ടാസ്കുകളിൽ ഗംഭീര പ്രകടനം, പക്ഷേ മൈൻഡ് ഗെയിമിൽ വീക്ക്, പറയത്തക്ക ഒന്നുമില്ല, ഒരു ബിഗ് ബോസ് അവലോകനം
ബിഗ് ബോസ് മലയാളം സീസൺ 7 അവസാനിക്കാൻ ഇനി ഒരു മാസം മാത്രമാണ് ബാക്കിയുളളത്. അവസാന ആഴ്ചകളിലേക്ക് ഷോ എത്തുമ്പോൾ അവശേഷിക്കുന്നത് 11 മത്സരാർത്ഥികളാണ്. ഒന്നോ രണ്ടോ പേരൊഴികെ മറ്റെല്ലാവരും പ്രേക്ഷക പിന്തുണ ഉളളവരാണ്. അവസാന ഘട്ടത്തിലേക്ക് ബിഗ് ബോസ് എത്തുമ്പോൾ ഇനിയുളള ദിവസങ്ങളിൽ പിടിച്ച് നിൽക്കുക എന്നത് മത്സരാർത്ഥികളെ സംബന്ധിച്ച് കഠിനമായിരിക്കും.
ഏഴിന്റെ പണിയെന്ന ടാഗ് ലൈനോട് കൂടി വന്ന സീസൺ ആയത് കൊണ്ട് തന്നെ വരും ദിവസങ്ങളിൽ പല പണികളും മത്സരാർത്ഥികൾക്ക് കിട്ടിയേക്കാം. ഈ സീസണിൽ ബാക്കിയുളള 11 മത്സരാർത്ഥികളുടെ പ്രകടനം വിലയിരുത്തുന്ന കുറിപ്പ് വായിക്കാം.
1) ഡോ. ബിന്നി: ആത്മവിശ്വാസം തീരെ ഇല്ലാത്ത ഒരാൾ. ടാസ്കുകളിലെ പ്രകടനം എല്ലാം ബിലോ ആവറേജ്. ഏഷണി ഏണി ആക്കുന്നവൾ, എല്ലാ വിഷയങ്ങൾക്കും തൻറേതായ അഭിപ്രായം ഉണ്ട് എന്ന് മറ്റുള്ളവരെ ബോധിപ്പിച്ചു നടക്കുന്ന ഒരാൾ

2) നിവിൻ: ടാസ്കുകളിൽ ആവറേജ് ലെവൽ ഉള്ള മത്സരാർത്ഥി. ആദ്യ ദിനങ്ങളിൽ വിനോദത്തിന് വേണ്ടി ചെയ്ത് പല പ്രവർത്തികളും മടുപ്പുളവാക്കുന്നവയായിരുന്നു. എന്നാൽ പിന്നീട് പല സമയങ്ങളിലും പ്രേക്ഷകർക്ക് നർമ്മം നൽകുവാൻ കഴിഞ്ഞു. പിആർ ഇല്ലാതെ തന്നെ മുന്നോട്ട് ഇത് വരെ പോകുവാൻ കഴിഞ്ഞു. പക്ഷെ ഫൈനൽ 5വിൽ എത്തുവാൻ അനുയോജ്യൻ അല്ല.
3) സാബു മാൻ: ബിഗ്‌ബോസിൽ വരുവാൻ ഒട്ടും അനുയോജ്യൻ അല്ലാത്ത ഒരാൾ. ഇത് വരെ മറ്റുള്ളവരുടെ പിആർ ബലത്തിൽ പിടിച്ചു നിന്നവൻ. പിആർ കൂടുതലുള്ള എല്ലാവരും മത്സരാത്ഥികൾ നോമിനേഷനിൽ എത്തിയാൽ ഉടൻ പുറത്തു പോവാൻ സാധ്യത.
4) അക്ബർ: ബിഗ്‌ബോസിന് പറ്റിയ മത്സരാർത്ഥി. പക്ഷെ വായയിൽ നിന്ന് വരുന്ന അശ്ളീലം നിയന്ത്രിക്കാൻ കഴിയാത്തത് വിനയായി. പല കഴിവുകൾ ഉണ്ടെങ്കിലും പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം പിടിക്കുവാൻ കഴിഞ്ഞില്ല.
5) വേദ ലക്ഷമി: ഹൌസിലെ കുലസ്ത്രീ പരിവേഷത്തിൽ നില്കുന്നയാൾ. ടാസ്കുകളിലെ പ്രകടനം എല്ലാം നിരാശാജനകം. ചില മൂല്യങ്ങൾ എല്ലാം മുറുകെ പിടിക്കുന്നവൾ ആണ് താൻ എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുവാൻ ശ്രമിക്കുന്നു. ഇത് അല്ലാതെ ഇത് വരെ ഒന്നും ചെയ്യുവാൻ അവർക്കായിട്ടില്ല.
