'100ൽ 101 ശതമാനം ന്യായം അനീഷിന്റെ ഭാഗത്ത്, നേരെ വാ നേരെ പോ എന്ന ലൈൻ, മനപ്പൂർവ്വം ഒരാളെ ട്രിഗർ ചെയ്യില്ല'
ഇത്തവണ മലയാളം ബിഗ് ബോസിൽ കോമണർ ആയി എത്തിയ അനീഷ് താൻ ചുമ്മാ പോകാൻ വന്നതല്ലെന്ന് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ തെളിയിച്ച വ്യക്തിയാണ്. ആദ്യത്തെ ആഴ്ച കുറച്ച് ഹേറ്റ് വാങ്ങിക്കൂട്ടിയെങ്കിലും ഇപ്പോൾ പ്രേക്ഷക പ്രീതിയിൽ മുന്നിൽ നിൽക്കുന്ന മത്സരാർത്ഥികളിൽ ഒരാൾ അനീഷ് ആണ്.
അതേസമയം പല സമയത്തും അനീഷിന്റെ പെരുമാറ്റങ്ങളും സംസാര രീതികളും അരോചകമാണെന്ന് അഭിപ്രായപ്പെടുന്ന പ്രേക്ഷകരും ഉണ്ട്. എന്നാൽ അനാവശ്യമായി ആരോടും ദേഷ്യപ്പെടുകയോ ട്രിഗർ ചെയ്യുകയോ അനീഷ് ചെയ്യാറില്ലെന്നാണ് ഫാൻസിന്റെ പക്ഷം.
ബിഗ് ബോസ് ഫാൻസ് ഗ്രൂപ്പിൽ പ്രചരിക്കുന്ന കുറിപ്പ് വായിക്കാം: '' അനീഷ് ഒരു ഇറിറ്റേറ്റിങ് പേഴ്സനാണ്... അയാൾ മനപ്പൂർവം പറഞ്ഞത് തന്നെ റിപീറ്റ് അടിച്ച് പറഞ്ഞു കൊണ്ട് മറ്റുള്ളവരെ വെറുപ്പിക്കുന്ന ആളാണെന്നാണ് ചിലർ പറയുന്നത്.... എന്നാൽ ഇത്രയും ദിവസങ്ങളായിട്ട് നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചോ എന്നറിയില്ല.. അനാവശ്യമായി ഈ മനുഷ്യൻ ദേഷ്യപ്പെടുന്നതോ റൂഡായി മറ്റുള്ളവരോട് പെരുമാറുന്നതോ കണ്ടെന്റ് ഉണ്ടാക്കാൻ വേണ്ടി മനപ്പൂർവം ഒരാളെ ട്രിഗർ ചെയ്യുന്നതോ നിങ്ങൾക്ക് കാണാൻ സാധിക്കില്ല.

അനീഷ് ഒരു കാര്യത്തിന് പ്രതികരിച്ചിട്ടുണ്ടെങ്കിൽ അയാൾ ദേഷ്യപ്പെട്ടിട്ടുണ്ടെങ്കിൽ ഒരു കാര്യം നിങ്ങൾക്കുറപ്പിക്കാം. 100 ൽ 101 ശതമാനവും ന്യായം അനീഷിന്റെ ഭാഗത്തായിരിക്കും. അതാണ് കഴിഞ്ഞ ദിവസം കിച്ചണിൽ സംഭവിച്ചതും. വലിയ ഹൈജീനിക് പേഴ്സനായി മറ്റുള്ളവർ തിരഞ്ഞെടുക്കുകയും സ്വയം അവകാശപ്പെടുകയും ചെയ്തിട്ടുള്ള ഡോക്ടർ കൂടിയായ ബിന്നി എന്ന കിച്ചൺ ക്യാപ്റ്റൻ.
കിച്ചൺ വൃത്തിഹീനമാക്കിയിട്ടിരിക്കുന്നത് അനീഷ് ചോദ്യം ചെയ്തു. ബിന്നിയുടെ ഹൈജീനിക് തകർത്ത് കാണിക്കാനോ മനപൂർവം അവരെ തരം താഴ്താനോ അല്ല അനീഷ് അത് ചോദ്യം ചെയ്തത്.. ഒരു കിച്ചണിൽ പെരുമാറേണ്ട പ്രത്യേകിച്ച് ബിഗ്ബോസ് വീട്ടിൽ പെരുമാറേണ്ട ചില ഹൈജീനിക് റൂൾസുണ്ട്. അതിനെതിരെ ആര് നിന്നാലും അയാൾ പ്രതികരിച്ചിരിക്കും.. നേരെ വാ നേരെ പോ എന്ന ലൈനാണ് അനീഷിന്റേത്. അത് ഷാനവാസ് ആദിലയോടും നൂറയോടും വ്യക്തമായി പറഞ്ഞ് മനസിലാക്കുനുണ്ട്.
നിങ്ങൾക്ക് അവനോടൊന്നും തോന്നരുത്. കാര്യം അവന് എല്ലാവരോടും സ്നേഹം മാത്രമെയുള്ളൂ. അവനതേ അറിയൂ. പക്ഷേ നാളെ ഒരു ദിവസം നിങ്ങളേയോ എന്നേയോ വരെ അവൻ നോമിനേറ്റ് ചെയ്തെന്ന് വരാം. ഫാമിലി ടാസ്കിൽ അനീഷിന്റെ അനുജൻ അനീഷിനോട് പറയുന്നുണ്ട്. നീ ഇത്രയും ദിവസം കളിച്ച കളി തന്നെ തുടർന്ന് കളിച്ചാൽ മതിയെന്ന്.. അതെന്താട നീ അങ്ങനെ പറഞ്ഞത് ? ഞാൻ എന്ത് കളി കളിക്കാനാണിവിടെ? ഞാൻ പുറത്ത് ജീവിച്ച പോലെ ഇവിടെയും ജീവിക്കുന്നു.. ഞാൻ വളരെ ഹാപ്പിയാണ്.












Click it and Unblock the Notifications