അഖില്‍ മാരാർ ഞങ്ങളുടെ ബിഗ് ബോസ് സീസണില്‍ വന്നിരുന്നെങ്കില്‍ ഓടിയേനെ, സാബു വേറെ ലെവല്‍: ദിയ സന
ബിഗ് ബോസ് മലയാളം സീസണ്‍ 1 ലെ ഒരുപിടി മികച്ച മസ്ഥാർത്ഥികളില്‍ ഒരാളായിരുന്നു പൊതുപ്രവർത്തകയും മോഡലുമായ ദിയ സന. ബിഗ് ബോസ് മലയാളം സീസണ്‍ 6 ആരംഭിച്ചിരിക്കെ ഇതുവരെയുള്ള മലയാളം ബിഗ് ബോസ് താരങ്ങളെ വിലിയിരുത്തിക്കൊണ്ടുള്ള താരത്തിന്റെ അഭിപ്രായമാണ് ഇപ്പോള്‍ ശ്രദ്ധേയമായി മാറുന്നത്. സൈന സൌത്ത് പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദിയ സന.
ബിഗ് ബോസ് മലയാളത്തിന്റെ ഇതുവരേയുള്ള ചരിത്രത്തിലെ ഏറ്റവും മികച്ച ഗെയിമർ സാബു മോന്‍ ആണെന്നാണ് ദിയ സന പറയുന്നത്. മണിക്കുട്ടനൊന്നും ഒരു മികച്ച ഗെയിമർ ഒന്നുമല്ല. അദ്ദേഹം വ്യക്തിത്വം കൊണ്ടാണ് കിരീടം നേടിയത്. അവന്റെ ക്യാരക്ടർ ആളുകള്‍ക്ക് ഭയങ്കമായി ഇഷ്ടപ്പെട്ട്, ഒരു നല്ല മനുഷ്യന്‍ എന്ന രീതിയില്‍ കൊടുത്ത ട്രോഫിയാണ് അവന്റെ കയ്യിലുള്ളതെന്നും ദിയ വ്യക്തമാക്കുന്നു.

സാബു ചേട്ടന്‍ കളിച്ചത് ഗെയിം ആണെന്ന് പറയാന്‍ പറ്റില്ല, അതിലും മികച്ചതായിരുന്നു. ആ സീസണിലേത് ഉള്ളത് പോലത്തെ പുലികള്‍ വേറെ ഏതെങ്കിലും സീസണില്‍ ഉണ്ടോ എന്ന് ആലോചിച്ച് നോക്കിയെ. ഞാന്‍ ആരേയും കുറച്ച് കാണുന്നില്ല. എല്ലാ സീസണിലേയും ആളുകള്‍ നല്ലത് തന്നെ. ഞാന്‍ പറഞ്ഞത് എന്റെ സീസണിലെ മത്സരാർത്ഥികള്‍ ആ സമയത്തെ പുലികളായിരുന്നു.
സ്ത്രീ ആയിരുന്നാലും പുരുഷനായാലും, എന്തിന് പറയുന്നു കൂടെയുണ്ടായിരുന്ന കൂട്ടുകാരന് പോലും എട്ടിന്റെ പണി കൊടുത്തു. അങ്ങനെ ഗെയിം കളിച്ച മനുഷ്യനാണ് സാബു ചേട്ടന്‍. മാത്രമല്ല, സാബു ചേട്ടനോട് ഗെയിം കളിച്ച് നില്‍ക്കാന്‍ മലയാളം ബിഗ് ബോസില്‍ ഇതുവരേയുണ്ടായ ഒരു രാജക്കാന്മാരേയും കൊണ്ട് സാധിക്കില്ലെന്ന് ഞാന്‍ ഉറപ്പിച്ച് പറയുകയാണെന്നും ദിയ സന പറയുന്നു.
ബിഗ് ബോസിലെ ഏറ്റവും മികച്ച സീസണ്‍ തങ്ങളുടെ സീസണായ 5 ആണെന്ന് അഖില്‍ മാരാർ അടുത്തിടെ പറഞ്ഞിരുന്നു. ആ പ്രസ്താവന എനിക്ക് ഇഷ്ടപ്പെട്ടില്ലെന്ന് അവനോട് തന്നെ പറഞ്ഞിരുന്നു. അദ്ദേഹം എന്റെ സുഹൃത്ത് കൂടെയാണ്. ബിഗ് ബോസ് തന്നെ ഭയങ്കരമായി കഷ്ടപ്പെട്ട ഒരു സീസണായിരുന്നു 5. അത് ജനങ്ങള്‍ക്കൊക്കെ അറിയാം. പക്ഷെ അവിടെ കളിച്ചത് അഖില്‍ മരാരാണ്. ഇത് ഞാന്‍ അവരോട് തന്നെ പറഞ്ഞിരുന്നു.
ഞങ്ങളുടെ ബിഗ് ബോസ് സീസണിലേക്ക് അഖില്‍ മാരാർ വന്നിരുന്നെങ്കില്‍ അദ്ദേഹം ഓടിയേനെ. ഞങ്ങളുടെ സീസണ്‍ അഖിലിന് പറ്റത്തൊന്നും ഇല്ല. അഖില്‍ സംസാരിക്കുകയും അദ്ദേഹത്തിന്റെ ക്യാരക്ടറില്‍ തന്നെ നില്‍ക്കുകയും ചെയ്യും. എന്നാല്‍ അതിന് അകത്ത് നിന്ന് ഒരു രാജാവായി വരാന്‍ സാധിക്കുമെന്ന് ഞാന്‍കരുതുന്നില്ല. അതായത് ഒരോ താരങ്ങളെ വെട്ടി വെട്ടി മുകളിലേക്ക് വരാന്‍ കഴിയുമെന്ന കാര്യത്തില്‍ എനിക്ക് വിശ്വാസക്കുറവുണ്ട്. പക്ഷെ തന്റെ മത്സരകാര്യത്തില്‍ അഖിലിന് ആത്മവിശ്വാസം ഉണ്ടായിരിക്കാമെന്നും അദ്ദേഹത്തിന്റെ സുഹൃത്ത് കൂടിയായ ദിയ സന പറയുന്നു












Click it and Unblock the Notifications