറിച്ച് ഒരു കാര്യം പറയുന്നത് കണ്ടു. ഷാനവാസ് പറഞ്ഞു, ഞാന്‍ കണ്ടതാണ് ജിസേലിനെ അക്ബര്‍ നോക്കുന്നത് എന്ന്. ഇത് എത്ര മോശമായിട്ടുളള കാര്യമാണ് പറഞ്ഞത്. ആ പറഞ്ഞത് വീണ്ടും ആവര്‍ത്തിക്കാന്‍ തനിക്ക് തോന്നുന്നില്ല.. ജിസേല്‍ തന്നെ പറഞ്ഞു, ഞാനൊരു അനിയത്തി പോലെയാണ് അക്ബറിന് എന്ന്. അക്ബര്‍ എനിക്കൊരു സഹോദരനെ പോലെ ആണ് എന്ന്.

തനിക്കും അങ്ങനെ തന്നെയാണ് തോന്നിയത്. അവര്‍ നല്ല സുഹൃത്തുക്കളാണ്. അവര്‍ സംസാരിക്കും, തമാശ പറയും, അവര്‍ക്ക് പ്രശ്‌നമില്ല, തനിക്കും പ്രശ്‌നമില്ല. പിന്നെ ഷാനവാസിന് എന്താണ് പ്രശ്‌നം. വളരെ ചീപ്പായ ഒരു സ്ട്രാറ്റജിയാണ് ഷാനവാസ് പ്രയോഗിക്കുന്നത്. എന്റെ ഭര്‍ത്താവിനെ എനിക്കറിയാം. അതുകൊണ്ട് എനിക്ക് അതൊരു വിഷയം അല്ല. എല്ലാവരും ബുദ്ധിപൂര്‍വ്വം ഗെയിം കാണുകയും വോട്ട് ചെയ്യുകയും ചെയ്യണം.
ഷാനവാസ് അക്ബറിന് എതിരെ ഉന്നയിച്ച ആരോപണത്തിൽ സോഷ്യൽ മീഡിയയിലും വിമർശനം ഉയർന്നിരുന്നു. ഇതിനകം തന്നെ സദാചാര വാദിയെന്ന പേര് ഷാനവാസിന് വീണിട്ടുണ്ട്. ഒരു പ്രതികരണം ഇങ്ങനെ: ''സദാചാര അമ്മാവൻ ഓൺ ബോർഡ്. ഈ ഷാനവാസ് ഈ പറയുന്നത് എന്താണെന്ന് ആർക്കെങ്കിലും മനസ്സിലാകുന്നുണ്ടോ? എന്ത് കാരണത്താൽ ആണ് ഇത്ര അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഒരാൾക്കെതിരെ നേരെ അഴിച്ചുവിടുന്നത് കേവലം രണ്ടാഴ്ച നിന്ന അത് ഏതാനും ദിവസങ്ങളിൽ മാത്രം അടുത്തുള്ള ഒരു പെൺകുട്ടിയെ കുറിച്ച് ഇത്ര മോശമായ രീതിയിൽ സംസാരിക്കുക ഇവൻ ആര് സദാചാര അമ്മാവനോ ഗിസലിൻന്റെ ഡ്രസ്സ് ശരിയല്ല റെന ശരിയല്ല അക്ബറിന്റെ നോട്ടം ശരിയല്ല ശരത്തിന്റെ സ്വഭാവം ശരിയല്ല ഈ പറയുന്ന ഇവൻറെ സ്വഭാവം ശരിയാണോ?''












Click it and Unblock the Notifications