Get Updates
Get notified of breaking news, exclusive insights, and must-see stories!

'മസ്താനി ബിഗ് ബോസിൽ വന്ന് ചെയ്ത കാര്യങ്ങൾ.. ഒരു റിയൽ ബിബി മെറ്റീരിയൽ'; കാരണങ്ങൾ

ബിഗ് ബോസിലേക്ക് വൈൽഡ് കാർ‍ഡുകൾ കയറുന്നതോടെ ഗെയിമിന്റെ ഗതി തന്നെ മാറാറുണ്ട്. പുറത്ത് നിന്ന് ഗെയിം കണ്ട് വന്നവർ പുറത്തെ പൾസ് കൂടി അറിഞ്ഞ് കളിക്കുന്നതാണ് ഇതിന് കാരണം. സാധാരണ നിലയിൽ ഷോ പകുതിയാകുമ്പോഴാണ് ഇത്തരത്തിൽ വൈൽഡ് കാർഡുകളെ കയറ്റി വിടുന്നത്. എന്നാൽ ഇക്കുറി വളരെ നേരത്തേ തന്നെ വൈൽഡ് കാർ‍ഡ് മത്സരാർത്ഥികൾ എത്തി. അവതാരകയായ മസ്താനി, ലക്ഷ്മി, സാബുമോൻ, പ്രവീൺ , ജിഷിൻ എന്നിങ്ങനെ അഞ്ച് പേരാണ് ഹൗസിലേക്ക് കയറിയത്.

ഇവരുടെ വരവ് ഹൗസിൽ വലിയ പൊട്ടിത്തെറിക്കാണ് കാരണമായത്. വൈൽഡ് കാർഡുകളും ഇതുവരം ഹൗസിൽ ഉണ്ടായിരുന്നവരും തമ്മിൽ ചേരിതിരിഞ്ഞുള്ള ആക്രമണമാണ് ഹൗസിൽ നടക്കുന്നത്. എന്നാൽ വൈൽഡ് കാർഡ് ആയി എത്തിയ ചിലർ ഹൗസിൽ പല മാറ്റങ്ങളും കൊണ്ടുവന്നുവെന്നും പലരേയും തുറന്നുകാട്ടിയെന്നുമാണ് ചില പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. മസ്താനി ആണ് അപ്പാനി ശരത് ഉൾപ്പെടെയുള്ളവരുടെ പുറത്താകലിന് അടക്കം കാരണമായതെന്നാണ് അവരുടെ ആരാധകർ ചൂണ്ടിക്കാട്ടുന്നത്. മസ്താനി മികച്ചൊരു ബിബി മെറ്റീരിയൽ ആണെന്ന് വിശദീകരിക്കുന്ന കുറിപ്പിന്റെ പൂർണരൂപം വായിക്കാം

masthani2

' ഇതൊക്കെയാണ് പവർ. മസ്താനി വന്നതിന് ശേഷം ബിഗ് ബോസിൽ വന്ന മാറ്റങ്ങൾ, എല്ലാം അവൾ കാരണമാണ്. അനുമോൾ - ശൈത്യ കൂട്ടുകെട്ട് പിരിഞ്ഞു, അനീഷ് ഒരു കാര്യമില്ലെന്നും പഴയ സീസൺ കണ്ടു കളിക്കാൻ വന്നതാണെന്നും തെളിഞ്ഞു ( നൂറ വന്നിരുന്നത് മസ്താനിയുടെ പ്ലാൻ ആയിരുന്നു) ബെൽറ്റുകൾ എല്ലാം തകർന്നു തരിപ്പണമായി, അനുമോൾ എന്ന സീരിയൽ കോമാളിയുടെ മുഖംമൂടി വീണു, ഇത്രയും നാൾ സീരിയൽ ഫാൻസിനെ പറ്റിക്കുകയായിരുന്നു എന്ന കാര്യം മനസിലായി.

