Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്ബറിനെ പിന്നിൽ നിന്ന് കുത്തി ആര്യനും ജിസേലും, എന്താണ് സംഭവിക്കുന്നത്? മനസ്സിലാകാത്തവർക്ക് വേണ്ടി...

ബിഗ് ബോസ് മലയാളം സീസൺ 7നെ സംബന്ധിച്ച് വലിയ ചർച്ചാ വിഷയമായതാണ് ആര്യനും ജിസേലും തമ്മിലുളള അടുപ്പം. ഇരുവരും തമ്മിൽ പ്രണയമാണോ സുഹൃത്തുക്കളാണോ എന്നത് ബിഗ് ബോസ് വീട്ടിലുളളവർക്ക് തന്നെ ഉറപ്പില്ലാത്ത തരത്തിലാണ് കാര്യങ്ങൾ. അനുമോൾ ഉയർത്തിയ പുതപ്പ് പ്രശ്നത്തിന് ശേഷം ഈ വിഷയം ഷോയിൽ വലിയ ചർച്ചയാക്കാൻ ആരും നിൽക്കാറില്ല.

എന്നാൽ ഇപ്പോൾ ഫാമിലി വീക്കിൽ ആര്യന്റെയും ജിസേലിന്റെയും കുടുംബങ്ങൾ എത്തിയതോടെ ഇവരുടെ അടുപ്പം വീണ്ടും ചർച്ചയായിരിക്കുന്നു. ആര്യനും ജിസേലിനും ഒപ്പം തുടക്കം മുതൽ നിന്നിരുന്ന ആളാണ് അക്ബർ. എന്നാൽ ഇപ്പോൾ അക്ബറിനെ ജിസേലും ആര്യനും പിന്നിൽ നിന്ന് കുത്തിയിരിക്കുന്നു എന്നാണ് പ്രേക്ഷകർ പറയുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കുറിപ്പ് വായിക്കാം:

എന്താണ് ഇവിടെ സംഭവിക്കുന്നത് എന്ന് മനസ്സിലാകാത്തവർക്ക് വേണ്ടി...
സീൻ 1
മിനിഞ്ഞാന്ന് രാത്രി
മട്ടൻ പീസ് കൂടുതൽ എടുത്തതിന്റെ പേരിൽ ആര്യനും ഒനിയലും വാക്ക് തർക്കം ഉണ്ടാകുന്നു.. അതിനിടയിൽ 'തെണ്ടി' യെന്ന് ആര്യൻ ഒനിയലിനെ വിളിക്കുന്നു.. ആര്യനെ അടിച്ചിരുത്താൻ വേണ്ടി ഒനിയൽ പലതും പറയുന്നു കൂട്ടത്തിൽ 'നീയൊക്കെ ഇവിടെ എന്താണ് കാണിച്ചുകൂട്ടുന്നത് എന്ന് ഞാൻ പറയണോടാ' എന്ന് ജിസേലുമായി ആര്യനുള്ള ബന്ധത്തെ കുറിച്ച് എല്ലാവരുടെയും മുന്നിൽ ഭീഷണി പ്പെടുത്തി സംസാരിക്കുന്നു..

akbar

അതിൽ അടങ്ങിയ ആര്യൻ കരഞ്ഞുകൊണ്ട് അക്ബറിന്റെ അടുത്ത് പോകുന്നു.. ഞാനിന്ന് നിന്റെ അടുത്ത് കിടന്നോട്ടെടാ എന്ന് ചോദിക്കുന്നു.. ഇപ്പോൾ നീ മാറിക്കിടന്നാൽ അവൻ പറഞ്ഞത് ശരിയാണെന്ന് അവർ വരുത്തി തീർക്കുമെന്ന് അക്ബർ മുന്നറിയിപ്പ് കൊടുക്കുന്നു.. അക്ബർ അവനെ ആശ്വസിപ്പിക്കുന്നു. അക്ബറിന്റെ ബെഡിൽ കിടക്കാൻ അനുവാദം കൊടുക്കുന്നു.

സീൻ 2
ഇന്നലെ രാത്രി ഒനിയലിനോട് അക്ബർ ഈവിഷയം ചോദിക്കുന്നു.. ഫൈറ്റ് നടക്കുന്ന സമയത്ത് അങ്ങിനത്തെ വിഷയങ്ങൾ കൊണ്ടുവരാതിരുന്നുകൂടെ.?അതെല്ലാം പറഞ്ഞു കഴിഞ്ഞ വിഷയങ്ങളല്ലേ.? ഇതൊക്കെ ചീപ്പ് ഗയിം അല്ലേ?? എന്ന് ചോദിക്കുന്നു.. ഒനിയൽ മറുപടി പറയുന്നത്, തല്ല് കൂടുന്ന സമയത്ത്നി എനിക്ക് കണ്ട്രോൾ കിട്ടുന്നില്ല, പക്ഷേ ഇതൊക്കെ ഉള്ള കാര്യങ്ങൾ ആണെന്നാണ്..അകത്ത് അടക്കിപ്പിടിച്ചു പറയാതെ നടക്കുന്ന കാര്യങ്ങൾ ആണെന്നും പറയുന്നു..

