'ആര്യന്റെ വിചാരം തന്നെപ്പോലെ ഹീറോ ആകുമെന്ന്, ഉമ്മ കൊടുത്തെങ്കിൽ ഓപ്പണായി പറയണം', തുറന്നടിച്ച് അഖിൽ മാരാർ
ബിഗ് ബോസ് മലയാളം സീസൺ 7നിൽ മത്സരാർത്ഥിയായ ആര്യൻ കതൂരിയ മോഹൻലാലിനോട് ബഹുമാനക്കുറവിൽ സംസാരിച്ചത് സോഷ്യൽ മീഡിയയിൽ വലിയ വിമർശനത്തിന് ഇടയാക്കിയിരിക്കുന്നു. മോഹൻലാൽ തന്നെ ആര്യന് ചുട്ട മറുപടിയും നൽകി. അതിന് ശേഷം ജിസേലിനെ ഉമ്മ വെച്ചുവെന്ന അനുമോളുടെ ആരോപണവും ആര്യനെ വിവാദത്തിലാക്കിയിരിക്കുകയാണ്.
ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസൺ 5 വിജയിയും സംവിധായകനുമായ അഖിൽ മാരാർ. ജിസേലിനെ ഉമ്മ വെച്ചിട്ടില്ലെങ്കിലും വെച്ചെന്ന് ആര്യൻ പറയണമായിരുന്നുവെന്ന് അഖിൽ മാരാർ പറയുന്നു.
അഖിൽ മാരാരുടെ വാക്കുകൾ: '' ബിഗ് ബോസ് സീസണ്‍ 7 കാണാറില്ല. ചില വീഡിയോകളൊക്കെയേ കണ്ടിട്ടുളളൂ. കഴിഞ്ഞ സീസണ്‍ ഒട്ടും കണ്ടിട്ടില്ല. ഇത്തവണ കുറേ പേരെ കാണുന്നുണ്ട് യൂട്യൂബില്‍ കയറി നോക്കുമ്പോള്‍. അനീഷ്, ഷാനവാസ്, അനുമോള്‍, അക്ബര്‍, അപ്പാനി ശരത് അങ്ങനെ എല്ലാവരുടേയും എന്തെങ്കിലുമൊക്കെ കാണും. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ കയ്യടി കിട്ടുന്നത് ലാലേട്ടനാണ്. കാരണം പ്രേക്ഷകരുടെ പിന്തുണയ്ക്ക് അനുസരിച്ചാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്രാവശ്യം പ്ലാന്‍ ചെയ്ത് കൊണ്ടിരിക്കുന്നത്.

മത്സാര്‍ത്ഥികള്‍ ലാലേട്ടന് കൊടുക്കുന്ന ബഹുമാനം ഭയങ്കര മോശമാണ്. ആര്യന്‍ വിചാരിക്കുന്നു, ഞാന്‍ ലാലേട്ടനോട് ഇങ്ങനെയൊക്കെ കാണിക്കണം, എങ്കിലേ ഹീറോ ആകൂ എന്ന്. കാരണം, അഖില്‍ മാരാര്‍ ഒരു ദിവസം ബാഡ്ജ് എടുത്ത് ലാലേട്ടന് മുന്നില്‍ എറിഞ്ഞിട്ട് പോയപ്പോള്‍ ഹീറോ ആയി എന്ന്. ഞാന്‍ ബാഡ്ജ് എടുത്ത് എറിഞ്ഞതിന് കാരണം, താന്‍ സാഗറിനോടും എല്ലാവരോടും മാപ്പ് പറഞ്ഞിട്ടും ഒറ്റയ്ക്ക് മാപ്പ് പറയണം എന്ന് പറഞ്ഞു. ഞാന്‍ മാപ്പ് പറയില്ലെന്ന് നിലപാട് എടുത്ത് നിന്നു. മാപ്പ് പറഞ്ഞെങ്കിലേ ബാഡ്ജ് കിട്ടൂ എന്ന് പറഞ്ഞത് കൊണ്ട് മാത്രമാണ്. ജനം കണ്ട് കൊണ്ടിരിക്കുകയല്ലേ. ജനം പറയും, അയാളെന്തിന് മാപ്പ് പറയണം, ഞാനെടുത്ത നിലപാടിലെ ശരിയെ ആണ് അവര്‍ പിന്തുണയ്ക്കുന്നത്. ആ ശരിക്കാണ് കയ്യടി കിട്ടുന്നത്. ആര്യന്‍ തെറ്റ് ചെയ്തിട്ട് ലാലേട്ടനോട് എതിര്‍ത്താല്‍ നാട്ടുകാര്‍ എടുത്ത് ഉടുക്കും.
അല്ലെങ്കില്‍, ലാലേട്ടനോ ഇന്ത്യന്‍ പ്രസിഡണ്ടോ തന്നെ ആയാലും നമ്മള്‍ പറഞ്ഞ വിഷയം ശരിയാണ് എന്ന് ഉറച്ച് വിശ്വസിക്കുന്നുണ്ടെങ്കില്‍ അതില്‍ ഉറച്ച് നില്‍ക്കണം. ആര്യനും ജിസേലും കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു എന്ന് പറഞ്ഞു. ഓപണായിട്ട് പറയണം. അതില്‍ എന്തിനാണ് കരയേണ്ട കാര്യം. ആര്യന്‍ പോയി കരഞ്ഞു എന്ന് പറയുന്നു. ഉമ്മ അല്ലേ കൊടുത്തത്, ബലാത്സംഗം ഒന്നും അല്ലല്ലോ. ഇനി കൊടുത്തില്ലെങ്കിലും കൊടുത്തു എന്ന് പറയണം, ക്രെഡിറ്റ് ഇരിക്കട്ടെ. അവര്‍ സെക്‌സ് ചെയ്‌തോട്ടെ, എന്താ പ്രശ്‌നം. ബിഗ് ബോസ് അത് കാണിക്കില്ലല്ലോ.
ബിഗ് ബോസ് സീസണ്‍ 4 ഭയങ്കര ക്ലാഷും പ്രശ്‌നങ്ങളും ഒക്കെയുളള സീസണ്‍ ആയിരുന്നു. സീസണ്‍ 5 ആയപ്പോള്‍ യൂട്യൂബില്‍ ഇത് കൊണ്ട് ജീവിക്കുന്ന ആളുകള്‍ക്ക് അത് മോശം ഷോ ആയി തോന്നും. ഫുള്‍ ടൈം യൂട്യൂബില്‍ ഇരുന്ന് റിവ്യൂ പറയുന്നവര്‍ക്ക് കണ്ടന്റ് ഉണ്ടാക്കി കൊടുക്കാനല്ല താന്‍ ബിഗ് ബോസില്‍ പോയത്. എനിക്ക് സംസാരിക്കണമെന്ന് തോന്നുമ്പോഴേ സംസാരിക്കൂ. ഇത് വരെയുളള സീസണുകളില്‍ സീസണ്‍4 ആണ് ജനങ്ങള്‍ക്ക് ഏറ്റവും ഇഷ്ടം എന്നാണ് തോന്നുന്നത്.












Click it and Unblock the Notifications