'അനുമോളിന്, 40 വയസ്സായ ഡിവോഴ്‌സിയായ അനീഷിനെ പോലെ ഒരാളെ കെട്ടേണ്ട ആവശ്യമില്ല,കാരണം'
ബിഗ് ബോസ് മലയാളം സീസൺ 7 ലെ പ്രധാന ചർച്ച വിഷയം അനുമോളോട് അനീഷ് തന്റെ പ്രണയം തുറന്ന് പറഞ്ഞതാണ്. കഴിഞ്ഞ ദിവസം മോഹൻലാൽ എത്തിയ എപ്പിസോഡിലും ഇത് തന്നെയായിരുന്നു ചർച്ച. എന്തായാലും അനീഷിനെ തനിക്ക് പങ്കാളിയായി കാണാൻ സാധിക്കില്ലെന്ന് അനുമോൾ വ്യക്തമാക്കി കഴിഞ്ഞു. ഇത്തരത്തിൽ തുറന്ന് പറഞ്ഞതിൽ അനുമോൾക്കെതിരെ ചില അനീഷ് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ അനുമോളെ പോലൊരു സ്ത്രീക്ക് അനീഷിനെ പോലൊരു യുവാവിനെ വിവാഹം കഴിക്കേണ്ട ആവശ്യമില്ലെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. ഇത് സംബന്ധിച്ച് ബിഗ് ബോസ് ആരാധക ഗ്രൂപ്പിൽ വന്നരൊരു കുറിപ്പ് ഇങ്ങനെ
'നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സാധാരണയായി 20നും 25നും ഇടയിലായിരിക്കും വിവാഹിതരാകുന്നത്. അതുകൊണ്ട് പ്രായത്തിന്റെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ, അനുമോൾ "overaged" ആണെന്ന് പലരും കരുതും. പക്ഷേ, അതൊന്നും അനുമോൾക്ക് ഒരു പ്രശ്നമായി തോന്നുന്നില്ല - കാരണം അവൾക്ക് അതിനപ്പുറം ചില പ്രത്യേക ലാഭങ്ങൾ (leverage) ഉണ്ട് .

🔹 സെലിബ്രിറ്റി സ്റ്റാറ്റസ്: അനുമോൾ ഒരു അറിയപ്പെടുന്ന മുഖമാണ്.
🔹 സോഷ്യൽ മീഡിയ സ്വാധീനം: 10 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള വ്യക്തി.
🔹 സൗന്ദര്യവും വ്യക്തിത്വവും: അത്യാവശ്യം ഭംഗിയുള്ളതും ആത്മവിശ്വാസമുള്ളതുമായ വ്യക്തിത്വം (സ്വഭാവം നിങ്ങള്ക്കറിയാം ).
🔹 സാമ്പത്തിക സ്വാതന്ത്ര്യം: സ്വയം സമ്പാദിക്കുന്ന, സാമ്പത്തികമായി ഉറച്ച സ്ത്രീ.
ഇങ്ങനെ എല്ലാറ്റിലും മുന്നിൽ നിൽക്കുന്ന അനുമോളിന്, 40 വയസ്സായ ഡിവോഴ്‌സിയായ അനീഷിനെ പോലെ ഒരാളെ കെട്ടേണ്ട ആവശ്യമില്ല.
