'ബിഗ് ബോസിന്റെ ഡയറക്ടർ അക്ബർ ഖാന്റെ സ്വന്തം ആൾ, ലാലേട്ടന് അക്ബറിനോട് ഒരു പ്രത്യേക താൽപര്യം', വിമർശനം
ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തുന്നതിന് മുൻപ് മലയാളികൾക്ക് അത്ര പരിചിതനല്ല അക്ബർ ഖാൻ എന്ന ഗായകൻ. അതേസമയം സംഗീത റിയാലിറ്റി ഷോകളായ സീ കേരളത്തിലെ സരിഗമപ, ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗർ എന്നിവ കണ്ടിട്ടുളളവർക്ക് അക്ബർ ഖാനെ പരിചയമുണ്ടാകും.
മികച്ച കൌണ്ടറുകളുമായി ഷോയിൽ തമാശ നിറയ്ക്കുന്ന അക്ബറിന് അത്തരത്തിൽ ആരാധകരുമുണ്ട്. എന്നാൽ ബിഗ് ബോസിൽ എത്തിയ ശേഷം പുറത്ത് നല്ല നിലയിൽ ഹേറ്റും അക്ബർ വാങ്ങിക്കൂട്ടിയിട്ടുണ്ട്. എങ്കിലും അക്ബറിന് ബിഗ് ബോസ് പ്രത്യേക പരിഗണന നൽകുന്നുണ്ട് എന്ന് പ്രേക്ഷകരിൽ ഒരു വിഭാഗം തുടക്കം മുതൽക്കേ ആരോപണം ഉന്നയിക്കുന്നുണ്ട്. ബിഗ് ബോസ് ഷോയുടെ ഡയറക്ടർ അക്ബർ നേരത്തെ പങ്കെടുത്ത ഷോകളുടെ ഡയറക്ടർ ആയിരുന്നുവെന്നും ആ ബന്ധം അക്ബറിന് തുണയാകുന്നുണ്ട് എന്നുമാണ് ആരോപണം.
മോഹൻലാൽ വരുന്ന വീക്കെൻഡ് എപിസോഡുകളിൽ അക്ബറിന് കൂടുതൽ സ്പേസ് കിട്ടുന്നുവെന്നും അക്ബറിന്റെ വീഴ്ചകൾ പോലും വെളുപ്പിക്കപ്പെടുന്നു എന്നും ആരോപണം ഉണ്ട്. ഇതേക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കുറിപ്പ് ഇങ്ങനെ: 'അക്ബർ ഷോ ഡയറക്ടറുടെ സ്വന്തം ആളാണ്'!! ഈ സീസണിൽ ഏറ്റവും അധികം കേട്ട ഒരു ഡയലോഗ് ആയിരിക്കും ഇത്. എന്തുകൊണ്ടായിരിക്കും ഇത്രയും അധികം ആളുകൾ ഇങ്ങനെ പറയുന്നത്? ആദ്യമൊക്കെ കരുതിയത് എല്ലാ സീസണിലും ഇഷ്ടമല്ലാത്ത ഒരു വ്യക്തിയെ ടാർഗറ്റ് ചെയ്തു അവർക്കാണ് കപ്പ് എന്ന് പറയുന്ന കുറെ ആളുകൾ ഉണ്ട് എന്നാണ്.

എന്നാൽ ബിഗ് ബോസ് ആദ്യ ആഴ്ചകളിലെ എപ്പിസോഡുകൾ തൊട്ട് ലാലേട്ടൻ അക്ബറിനോട് ഒരു പ്രത്യേക താൽപര്യം കാണിക്കുന്നുണ്ട് തോന്നി. ലാലേട്ടന് കിട്ടുന്ന സ്ക്രിപ്റ്റ് അനുസരിച്ച് ആയിരിക്കാം അദ്ദേഹം അങ്ങനെ പെരുമാറുന്നത്. തുടക്കത്തിൽ തന്നെ ഗുണ്ടായിസം കാണിച്ച് തെറിവിളികളും (കക്കൂസ് എന്ന പ്രയോഗം അതിൽ ഏറ്റവും മുന്നിൽ നിൽക്കും) അങ്ങനെ പെരുമാറിയിരുന്ന അക്ബറിനെ വീട്ടിൽ നിന്ന് വിളിച്ച് ഉമ്മയുമായി സംസാരിപ്പിച്ച് പുറത്ത് പ്രേക്ഷകരുടെ ഉള്ളിൽ ഒരു ഇമോഷണൽ ബോണ്ട് ഉണ്ടാക്കാനും അക്ബറിന്റെ നെഗറ്റീവിനെ കുറക്കാനും മാക്സിമം ശ്രമിച്ചിരുന്നു.
അതുപോലെ തന്നെ ലക്ഷ്മി മസ്താനിയുമായി ഒരു രാത്രി വഴക്കുണ്ടാക്കിയപ്പോൾ മസ്താനിയ അക്ബർ പലതവണ പബ്ലിക് കക്കൂസ് എന്നും ചന്തപ്പുര മസ്താനി എന്നും അതുപോലെ പല വൃത്തികെട്ട വാക്കുകളും വിളിച്ചിരുന്നു. എന്നാൽ ലാലേട്ടൻ വീക്കെൻഡിൽ വന്നപ്പോൾ അതിനെ ന്യായീകരിക്കുകയും മസ്ഥാനിയെ വഴക്കു പറയുകയുമാണ് ചെയ്തത്. ഇതുപോലെ പുതപ്പ് ഡെമോ വിഷയത്തിൽ എണീറ്റ് പോയ അക്ബറിനെ വാനോളം പുകഴ്ത്തിയതിനോടൊപ്പം ഇപ്പുറത്തെ സൈഡിൽ നിന്ന് എണീറ്റ് പോയ ഒനീലിനെ കുറിച്ച് ഒരു വാക്ക് പോലും പറഞ്ഞില്ല.
അതു പോലെ അക്ബറിനെതിരായിട്ട് നിൽക്കുന്ന ഷാനവാസിനെ മാക്സിമം ടാർഗറ്റ് ചെയ്ത് അയാളുടെ ആത്മവിശ്വാസത്തെ കളയുകയും ചെയ്തിട്ടുണ്ട്. ഇതുപോലെ ഓരോ ആഴ്ചയിലും ലാലേട്ടൻ വന്നിട്ട് അക്ബറിന് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന തരത്തിലുള്ള എന്തെങ്കിലും ഒരു വിഷയം അവിടെ നടന്നിട്ടുണ്ടെങ്കിൽ ആ വിഷയം വീഡിയോ സഹിതം കാണിച്ചു ക്ലിയർ ചെയ്യുന്നതും ശ്രദ്ധിച്ചിട്ടുണ്ട്. ഒരാളുടെയും സംസാരം മുഴുവനാക്കാൻ സമ്മതിക്കാത്ത ലാലേട്ടൻ അക്ബറിന് കുറെ നേരം സംസാരിക്കാൻ അവസരം കൊടുക്കുന്ന പോലെ തോന്നിയിട്ടുണ്ട്.
എന്തായാലും ഈ ആഴ്ച്ച അക്ബറിനെതിരെ ഗെയിം കളിച്ച ലക്ഷ്മി, അനു, ആദില, അനീഷ് ഇവർക്കെതിരെ ലാലേട്ടൻ എന്താണ് എടുത്തു വച്ചിരിക്കുന്നത് എന്നു വീക്കെൻഡിൽ കാണാം''.












Click it and Unblock the Notifications