'അനുമോൾക്കും ആര്യയുടെ ഗതിയാണ് ഉണ്ടാവാൻ പോവുന്നത്, ഫൈനൽ 5 ൽ ഉണ്ടാവും, കപ്പും അടിക്കാം', കുറിപ്പ്
ബിഗ് ബോസ് മലയാളം സീസൺ 7നിൽ അക്ബറും ആര്യനും അപ്പാനി ശരത്തും റെന ഫാത്തിമയും അടക്കമുളളവർ ഒറ്റ തിരിച്ച് ആക്രമിച്ചതോടെ അനുമോൾക്ക് പുറത്ത് വലിയ പിന്തുണയാണ് ലഭിച്ചത്. എന്നാൽ വൈൽഡ് കാർഡുകളുടെ വരവിന് പിന്നാലെ ലഭിച്ച ചില സൂചനകളുടെ പശ്ചാത്തലത്തിൽ ജിസേൽ-ആര്യൻ വിഷയം എടുത്ത് അനുമോൾ കത്തിച്ചത് ഇപ്പോൾ തിരിച്ചടിക്കുന്ന മട്ടാണ്.
അനുമോൾ ആക്രമിക്കപ്പെട്ടപ്പോൾ പിന്തുണച്ചവർ പോലും ഇപ്പോൾ അനുമോൾക്കെതിരെ തിരിഞ്ഞിരിക്കുന്നതായി കാണാം. വളരെ ചീപ്പ് ഗെയിം ആണ് അനുവിന്റേത് എന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ബിഗ് ബോസ് മലയാളം സീസൺ 2ലെ മത്സരാർത്ഥി ആയിരുന്ന ആര്യ ബഡായിയുടെ ഗതി ആകും ചിലപ്പോൾ അനുമോളെ കാത്തിരിക്കുന്നത് എന്നാണ് ഷോയുടെ ആരാധകരിലൊരാൾ ഫാൻസ് ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.
കുറിപ്പ് വായിക്കാം: '' ബിഗ് ബോസ്സ് സീസണ് 2-ൽ ഉണ്ടായിരുന്ന ഒരു കണ്ടസ്റ്റന്റ് ആണ് ആര്യ. രജിത് കുമാറിന്റെ ഒപ്പം ഓപ്പോസിറ്റ് ഗെയിം കളിച്ചു നിന്നിരുന്ന ആര്യ ഷോ നിർത്തുന്നത് വരെ ഹൗസിൽ ഉണ്ടായിരുന്നു.. സീരിയൽ പ്രേക്ഷകർ അല്ലെങ്കിൽ ടിവി പ്രേക്ഷകരുടെ സപ്പോർട്ടോടെ ആയിരുന്നു ആര്യ അവിടെ നിന്നിരുന്നത്.. പക്ഷെ ഷോ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ രജിത് കുമാറിനു ഫാൻസ് ഉണ്ടായത് പോലെ ആര്യയ്ക്ക് ഹേറ്റേഴ്‌സും വർധിച്ചു.. സോഷ്യൽ മീഡിയ ബുള്ളിയിങ് വരെ ഉണ്ടായി..

സീസണ് 7ലോട്ട് വരുമ്പോൾ രജിത് കുമാറിനെ പോലെ ഒരു മത്സരാർഥി ഇല്ല എന്നെ ഉള്ളൂ.. പക്ഷെ സീരിയൽ പ്രേക്ഷകരുടെ സപ്പോർട്ടോടെ നിൽക്കുന്ന അനുമോൾക്കും ആര്യയുടെ ഗതിയാണ് ഉണ്ടാവാൻ പോവുന്നത്.. കാരണം അത്രയ്ക്കും മോശം രീതിയിൽ ആണ് അനു അവിടെ ഗെയിം കളിക്കുന്നത്.. മറ്റുള്ളവരുടെ പ്രൈവസിയിൽ കടന്നു കയറുക വീട്ടുകാരെ അടക്കം ശപിക്കുക.
ഇപ്പോൾ വൈൽഡ് കാർഡ് എൻട്രി വന്നപ്പോൾ അനുമോൾക്ക് പുറത്തു സപ്പോർട്ട് ഉണ്ട് എന്നുള്ള രീതിയിൽ ആരോ പറഞ്ഞു കൊടുത്തു. അനു മോളുടെ കോൺഫിഡൻസ് കൂട്ടി എന്തും പറയാം എന്ന ലെവൽ വരെ കാര്യങ്ങൾ എത്തിച്ചു.. അതിന്റെ ഫലം ആണ് ജിസെൽ ആര്യൻ സംഭവമൊക്കെ ഡെമോ കാണിച്ചു വരെ എല്ലാരോടും പറഞ്ഞത്. പുറത്തു നിന്ന് വന്നവർ ഒരു ഗെയിം സ്ട്രറ്റജി ആയി ആണ് വരുന്നത് അത് മനസ്സിലാക്കാതെ അനു മോൾ അതിൽ പെട്ടു..
ബിഗ് ബോസ്സ് പോലെ ഒരു ഷോയുടെ പ്രത്യേകത ഫൈനൽ 5 ൽ വരുന്ന ആളുകളിൽ ഏതെങ്കിലും ഒരാൾക്ക് കട്ട നെഗറ്റീവും ഒരാൾക്ക് പക്കാ പോസിറ്റീവും ആയിരിക്കും പുറത്തു.. അങ്ങനെയേ ഷോ അവസാനിക്കു.. ഇതിൽ ഒരു അപവാദം ആദ്യ സീസണ് മാത്രം ആയിരിന്നു.. എന്തായാലും അനുമോൾ ഫൈനൽ 5 ൽ ഉണ്ടാവും. സീരിയൽ പ്രേക്ഷക സപ്പോർട്ടോടെ കപ്പ് ഉം അടിക്കാനും ചാൻസ് ഉണ്ട്. പക്ഷെ അനു മോൾ ഹൗസ്സിൽ വരുമ്പോൾ ഭയന്നിരുന്ന പോലെ നെഗറ്റീവും ഹെയ്റ്റർസും കൂട്ടിയെ അനു മോൾ ഈ സീസണ് കഴിഞ്ഞു പുറത്തു വരൂ..''












Click it and Unblock the Notifications