അക്ബർ അപ്പോൾ തിരിച്ച് ചോദിക്കുന്നുണ്ട്. അതൊക്കെ തോന്നലല്ലേ എന്ന്.. അല്ലെന്നും, അനുമോൾ ആദില നൂറ തുടങ്ങി എല്ലാവരും ഇത് പറയുന്നുണ്ട് കാണുമ്പോൾ എല്ലാവരും പറയുമെന്നും പറയുന്നു...

സീൻ 3
അക്ബർ ജിസേലിനോട്‌ ഒനിയൽ പറഞ്ഞ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നു.. അത് മര്യാദക്ക് കേൾക്കാൻ നിൽക്കാതെ പോകുന്ന ജിസേലിനോട് അക്ബർ പറയുന്നത്.. 'ആര്യൻ ഇന്നലെ എന്റെ അടുത്ത് വന്ന് കരഞ്ഞു അതുകൊണ്ടാണ് ഞാൻ പറയുന്നത് എന്നാണ്.. നിങ്ങൾ ഇപ്പോൾ ബെഡ് മാറിയാൽ അവർ പറയുക അവർ പറഞ്ഞത് കൊണ്ടാണ് നിങ്ങൾ മാറിയത് എന്നാവും, അപ്പോൾ അതെല്ലാം സത്യമാണെന്നായി മാറും...

അതിന് ജിസെൽ മറുപടി പറയുന്നത്, അസൂയ ഉള്ളവർപറയും ഞങ്ങളത് കാര്യമാക്കില്ല, ഞാൻ ഇതുവരെ ചീപ്പ് ഗയിം കളിച്ചിട്ടില്ല നിങ്ങൾ അങ്ങിനെ ചെയ്‌താൽ ഞാനും ചെയ്യുമെന്നാണ്.. അപ്പോൾ അക്ബർ പറയുന്നത് നിങ്ങൾ എന്ന് പറയരുത് ഞാനില്ല, ഇന്നലെ എല്ലാവരുടെയും മുന്നിലാണ് അവൻ പറഞ്ഞത് എന്നാണ്.. അവൻ എന്റെ മുഖത്ത് നോക്കി പറഞ്ഞാൽ ഞാൻ ഡിഫെൻറ് ചെയ്തോളാം എന്ന് പറഞ് ജിസേൽ പോകുന്നു.

സീൻ 4
പുലർച്ചെ ആദിലയോടും ആര്യനോടും ജിസേൽ പറയുന്നു അക്ബറിന് അസൂയയാണ്. അവൻ കുത്തിത്തിരിപ്പുണ്ടാക്കുന്നു.. കാരണം അക്ബർ പറയുന്നു നമുക്ക് ഈ വിഷയം ഉണ്ടാക്കണമെന്ന് ഞാൻ വേണ്ടെന്ന് പറഞ്ഞു.. അപ്പോൾ ആര്യൻ എല്ലാം ശരിവെക്കുന്നു.. അക്ബർ തങ്ങൾക്കെതിരെ ചീപ്പ് ഗയിം കളിക്കുവാണെന്ന് പറയുന്നു.. ആക്കൂട്ടത്തിലേക്ക് ഒനിയൽ കൂടി കയറി വരുന്നു..

ഞാൻ ഒന്നും പറഞ്ഞിട്ടില്ലെന്നും, ഇവൻ എനിക്ക് എന്റ്റെ അനിയനെ പോലെ യാണെന്നും, ഞാൻ നിങ്ങൾക്ക് ഒപ്പം നിന്ന ആളാണെന്നും, അക്ബർ കുത്തി തിരുപ്പൻ ആണെന്നും, എല്ലാം അവന്റെ കളിയാണെന്നും പറഞ്ഞ് ധരിപ്പിക്കുന്നു.. ആദില ക്രോസ് ചെക്ക് ചെയ്ത് അക്ബർ അങ്ങിനെതന്നെയല്ലേ എന്ന് ഉറപ്പിക്കുന്നു..

ശേഷം എല്ലാവരും ഇത് അക്ബർ ഉണ്ടാക്കാൻ ശ്രമിക്കുന്ന പ്രശ്നമായി വിലയിരുത്തി കൊണ്ട്, അക്ബറിനെ മോശമായി പലതും പറഞ്ഞുകൊണ്ട്, അവർ തമ്മിൽ കെട്ടിപ്പിടിച്ച് പിരിയുന്നു.. ഇതൊന്നുമറിയാതെ പാവം അക്ബർ തന്റെ സുഹൃത്തായ ആര്യനുവേണ്ടി ഒരറ്റം നീക്കിയിട്ട ബെഡിൽ ചെരിഞ്ഞു കിടന്നുറങ്ങുന്നു...അക്ബർ..''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+