അവൾ വിവാഹാലോചനക്ക് തയ്യാറാകുമെന്ന് അറിഞ്ഞാൽ തന്നെ, അനവധി പുരുഷന്മാർ അവളെ വിവാഹം ചെയ്യാനായി നിരയിൽ നിൽക്കും. അതുകൊണ്ടുതന്നെ, അനീഷിന് ആ ലോകത്തിൽ സ്ഥാനം നേടുക അത്ര എളുപ്പമല്ല. ഇത് സ്ത്രീകളുടെ പൊതുവായ മനോവിശകലനത്തോടും ചേർന്നിരിക്കുന്നു. ഉദാഹരണത്തിന്, അന്യൻ എന്ന സിനിമയെ നോക്കാം ...നന്ദിനി എന്ന കഥാപാത്രം അത്യന്തം അച്ചടക്കത്തോടെ, മാന്യതയോടെ ജീവിക്കുന്ന അംബിയെ തള്ളിക്കളഞ്ഞ്, താന്തോന്നിയായി ജീവിക്കുന്ന, ഭംഗിയുള്ള, ആത്മവിശ്വാസം നിറഞ്ഞ റെമോയെ ജീവിതപങ്കാളിയായി തെരഞ്ഞെടുത്തു. അത് വെറും സിനിമാ കഥയല്ല; സ്ത്രീകളുടെ മനസ്സിൽ നിലനിൽക്കുന്ന ഒരു സ്വാഭാവിക സൈക്കോളജിക്കൽ പ്രവണതയാണ് അത്.
അവൾക്ക് സുരക്ഷയും നന്മയും മാത്രമല്ല വേണ്ടത് -അവളെ ആകർഷിക്കുകയും, അവളെ ഉൾകൊള്ളിക്കുകയും ചെയ്യുന്ന ഒരാളാണ് അവൾ അന്വേഷിക്കുന്നത്. അതിനാൽ, അനുമോളെ പോലുള്ള സ്ത്രീകൾക്ക് വിവാഹം ഒരു സാമൂഹിക ബാധ്യതയല്ല.മറ്റുള്ള സ്ത്രീകളെ പോലെ അനുമോൾക്ക് വിവാഹം ഒരു ആവശ്യമല്ല,, തെരഞ്ഞെടുപ്പാണ്..അത് അവരുടെ ജീവിതത്തിലെ തെരഞ്ഞെടുക്കപ്പെട്ടൊരു അധ്യായം മാത്രമാണ്.
ഇന്നത്തേക്കാലത്തു 30 വയസു കല്യാണത്തിന് ഓവർ aged അല്ല. എല്ലാ പെൺകുട്ടികളും സ്വന്തം നിലയിൽ അധ്വാനിച്ചു ജീവിതം കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവരാണ്. ഒരു fame ലേഡി ആകുമ്പോ പ്രത്യേകിച്ച്', പോസ്റ്റിൽ പറഞ്ഞു.
അതേസമയം അനുവിനോട് അനീഷ് നടത്തിയ പ്രണയാഭ്യർത്ഥന അനീഷിന്റെ ഗെയിം പ്ലാൻ മാത്രമാണെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. അത്തരത്തിലൊരു കുറിപ്പ് ഇങ്ങനെ ' ആവിശ്യത്തിന് ഗ്ലാമർ, ഫെയിം ഒക്കെ ഉള്ള അനുമോൾ, ഒരിക്കലും 40വയസ്സ് ഉള്ള അനുമോളെ കെട്ടില്ല എന്ന് അനീഷിന് അറിയാം . അനീഷ് അനുമോളെ പ്രൊപ്പോസ് ചെയ്തപ്പോൾ അത് അനുമോൾ reject ചെയ്തതിന്റെ കൂട്ടത്തിൽ ഈ age ഇഷ്യൂ, അനുമോൾ പറയുന്നുണ്ടായിരുന്നു. അനീഷ്ന്റെ പ്രൊപ്പോസൽ നിരസിച്ചപ്പോൾ ആളുകൾക്ക് അനുമോളോട് ഒരു ദേഷ്യവും, അനീഷിനോട് ഒരു സഹതാപവവും ആണ് ഇപ്പോൾ. സോ അനീഷ് എന്താണോ പ്ലാൻ ചെയ്തത് അത്പോലെ തന്നെ നടന്നിട്ടുണ്ട് ഇപ്പോൾ. അനീഷിന്റെ ഗ്രാഫ് ഒന്ന് ഉയരകുയും, അനുമോൾടെ താഴ്ത്തുകയും ചെയ്യും. പെർഫെക്ട് ഗെയിംർ അനീഷ്', എന്നാണ് കുറിപ്പിൽ പറയുന്നത്.












Click it and Unblock the Notifications