നൂറയുടെ യഥാർത്ഥ സ്വഭാവം ഇന്നത്തെ എപ്പിസോഡിൽ പുറത്തുവന്നു, പ്രത്യേകിച്ച് ആര്യനെക്കുറിച്ചുള്ള സംഭവത്തിൽ. അനുമോളിന് പുറത്തു ബോയ്‌ഫ്രണ്ട് ഉണ്ടെന്ന കാര്യം വെളിവായി, അതിന്റെ പേരിലാണ് ശൈത്യ-അനു പ്രശ്നം ഉണ്ടായത്, പിന്നിൽ പ്രവർത്തിച്ചത് മസ്തുവിന്റെ തന്നെ കൈകൾ തന്നെ. അപ്പനി പുറത്തായി, രേണു ചേച്ചിക്ക് പുറത്തേക്കുള്ള വഴി എളുപ്പമായി (കാരണം മസ്താനി വന്നപ്പോൾ തന്നെ അവൾ രേണു സുധിയെ ക്യാമറ എന്നു പറഞ്ഞു കളിയാക്കിയിരുന്നു)

വീട്ടിലെ ഏറ്റവും വുശ്വസിക്കാൻ പറ്റാത്തതും അത് പോലെ സ്വന്തം ഫാൻസിനെ തന്നെ പറ്റിച്ചു കോമലികൾ ആക്കുന്നതും അനുമോൾ ആണെന്ന് മനസിലായി അക്ബർ-ഷാനവാസ് തർക്കത്തിന് തുടക്കം ഇട്ടതും മസ്തുവാണ്, അത് കണ്ടവർക്ക് വ്യക്തമായി. ബിന്നിയുടെ മുഖംമൂടി വീഴാൻ സമയമായി. അത് ഈ ആഴ്ചയിൽ തന്നെ ഉണ്ടാകും.

ചുരുക്കി പറഞ്ഞാൽ, മസ്താനി വന്നതിന് ശേഷമാണ് ഇത്രയും എന്റർടൈൻമെന്റ് കിട്ടിയത്. ഈ വീക്കിലെ മിക്ക സംഭവങ്ങളും അവൾ തന്നെയാണ് ഉണ്ടാക്കിയത്. The perfect BB material. ഇന്നത്തെ എപ്പിസോഡ് കഴിഞ്ഞതോടെ കുറച്ച് haters ഉണ്ടെങ്കിലും അത് കാര്യമല്ല, കാരണം കുറച്ച് കൂറ ഫാൻസും, സീരിയൽ കോമാളിയുടെ ഫാൻസും തോട്ടയുടെ ഫാൻസുകളാണ്. മസ്താനി വീട്ടിൽ ഉള്ളിടത്തോളം കണ്ടന്റ് നമ്മുക്ക് കിട്ടിക്കൊണ്ടിരിക്കും', പോസ്റ്റിൽ പറഞ്ഞു.

അതേസമയം പുറത്തെ കാര്യങ്ങൾ ഹൗസിനുള്ളിൽ വന്ന് പറഞ്ഞതിന്റെ പേരിൽ മസ്താനിയ്ക്കെതിരെ കടുത്ത ശിക്ഷയ്ക്കൊരുങ്ങുകയാണ് ബിബി. ഇത് സംബന്ധിച്ച് അവതാരകനായ മോഹൻലാൽ വിശദീകരിക്കുന്ന പ്രമോ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വീഡിയോയിൽ മത്സരാർത്ഥികളെല്ലാം തന്നെ മസ്താനിക്കെതിരെ രംഗത്തെത്തുന്നത് കാണാം. കടുത്ത വിമർശമവും പരാതികളുമാണ് എല്ലാവരും ഉയർത്തുന്നത്. എന്ത് നടപടിയായിരിക്കും കൈക്കൊള്ളുകയെന്ന് കാത്തിരുന്ന് കാണേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+