6) ആദില: പൊതുവെ വീക്ക് ആയ മത്സരാത്ഥികൾ ഉള്ള ഇ സീസണിൽ ഇച്ചിരി ഭേദം എന്ന് തോന്നുന്ന പലവരിൽ ഒരാൾ മുന്നേ ഉള്ള സീസണുകളിൽ ആയിരുന്നേൽ ഫൈനൽ 5 കാണാതെ പുറത്തു പോകുവാൻ സാധ്യത ഉള്ള ഒരാൾ. ടാസ്കിലെല്ലാം ആവറേജ് പ്രകടനം, എന്നിരുന്നാലും ചില സമയങ്ങളിൽ പ്രേക്ഷകർക്ക് വിനോദം നൽകുവാൻ ആദിലക്ക് കഴിഞ്ഞു.
7) നൂറ: സൗന്ദര്യം കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റിയ ഒരാൾ. മൈൻഡ് ഗെയിമിനു ഒട്ടും അനുയോജ്യ അല്ലാത്ത ആൾ. നിഷ്കളങ്കമായ ചിരി അല്ലാതെ എടുത്തു പറയത്തക്ക ഒന്നുമില്ലാത്ത ഒരു മത്സരാർത്ഥി.
8) ആര്യൻ: ടാസ്കുകളിൽ എല്ലാം ഗംഭീര പ്രകടനം. പക്ഷെ മൈൻഡ് ഗെയിമിൽ വീക്ക് ആയ വ്യക്തി. ആര്യന്റെ ഗ്രാഫ് താഴ്ന്നു പോയിരുന്നേലും വീണ്ടും ടാസ്കുകളിലെ പ്രകടങ്ങളിലൂടെ ഉയർത്തുവാൻ ആര്യന് സാധിച്ചു. അപക്വമായ പെരുമാറ്റ രീതി ഹേറ്റേഴ്സ് ഉണ്ടാകുവാൻ കാരണമായി എന്നിരുന്നാലും നിലവിൽ ഫൈനൽ 5വിൽ എത്തുവാൻ സാധ്യത.
9) അനുമോൾ: സീസൺ 7ലെ സെലിബ്രെറ്റി. പല കഴിവുകൾ ഉണ്ടെങ്കിലും പുറത്തുള്ള പിആർ പണിയെടുത്തോളും എന്ന് കരുതി പല സമയങ്ങളും അനു മോളുടെ പ്രകടനം ഗെയിമിൽ നിന്ന് വിട്ട് പോയി. പിന്നീട് പല ടാസ്കുകളിലും നല്ല പ്രകടനം നൽകി തിരിച്ചു വരുവാൻ സാധിച്ചു. എന്നിരുന്നാലും പിആർ കൊണ്ട് കപ്പ് അടിക്കാം എന്ന് നിശ്ചയ ദാർഢ്യം കൊണ്ട് നടക്കുന്ന ആൾ.
10) ഷാനവാസ്: സെലെബ്രെറ്റി ആയ മറ്റൊരു മത്സരാർത്ഥി. ബുദ്ധി രാക്ഷസനാണ് തോന്നൽ എങ്കിലും തികച്ചും ബുദ്ധി ശൂന്യൻ. വേലായുധനെ കാണിക്കാൻ നൽകിയ ടാസ്ക് പുട്ടുറുമീസിനെ കാണിച്ചു തന്നവൻ. പല സമയങ്ങളിലും മോശം വാക്കുകൾ പുറത്തെടുത്തു. ഫേക്ക് ആയി നിൽക്കുക ആണെന്ന് പലപ്പോഴും തോന്നിയിട്ട് ഉണ്ട്.
11) അനീഷ്: നല്ല ഒരു മനസിന് ഉടമ എന്നല്ലാതെ എടുത്തു പറയത്തക്ക ഒരു ഗുണവും ഇല്ലാത്ത ഒരു മത്സരാർത്ഥി. പിആർ പറഞ്ഞു കൊടുത്ത പോലെ പല വിഷയങ്ങളിലും പ്രതികരിക്കുന്നു. പക്ഷെ ആവർത്തിച്ചാവർത്തിച്ചു പല ചെയ്തികളും പ്രേക്ഷകരെ ബോർ അടുപ്പിക്കുന്നു.
NB: വാൽ കഷ്ണം: ഇവരിൽ പലരും പല കഴിവുകൾ ഉള്ളവർ ആണെങ്കിലും പിആർ ഏല്പിച്ചു ബാക്കി അവർ ചെയ്തോളും എന്ന് ഭാവിക്കുന്നത് കൊണ്ട് നമ്മൾ പ്രേക്ഷർക്ക് തന്നെ ആണ് നഷ്ടം. ഒട്ടും മൈൻഡ് ഗെയിം ഇല്ലാതെ ടാസ്കുകളിലും ദയനീയ പ്രകടനം നടത്തി. ഒരു എന്റർടൈൻമെന്റ് തരാതെ പ്രേക്ഷകരെ ബോർ അടുപ്പിച്ചു നിൽക്കുന്നവർ ആണ് ഇവരിൽ ഭൂരിഭാഗവും. പിആറിന്റെ അതിപ്രസരം ഈ ഷോയുടെ ക്വാളിറ്റിയെ നല്ല പോലെ ബാധിച്ചു എന്നാണ് എന്റെ അഭിപ്രായം.












Click it and Unblock the Notifications