Get Updates
Get notified of breaking news, exclusive insights, and must-see stories!

'ടാസ്കുകളിൽ അനീഷ് വൻ പരാജയം, ഫേക്ക് ക്യാരക്ടർ, വെറുപ്പിക്കലും നടത്തവും, ജിന്റോ എത്ര ഭേദം'

ബിഗ് ബോസ് ഫൈനലിൽ 6 പേരുണ്ടെങ്കിലും അനീഷ് Vs അനുമോൾ എന്ന നിലയ്ക്കാണ് പോരാട്ടം മുന്നോട്ട് പോകുന്നത്. ഇരുവരിൽ ആരും കപ്പെടുത്തേക്കാം എന്നതാണ് അവസ്ഥ. ഫിനാലെ വീക്കിൽ മുൻ മത്സരാർത്ഥികൾ വന്ന് വളഞ്ഞിട്ട് ആക്രമിച്ചത് അനുമോൾക്ക് വോട്ട് വലിയ തോതിൽ കയറാൻ കാരണമായിട്ടുണ്ട് എന്നാണ് സൂചന.

അതേസമയം അനീഷിനെ പിന്തുണയ്ക്കുന്നവർ ഇത്തവണ ഒരു സാധാരണക്കാരൻ കപ്പെടുക്കണമെന്നും അനീഷ് മികച്ച ഗെയ്മർ ആണെന്നും വാദിക്കുന്നു. അതേസമയം അനീഷിന്റെ ഇത്രയും ദിവസത്തെ ഗെയിമിനെ കീറി മുറിച്ച് വിശകലനം ചെയ്ത് രംഗത്ത് വന്നിരിക്കുകയാണ് പ്രേക്ഷകരിലൊരാൾ.

1) ബിഗ് ബോസിൽ ഇത് വരെ ആരും എടുക്കാത്ത ഫ്രഷ് ആയ ഒറ്റപെടൽ സ്ട്രാറ്റജി
2)ഒരേ കാര്യം 20- 30 തവണ പറഞ്ഞ് മറ്റുള്ളവരെ വെറുപ്പിക്കൽ
3) സഹികെട്ട് ബാക്കി ഉള്ളവർ തിരിച്ചു പറയുകയും ചോദ്യങ്ങൾ ഉന്നയിക്കുമ്പോളും അതിനൊന്നും മറുപടി ഇല്ലാത്ത അണ്ണാക്കിൽ പിരി വെട്ടിയുള്ള ഇരുപ്പ്.. (പുറത്തേക്ക് ഇത് സിംപതി കാർഡ് ആയി പോകുന്നു.... അയ്യോ.. ഞങ്ങടെ പാവം അനീഷേട്ടനെ വളഞ്ഞിട്ട് ആക്രമിക്കുന്നേ....)

bb

4) പഠിച്ചു വന്ന കാര്യങ്ങൾ മാത്രം അവിടെ പ്രയോഗിക്കുന്നു... സ്പൊണ്ടേനിയസ് ആയി കാര്യങ്ങൾ പറയാനോ പ്രവർത്തിക്കാനോ ഉള്ള കഴിവില്ലായ്മ... (നേരത്തെ പറഞ്ഞ അണ്ണാക്കിൽ പിരി വെട്ടിയ ഇരിപ്പ് ഇതേ കഴിവില്ലായ്മ കൊണ്ട്... പഠിച്ച കാര്യങ്ങളിൽ നിന്ന് ഔട്ട് ഓഫ് സിലബസ് വന്നാൽ പിന്നെ അണ്ണൻ മിണ്ടില്ല )
5) തരുന്ന ടാസ്കുകൾ കുളമാക്കാൻ ഉള്ള പ്രത്യേക മികവ്

6) ടാസ്കുകളിൽ എല്ലാം വൻ പരാജയമായ ട്രാക്ക് റെക്കോർഡ് (ഈ സീസണിന്റെ തുടക്കം മുതൽ അവസാനം കഴിഞ്ഞ ടിക്കറ്റ് ടു ഫിനാലെ വരെയുള്ള ഹിസ്റ്ററി എടുത്ത് നോക്കിയാൽ അറിയാം... ഇയാൾ ടാസ്കിൽ എല്ലാം എത്രത്തോളം പരാജയം ആയിരുന്നു എന്നത്..)
7)സീറോ എന്റർടെയ്ൻമെന്റ് ഫാക്ടർ. അവിടെ ടാസ്ക്.. ആക്ടിവിറ്റീസ്.. ഡ്യൂട്ടീസ്... കഴിഞ്ഞുള്ള ഒഴിവ് സമയങ്ങളിൽ കൂടുതലും അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുകയാണ് ഇയാളുടെ പ്രധാന ഹോബി (ഈ നടത്തം പുള്ളി നേരെ നടന്നിരുന്നേ മൂന്ന് മാസം കൊണ്ട് ഭൂമിയുടെ അറ്റം വരെ എത്താമായിരുന്നു..)

9) ബാക്കി ഉള്ള മത്സരാർത്ഥികൾ ബുദ്ധി ഉള്ളവർ ആയത് കൊണ്ട് തുടക്കത്തിൽ തന്നെ ഇയാളുടെ പഴക്കം ചെന്ന ഗെയിം സ്ട്രാറ്റജികൾ എല്ലാം പൊളിച്ച് കയ്യിൽ കൊടുത്തിരുന്നു.. അങ്ങനെ കയ്യിൽ ഉണ്ടായിരുന്ന സ്റ്റോക് എല്ലാം തീർന്ന് മൊത്തത്തിൽ ഡൗൺ ആയ സമയത്ത് ഏഷ്യാനെറ്റ് തന്നെ ഇയാൾക്ക് ഒരു ഫ്രണ്ട്ഷിപ്പ് കണ്ടന്റ് ഇട്ട് കൊടുക്കുന്നു..(ഇനി ഏഷ്യാനെറ്റ് ആണോ ഇയാളുടെ പിആർ ഏറ്റെടുത്തിരിക്കുന്നത് എന്ന് വരെ സംശയമുണ്ട്... അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസങ്ങളിൽ പഴയ മത്സരാർത്ഥികൾ വന്ന് മോർണിംഗ് ആക്ടിവിറ്റിയിൽ ഇയാളെ പൊക്കിയടിച്ചത്.... അണ്ണൻ ഇപ്പോൾ മാനത്താണ് ഇരിക്കുന്നേ)

10)ലാസ്റ്റ് ബട്ട് നോട്ട് ലീസ്റ്റ്.. ഫേക്ക് ക്യാരക്ടർ... ഷോയുടെ 75 ശതമാനം സമയത്തും മറ്റുള്ളവരുടെ വെറുപ്പിച്ചും അകറ്റി നിർത്തുകയും ചെയ്തിരുന്ന വ്യക്തി ഷോ തീരാൻ ആയപ്പൊ സ്വിച്ച് ഇട്ട പോലെ നന്മ മരം ആകുന്നു...തന്നിൽ മാറ്റങ്ങൾ വന്നു എന്ന് ബാക്കി എല്ലാവരിലും എത്തിച്ച് 'നല്ല പിള്ള' ടാഗ് ലൈൻ കിട്ടാൻ ആദ്യ കാലങ്ങളിൽ ഒരു ക്യാരക്ടർ പിടിച്ചും പിന്നീട് മറ്റൊരു ക്യാരക്ടർ പിടിച്ചും... അവിടുള്ള അഭിനയ രംഗത്ത് നിന്ന് വന്നവരെ പോലും നാണിപ്പിക്കുന്ന രീതിയിൽ ഉള്ള അഭിനയം കാഴ്ച വെച്ച... വന്നിട്ട് 95 ദിവസം ആയിട്ടും ഇപ്പോഴും യഥാർത്ഥത്തിൽ ഇയാൾ ആരാണെന്ന് മറ്റുള്ളവരിൽ സംശയം ജനിപ്പിക്കുന്ന.. മൊത്തത്തിൽ ഫേക് ആയിട്ടുള്ള ക്യാരക്ടർ.... അതാണ് ദി കോമണർ അനീഷ്......

പുറത്തും അകത്തും എക്സ്പോസ്ഡ് ആയ അനുമോൾ പിആർ വിഷയം മുതലെടുത്ത് 'നമുക്ക് പിആർ ഇല്ലാത്ത സാധാരണകാരനെ വിജയിപ്പിക്കാം' എന്ന മുദ്രാവാക്യം ഉടലെടുത്ത ഈ സമയത്ത്... യഥാർത്ഥത്തിൽ അവിടെ ആരെക്കാൾ കൂടുതൽ പിആർ ഉള്ള ഈ അനീഷ് വിജയിച്ചാൽ അത് സീസൺ 6 ന്റ വെറും ഒരു ആവർത്തനം മാത്രമായി മാറും... (പക്ഷേ ടാസ്ക് എല്ലാം വെച്ച് നോക്കുമ്പോൾ ജിന്റോ ഇയാളേക്കാൾ പതിൻമടങ്ങ് ഭേദമായിരുന്നെന്ന കാര്യം കൂടെ ഓർമിപ്പിച്ചു കൊണ്ട്..നിർത്തുന്നു...)

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+