'റോബിനെ നോക്കി പഠിച്ചതാകും, ഈ സീസണിലെ ഏറ്റവും ഓവർ റേറ്റഡ് ആൾ, രേണു സുധിയും പുള്ളിയും ഒരു പോലെ'
ബിഗ് ബോസ് മലയാളം സീസൺ 7ൽ ഉളള ഏക കോമണർ മത്സരാർത്ഥി ആണ് അനീഷ്. ഷോ തുടങ്ങിയ ആദ്യ ആഴ്ച തന്നെ പുറത്ത് വലിയ പിന്തുണ ഉണ്ടാക്കാൻ അനീഷിന് സാധിച്ചിട്ടുണ്ട്. ആദ്യ ദിവസങ്ങളിൽ ബിഗ് ബോസിലെ കണ്ടന്റ് അനീഷിനെ ചുറ്റിപ്പറ്റിയായിരുന്നു. എന്നാൽ തുടർന്നുളള ദിവസങ്ങളിൽ കളി മാറി. അനുമോളെ പോലുളളവർ കളം പിടിച്ചു.
ഇപ്പോൾ ബിഗ് ബോസിൽ വലിയ റോളില്ലാത്ത അവസ്ഥയാണ് അനീഷിന് എന്നാണ് പ്രേക്ഷകരിൽ ചിലർ അഭിപ്രായപ്പെടുന്നത്. രേണുവിനെ പോലെ തന്നെയാണ് അനീഷ് എന്ന് ബിഗ് ബോസ് ഫാൻസ് ഗ്രൂപ്പിൽ പ്രചരിക്കുന്ന കുറിപ്പിൽ പറയുന്നു.
കുറിപ്പ് വായിക്കാം: ഈ സീസണിലെ ഏറ്റവും ഓവർ റേറ്റഡ് മത്സരാർത്ഥി എന്ന് പറയാവുന്ന വ്യക്തി. 5 വർഷം ലീവ് എടുത്തു ഒരു കോഴ്സ് പോലെ ബിഗ് ബോസ് പഠിച്ചു വീട്ടിൽ വന്നിട്ട് സിലബസ് അടക്കം മറന്നു പോയ അവസ്ഥ. ഇദ്ദേഹം പഠിച്ചത് ചിലപ്പോൾ രജിത് കുമാറിനെയും റോബിനെയും നോക്കി ആയിരിക്കും. പക്ഷേ ഇവർക്ക് രണ്ട് പേർക്കും ഒറ്റപ്പെടൽ സ്ട്രാറ്റെജി ആയിരുന്നു എങ്കിലും റോബിന് അഗ്രസ്സീവ് ആയി പിടിച്ചു നിൽക്കാനും, രജിത്തിന് സംസാരിച്ചു പിടിച്ചു നിൽക്കാനും കഴിയുമായിരുന്നു.

ഇദ്ദേഹം ബിഗ് ബോസ്സ് കണ്ട് പഠിച്ചത് തിയറി മാത്രം ആയത് കൊണ്ട് പ്രാക്റ്റിക്കൽ ആയ ഇത് രണ്ടും പഠിക്കാൻ പറ്റിയില്ല. പ്രൊവൊക്ക് ചെയ്യാൻ ഇടയ്ക്ക് നോക്കും, എതിരെ നിൽക്കുന്ന ആളുകൾ സൗണ്ട് ഉയർത്തിയാൽ നിശബ്ദമാകും. ഒറ്റപ്പെടലിന് ബാക്കിയുള്ളവർ ഒരു മൈൻഡ് കൊടുക്കുന്നുമില്ല. ഒറ്റപ്പെടൽ സ്ട്രാറ്റെജി എടുത്ത റോബിനെ പോലെ ഒരു ലവ് ട്രാക്ക് പിടിക്കാം എന്ന് വിചാരിച്ചാൽ അതിനും നിലവിൽ സ്കോപ്പ് ഇല്ല. പുള്ളി പുറത്ത് ചെയ്ത പശു വളർത്തൽ, കോഴി വളർത്തൽ, സർക്കാർ ജോലി, പുസ്തകം എഴുത്ത് ഇതൊക്കെയാണ് ഇപ്പോൾ ഇദ്ദേഹത്തിന്റെ പോസിറ്റീവ് ആയി ഫാൻസ് പറയുന്നത്.
ഇദ്ദേഹത്തിന് നേരെ ആരെങ്കിലും സംസാരിച്ചു നിശബ്ദൻ ആക്കിയാൽ അതിനെ മനുഷ്യത്തമില്ലായ്മ എന്നാണ് ആദ്യത്തെ ആഴ്ച ഇയാളെ പൊക്കിയടിച്ച യൂട്യൂബ് ചാനൽസ് ഇപ്പോൾ തമ്പ് നെയിൽ ഇടുന്നത്. ഒറ്റയ്ക്ക് കളിക്കാൻ വന്ന ഒരാൾക്ക് ആരെങ്കിലും എതിരെ സംസാരിക്കാൻ വന്നാൽ അവരെ പറഞ്ഞു ഒതുക്കാൻ ഉള്ള കഴിവ് കൂടി വേണം. അതില്ല എങ്കിൽ സീറോ ഗെയിം എന്നതാണ് അവസ്ഥ. ഒന്നുകിൽ സംസാരിച്ചു ജയിക്കാൻ ഉള്ള കഴിവ് വേണം, അല്ലെങ്കിൽ ഇങ്ങോട്ട് അഗ്രസ്സീവ് ആയി വരുന്നവരുടെ എതിരെ കട്ടയ്ക്ക് അഗ്രസ്സീവ് ആയി നിൽക്കാൻ കഴിയണം.
ഇത് രണ്ടുമില്ലെങ്കിൽ പാട്ട്, ഡാൻസ്, കോമഡി എന്തെങ്കിലും കൊണ്ട് മിനിമം എന്റർടൈൻ ചെയ്യിക്കാൻ എങ്കിലും കഴിയണം. പിന്നെ ഒരു കാര്യം സമ്മതിച്ചു തരുന്നു. പുള്ളി നല്ല മാന്യത ഉള്ള വ്യക്തി ആണ്. പക്ഷേ അത് വെച്ചു നോക്കുക ആണെങ്കിൽ ഹൗസിന്റെ അകത്തു രേണു സുധിയും പുള്ളിയും തമ്മിൽ മാന്യത ഉള്ള പെരുമാറ്റത്തിൽ ഒരേ പോലെയാണ്. പക്ഷേ രേണുവിനെ പോലെ അനീഷും ഒരു ബിഗ് ബോസ് ഹൗസിന് ചേർന്ന മത്സരാർത്ഥി അല്ല. സീറോ ഗെയിം, സീറോ അഗ്രഷൻ, സീറോ കണ്ടന്റ്, സീറോ എന്റർടെയിൻമെന്റ്.












Click it and Unblock the Notifications