Get Updates
Get notified of breaking news, exclusive insights, and must-see stories!

''അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും, പെട്ട കെണി ഇപ്പോൾ മനസ്സിലായി, സ്വയം കുഴി തോണ്ടി'', കുറിപ്പ്

ബിഗ് ബോസ് മലയാളം സീസൺ 7ലെ ഗ്രൂപ്പുകളും കോമ്പോകളുമെല്ലാം ഓരോ ദിവസം കഴിയുമ്പോഴും മാറി മറിഞ്ഞ് കൊണ്ടിരിക്കുകയാണ്. ഇത്രയും ദിവസം ആര്യനും ജിസേലിനുമൊപ്പമായിരുന്ന റെനയും ബിന്നിയും കഴിഞ്ഞ ദിവസം ഇവർക്കെതിരെ തിരിഞ്ഞു.

ആര്യനും ജിസേലിനും അടുക്കളയിൽ മറ്റാർക്കും കിട്ടാത്ത പ്രിവിലേജുകൾ കിട്ടുന്നു എന്നതാണ് ഇവർ ഉന്നയിച്ച വിഷയം. ഷോയുടെ ആദ്യദിനങ്ങളിൽ തന്നെ ഇത് അനുമോൾ പറയുകയും പല തവണ വഴക്കായി മാറുകയും ചെയ്തിട്ടുളളതാണ്. അന്ന് ജിസേലിനൊപ്പം നിന്നവർക്ക് ഇപ്പോഴാണ് വെളിപാട് ഉണ്ടായിരിക്കുന്നതെന്ന് ബിഗ് ബോസ് ഫാൻസ് ചൂണ്ടിക്കാട്ടുന്നു.

ഫാൻസ് ഗ്രൂപ്പിൽ പ്രചരിക്കുന്ന കുറിപ്പ് വായിക്കാം: '' അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും.. അനുമോൾ ഉടായിപ്പു ഹ്യൂമാനിറ്റിയുടെ മൊത്ത കച്ചവടക്കാരിയെ ആദ്യം തൊട്ടു എതിർക്കുന്നതാണ്. അന്ന് അനുവിന് പ്ലാസ്റ്റിക് അമ്മായിയോട് അസൂയ ആണ്, കൃമി കടി ആണ് എന്നാണ്. പറഞ്ഞവരിൽ വീട്ടിലെ മൊണ്ണകൾ മാത്രമല്ല, പുറത്തുള്ള ബല്യ റിവ്യൂവർ ചേച്ചിയും ഉണ്ടായിരുന്നു.

anumol

തുടക്കത്തിൽ ലൈവിൽ തന്റെ ഗെയിം എന്താണെന്നു കൃത്യമായി ജിസിൽ പറയുന്നുണ്ട്. അവൾ ചെയ്യുന്നത് നെപോറ്റിസം അല്ലെ എന്ന് ചോദിക്കുമ്പോൾ. അതിൽ തെറ്റൊന്നുമില്ല, എല്ലായിടത്തും ഇതുണ്ട്. നമ്മുടെ ഫ്രണ്ട്നെ നമ്മൾ സഹായിക്കുബോൾ തിരിച്ചും സഹായിക്കണമെന്നു ഷാനവാസിനോട് പറയുന്നുണ്ട്. അവൾ അടുക്കളയിൽ കയറി ശരിക്കും അവൾ ചെയ്തിരുന്നത്, സാധനങ്ങൾ ഒളിച്ചു വെയ്ക്കുക, സ്പെഷ്യൽ ഫുഡ് ഉണ്ടാക്കുക, എന്നിട്ടു അത് കൊടുത്തു ഒരു ഇമേജ് ഉണ്ടാക്കി, ആളെ ചുറ്റും നിറുത്തുക, കുരങ്ങു കളിപ്പിചു തന്റെ കളി പാവ ആക്കുക. കൂടെ ഉഡായിപ്പിന്റെ മൂത്താപ്പ ആയ ആര്യനും. കാലു തിരുമ്മാൻ റെനയും.

ഇന്നലെയാണ് ഇവളുമ്മാർക്ക് ഒക്കെ പയ്യെ വെളിവ് വെച്ച് തുടങ്ങിയത്. ഇന്നലെ ആര്യൻ റെനയെ ബ്ലാക്‌മെയ്ൽ ചെയ്തത്, നീയും ക്രൈമിൽ പങ്കാളിയാണ് മിണ്ടാണ്ടിരിക്കു എന്ന് പറഞ്ഞാണ്. പെട്ട കെണി ഇപ്പോൾ മനസ്സിലായി കാണും ഇവർക്ക്. പുറത്തുള്ള റീവ്യൂവർക്കും ബോധോദയം ഉണ്ടായി തുടങ്ങി. പറയുമ്പോൾ ഇതൊക്കെ ഞാൻ പണ്ടേ പറഞ്ഞിരുന്നതാണ് എന്ന മട്ടിൽ പറയുമെങ്കിലും പോലും.

ഇനി അങ്ങോട്ട് വീട്ടിലുള്ളവർ, അനുമോൾ കണ്ട കുൽസിതം വിശ്വസിച്ചാൽ പോലും അത്ഭുദപ്പെടാനില്ല. അമ്മാതിരി ഉഡായിപ്പുകൾ ആണ് രണ്ടു പേരും ആ വീട്ടിൽ കാണിക്കുന്നത്. ചെയ്തു, ചെയ്തില്ല എന്ന് രണ്ടു കൂട്ടര് തർക്കിക്കുബോൾ ഇവിടെ വിശ്വാസയോഗ്യത ഉള്ളത് ആരുടെ ഭാഗത്താണ് എന്ന് വ്യക്തമാണ്. അനുമോൾക്കു എന്ത് കൊണ്ട് കടുത്ത ശിക്ഷ ബിഗ് ബോസ് കൊടുത്തില്ല എന്നതും അതെ യോഗ്യത കൊണ്ടാണ്, അവരുടെ ക്യാമെറയിൽ പതിഞ്ഞില്ലെങ്കിലും. മൈൻഡ് ഗെയിമർ അക്ബർ ഇപ്പോഴും ജിസൈലിന്റെ ലൂപിലാണ്. സ്വയം കുഴി തോണ്ടി കൊണ്ട്. ചൊറിയുമ്പോൾ അറിയും''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+