ബിഗ് ബോസ് ചരിത്രത്തിൽ തന്നെ ഏറ്റവും ബുദ്ധിശാലിയായ വ്യക്തിയാണ് അനീഷ്; കാരണം
ബിഗ് ബോസിൽ കീരിയും പാമ്പുമായിരുന്നു തുടക്കത്തിൽ അനുമോളും അനീഷും. ചെറുതും വലുതുമായ പല കാര്യങ്ങൾക്കും ഇരുവരും പോരടിച്ചു. എന്നാൽ പതിയെ ഇരുവർക്കും ഇടയിലെ പോര് അവസാനിച്ചു. എന്ന് മാത്രമല്ല സൗഹൃദം മൊട്ടിടുകയും ചെയ്തു. ആ സൗഹൃദം ഇതാ ഇപ്പോൾ പ്രണയമായിരിക്കുകയാണ്. തനിക്ക് അനുമോളോട് പ്രണയമാണെന്നും വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്നും അനുമോളോട് ഹൗസിൽ വെച്ച് അനീഷ് തുറന്ന് പറഞ്ഞു. അനീഷും അനുമോളും തമ്മിൽ നടത്തിയ പ്രാങ്ക് മാത്രമായിരിക്കാം ഇതെന്നാണ് പ്രേക്ഷകർ ആദ്യം കരുതിയത്. എന്നാൽ ഇന്ന് ലൈവ് വന്നതോടെ പ്രേക്ഷകരുടെ ആ സംശയം മാറി. ഇപ്പോൾ ബിഗ് ബോസ് ഹൗസിന് പുറത്ത് ആരാധകർക്കിടയിൽ ഈ സംഭവം വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
അനീഷിനെ പോലൊരാൾ എന്തിനാണ് ഇപ്പോൾ അനുമോളോട് ഇത്തരത്തിലൊരു വിവാഹാഭ്യർത്ഥന നടത്തിയതെന്നാണ് പലരുടേയും ചോദ്യം. അനീഷിന്റെ അവസാന തന്ത്രമാണിതെന്നും അയാൾ ബിഗ് ബോസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബുദ്ധിരാക്ഷസനാണെന്നുമാണ് ചില ബിഗ് ബോസ് ആരാധകർ പറയുന്നത്.

അനുമോളെ പ്രൊപ്പോസ് ചെയ്തതിലൂടെ രണ്ട് കാര്യങ്ങളാണ് നടക്കാൻ സാധ്യത.ഒന്നെങ്കിൽ അനുമോൾ യെസ് പറയും, അല്ലെങ്കിൽ നോ പറയും.ഇതിലേതാണെങ്കിലും അത് ഗുണം ചെയ്യാൻ പോകുന്നത് അനീഷിന് തന്നെയാണ്. Yes ആണെങ്കിൽ Hero. No. ആണെങ്കിൽ Sympathy.വോട്ടുകൾ ഇനി പേമാരി പോലെ അനീഷിന്റെ അക്കൗണ്ടിലേക്ക് വീഴും.
കാരണം അനുമോളാളാണ് ഇതിന് തുടക്കം ഇട്ടത്.. പ്രേമം പ്രേമം എന്നു പറഞ്ഞു പുള്ളിയുടെ പുറകെ നടന്നത് അനുമോളാണ്.സാഹചര്യങ്ങൾ തനിക്ക് അനുകൂലമാക്കാൻ കഴിവുള്ള അസാധ്യമായ ബുദ്ധിശാലിയായ ഒരു ഗെയിമർ', എന്നാണ് ഒരു ബിഗ് ബോസ് ആരാധകൻ കുറിച്ചത്.
അനുവിന്റെ ഗെയിം പോലും ഇല്ലാതാക്കുന്ന പ്രവൃത്തിയാണ് അനീഷിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നാണ് മറ്റ് ചിലരുടെ കമന്റ്. ' ശരിക്കും പാവം പാവം രാജകുമാരൻ സിനിമയിലെ ശ്രീനിവാസന്റെ അവസ്ഥ ആണ് അനീഷിന്. ആദിലയും,നൂറയും,ഷാനവാസും കൂടെ ഇങ്ങേരെ പൊട്ടൻ കളിപ്പിച്ചു അനുവിന്റെ പേര് കൂട്ടി പറഞ്ഞു കൊണ്ട്.അനീഷ് അത് സീരിയസ് ആക്കി പതിയെ പതിയെ എടുക്കുന്നു.ഷോയുടെ തുടക്കത്തിലോ പകുതിക്കോ ആണേൽ കുഴപ്പം ഇല്ല. ഇത് ഷോ തീരാൻ കുറച്ചു ദിവസങ്ങൾ മാത്രം ബാക്കി ഇരിക്കെ അനുവിന്റെയുംഅനീഷിന്റെയും ഗെയിം നശിപ്പിക്കുന്ന പ്രവൃത്തി ആണ് അനീഷ് ചെയ്തത്.ബാക്കി ഉള്ളവർക്ക് സംസാരിക്കാനുള്ള സ്പേസും ഉണ്ടാക്കി കൊടുത്തു.
അനുവിന്റെ സൗഹൃദത്തെ അനീഷ് പ്രണയമായി തെറ്റിദ്ധരിച്ചതിൽ അനു എന്ത് ചെയ്യാൻ പറ്റും...? അനുമോൾ അനീഷിനോട് yes പറഞ്ഞാൽ ഹേറ്റേഴ്‌സ് പറയും അവന്റെ ജീവിതം പോയി അവൾ മയക്കി എടുത്തു. നോ പറഞ്ഞാൽ പറയും അനീഷിനെ ആഗ്രഹം കൊടുത്തിട്ട് തങ്കച്ചനെ പോലെ വലിച്ചെറിഞ്ഞു..എങ്ങനെ പോയാലും അവൾ ആണ് തെറ്റുകാരി.!
ഇത് എന്തൊരു ലോകം. ഇത്രയൊക്കെ സഹിക്കാൻ മാത്രം ഈ പാവം പെൺകുട്ടി എന്ത് തെറ്റ് ചെയ്തു?', മറ്റൊരു ബിഗ് ബോസ് ആരാധകൻ കുറിച്ചു. എന്തായാലും ഇനി അനീഷിന്റെ ഗെയിം എന്താണെന്ന് കണ്ടറിയണമെന്നാണ് മറ്റ് ചിലർ ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications