Get Updates
Get notified of breaking news, exclusive insights, and must-see stories!

'അഖിലേട്ടന്‍ ഭാര്യയെ പൊക്കിപ്പറയാറില്ലെന്ന് പറഞ്ഞവര്‍ ഇതൊന്ന് കേള്‍ക്കണം'; ലക്ഷ്മിയുടെ വീഡിയോയ്ക്ക് കമന്റ്

ബിഗ്‌ബോസ് സീസൺ 5 ൽ പ്രേക്ഷകരുടെ ഹൃദയത്തിൽ ആദ്യം തന്നെ ഇടം കണ്ടെത്തിയ മത്സരാർത്ഥിയായിരുന്നു അഖിൽ മാരാർ. സീസൺ 5 തുടങ്ങിയപ്പോൾ തന്നെ അഖിൽ ആയിരിക്കും ഈ സീസണിൽ കപ്പ് സ്വന്തമാക്കുക എന്ന് പ്രേക്ഷകർ ഉറപ്പിച്ചതുമാണ്. അതുപോലെ തന്നെയാണ് കാര്യങ്ങൾ നടന്നതും.

ഫൈനലിൽ അഖിൽ തന്നെ വിജയിയായി. ബിഗ്‌ബോസിന് പുറത്തേക്ക് വന്ന അഖിലിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സോഷ്യൽമീഡിയയിൽ സജീവമാണ് അഖിൽ. അഖിൽ മാത്രമല്ല, അഖിലിന്റെ ഭാര്യ രാജലക്ഷ്മിയും സോഷ്യൽമീഡിയയിൽ സജീവമാണ്. അഖിലും ലക്ഷ്മിയും ഒരുമിച്ച് എത്തുന്ന വീഡിയോകൾക്ക് ,വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളതും.

AKIL

ബിഗ്‌ബോസിലെ ഫാമിലി റൗണ്ടിൽ അഖിലിന്റെ ഭാര്യയും കുട്ടികളും എത്തിയ എപ്പിസോഡ് വലിയ രീതിയിൽ വൈറൽ ആവുകയും ചെയ്തിരുന്നു... ഇവരുടെ അഭിമുഖങ്ങളും വൈറൽ ആവാറുണ്ട്. എന്നാൽ അഖിൽ ലക്ഷ്മിയെ താഴ്ത്തിപ്പറയുകയാണ് എന്ന തരത്തിൽ വിമർശനം ഉയർന്നിരുന്നു. വിമർശനം രൂക്ഷമായതിന് പിന്നാലെ അഖിലും കുടുംബവും ഒരുമിച്ച് ലൈവിൽ എത്തി ഇത്തരത്തിലുള്ള ആരോപണങ്ങൾക്ക് മറുപടി നൽകിയിരുന്നു.

പൊതുമധ്യത്തിൽ ഭാര്യയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അത്രത്തോളം തലയ്ക്ക് വെളിവില്ലാത്ത ആളല്ല താനെന്നുമാണ് താരം പറഞ്ഞത്. ആരോപണങ്ങൾ ഉന്നയിക്കുന്നവർ കുടുംബത്തിലെ സമാധാനം ഇല്ലാതാക്കുക എന്നത് ആണെന്നും അഖിൽ പറഞ്ഞു. ഇപ്പോൾ ലക്ഷ്മി ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത വീഡിയോ ആണ് വൈറൽ ആവുന്നത്.

നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിക്കൊണ്ടിരിക്കുന്നത്. അഖിൽ ഭക്ഷണം കഴിച്ചുകൊണ്ടിരികുമ്പോഴാണ് ഈ വീഡിയോ എടുത്തിരിക്കുന്നത്. ലക്ഷ്മിയുടെ ഭക്ഷണത്തെക്കുറിച്ചാണ് അഖിൽ പറയുന്നത്. എങ്ങനെയുണ്ട് അണ്ണാ എന്നാണ് ലക്ഷ്മി ചോദിക്കുന്നത്.

വേൾഡ് ഡെലിഷ്യസ് ഫുഡ് ദാറ്റ് ഐ എവർ ഹാഡ് എന്നാണ് തമാശയായി അഖിൽ പറയുന്നത്. എന്റെ ഭാര്യ ഉണ്ടാക്കിത്തരുന്ന ഭക്ഷണമാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം എന്നും അത്ര ടേസ്റ്റാണ് എന്ത് ഫുഡ് അവൾ ഉണ്ടാക്കിയാലും എനിക്ക് ഭയങ്കര ടേസ്റ്റാ, ഷെഫ് പിള്ളയോട് ഞാൻ അത് പറഞ്ഞതാ എന്നും അഖിൽ പറയുന്നു. എന്നാൽ ഷെഫ് പിള്ള കേൾക്കേണ്ട എന്നാണ് ലക്ഷ്മി പറയുന്നത്. താൻ ഉച്ച ഭക്ഷണം കഴിക്കാൻ വന്നതാണ് ഉടൻ തന്നെ പോകുമെന്നും അഖിൽ പറയുന്നു.

വളരെ രസകരമായ ഈ വീഡിയോയ്ക്ക് ധാരാളം കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. അഖിൽ ചേട്ടൻ ഭാര്യയെ പൊക്കി പറയാറില്ലെന്ന് ആരാ പറഞ്ഞത് എന്നാണ് കമന്റുകളിൽ ഒന്ന്..പേടിപ്പിടച്ച് പറയുകയാണോ എന്നാണ് ചിലർ ചോദിക്കുന്നത്. അണ്ണൻ എന്ന് വിളിക്കാതെ ചേട്ടൻ എന്ന് വിളിക്കാൻ പാടില്ലേ എന്ന് മറ്റ് ചിലർ ചോദിക്കുന്നു... ഫുഡ് കഴിക്കുന്ന വീഡ‍ിയോ എന്തിനാണ് ഇടുന്നതെന്നും ചിലർ ചോദിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+