''അനുവിന്റെ ജീവിതം വെച്ചിട്ടാണ് അനീഷ് ആർമി കളിക്കുന്നത്, വളരെ മോശം കഥകൾ', തെളിവുണ്ടെന്ന് സഹോദരി
ബിഗ് ബോസ് മത്സരാർത്ഥി അനീഷിന്റെ ഫാൻസിനും ആർമികൾക്കും എതിരെ രൂക്ഷ വിമർശനവുമായി അനുമോളുടെ കുടുംബം. ഫാമിലി വീക്കിന് ശേഷം തിരിച്ച് നാട്ടിലെത്തിയ ശേഷം വിമാനത്താവളത്തിൽ വെച്ചാണ് അനീഷ് ആർമിക്കെതിരെ അനുമോളുടെ സഹോദരി അടക്കമുളളവർ ആരോപണങ്ങൾ ഉന്നയിച്ചത്. അനുമോൾക്ക് വേണ്ടിയുളള ഗ്രൂപ്പുകളിൽ കയറി സ്പൈ വർക്ക് നടത്തുന്നുവെന്നും ഡീഗ്രേഡിംഗ് ചെയ്യുന്നുവെന്നും സഹോദരി ആരോപിച്ചു.
പ്രതികരണം ഇങ്ങനെ: ''അനീഷിനേയും അനുമോളെയും വെച്ച് ബ്രദര്‍-സിസ്റ്റര്‍ കോമ്പോ അവരുടെ ഫാന്‍സ് തുടങ്ങി. ഞങ്ങളല്ല. ഈ ഫാന്‍സ് തന്നെയാണ് അനുവിനെ വളരെ മോശമായി ഡീഗ്രേഡ് ചെയ്യുന്നത്. അതിന്റെ തെളിവുകള്‍ കയ്യിലുണ്ട്. ഇതെല്ലാം ചെയ്തത് അനീഷിന്റെ ആര്‍മിയാണ്. അനീഷിന്റെ ബ്രദര്‍ ഉള്‍പ്പെടെ ഉളളവര്‍ അഡ്മിന്‍ ആയിട്ടുളള പേജില്‍ അനുവിനെ കുറിച്ച് വളരെ മോശം കാര്യങ്ങളാണ് സംസാരിക്കുന്നത്. ചാറ്റ് ഉള്‍പ്പെടെ കിട്ടിയിട്ടുണ്ട്.
പക്ഷേ ഞങ്ങള്‍ പ്രതികരിച്ചിട്ടില്ല. അനുവിന് വേണ്ടി ആര്‍മി ഗ്രൂപ്പും ഫാന്‍സ് ഗ്രൂപ്പും ഉണ്ട്. അത് അനുവിന്റ പേജില്‍ പബ്ലിക് ആയിട്ട് ഇടുന്നു, ഒരുപാട് പേര്‍ കേറുന്നു. മറ്റ് ആര്‍മിക്കാരൊക്കെ ഇതില്‍ കയറുന്നു. ഒരുപാട് പേരുണ്ട്. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പിന്‍ ചെയ്തിട്ടിട്ടുണ്ട്, മറ്റ് മത്സരാര്‍ത്ഥികളെ കുറിച്ച് മോശമായി സംസാരിക്കില്ല എന്ന്. അതിനകത്ത് നിന്ന് സ്‌പൈ വര്‍ക്ക് ചെയ്യുന്നു, വോട്ട് മറിക്കുന്നു. മറ്റ് മത്സരാര്‍ത്ഥികളെ കുറിച്ച് മോശമായി സംസാരിച്ച് അതിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത് യൂട്യൂബേഴ്‌സിന് അയച്ച് കൊടുക്കും. നമുക്ക് ഇതില്‍ ഒരു പങ്കുമില്ല. അവര്‍ അനുവിനെ ഡീഗ്രേഡ് ചെയ്ത് വേറൊരു ലെവലിലേക്ക് കൊണ്ടെത്തിക്കുകയാണ് ചെയ്യുന്നത്.

അനു ബിഗ് ബോസില്‍ നിന്ന് കൊണ്ട് ഇത്രയും നെഗറ്റീവ് ഉണ്ടാക്കി എടുത്തിട്ടില്ല. ഇത് ആര്‍മ്മിക്കാര്‍ തന്നെയാണ്. 100 ശതമാനം തെളിവുണ്ട്. അവളൊരു പെണ്‍കുട്ടിയാണ്. അവളുടെ ജീവിതം വെച്ചിട്ടാണ് കളിക്കുന്നത്. വളരെ മോശം കഥകളാണ് ഇറക്കുന്നത്. സഹിക്കാന്‍ പറ്റുന്നില്ല. തങ്ങള്‍ക്കും വൃത്തികെട്ട ഫോട്ടോകളും മെസ്സേജുകളും വരുന്നുണ്ട്. പരാതി കൊടുത്തിട്ടുണ്ട്. അതിനകത്ത് അനുവും അനീഷും തമ്മില്‍ ഒരു പ്രശ്‌നവും ഇല്ല. അനീഷിന് വോട്ടുണ്ട് എന്ന് മനസ്സിലാക്കിയത് മുതല്‍ ആര്‍മി വളരെ മോശം ഡീഗ്രേഡിംഗ് ആണ് അനുവിനെ നടത്തുന്നത്. അവര്‍ക്ക് ഒരു ലൈഫ് ഉളളതാണ്.
അനുമോള്‍ ഇമോഷണല്‍ ആണ്. താനും അമ്മയും അങ്ങനെയാണ്. പെട്ടെന്ന് കരയും. അത് ഡ്രാമ കളിക്കുന്നതല്ല. സ്റ്റാര്‍ മാജിക് കണ്ടിട്ടുളള എല്ലാവര്‍ക്കും അറിയാം അത്. ഗെയിം ഇനി എങ്ങനെ പോകും എന്ന് അറിയില്ല. അനു ഒഴിച്ച് ആര് വേണമെങ്കിലും എപ്പോ വേണമെങ്കിലും പോകാം എന്ന് അവിടെ ഉളളവര്‍ തന്നെ പറയുന്നുണ്ട്. പ്ലാച്ചി രണ്ട് വര്‍ഷമായി അവളുടെ കയ്യില്‍ ഉളളതാണ. എപ്പോഴും കൊണ്ട് നടക്കുന്ന ഒരു സാധനം കയ്യില്‍ വെക്കാന്‍ ബിഗ് ബോസ് പറഞ്ഞതാണ്. അവള്‍ക്ക് ഗെയിം കളിക്കാനായി അവിടെ നിന്ന് കൊടുത്തതാണ് എന്നാണ് പലരും പറയുന്നത്. പക്ഷേ അങ്ങനെ അല്ല''.












Click it and Unblock the Notifications