Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇങ്ങനെയും പെണ്ണുങ്ങൾ ഉണ്ട്, ഫ്രോഡ് സ്ത്രീ ആണ് മസ്താനിയെന്ന് ദിയ സന, സ്ത്രീകളെ പറയിക്കുന്നത് ഇത് പോലുളളവർ

ബിഗ് ബോസ് മലയാളം സീസൺ 7 മത്സരാർത്ഥി മസ്താനിയെ രൂക്ഷമായി വിമർശിച്ച് മുൻ ബിഗ് ബോസ് താരം ദിയ സന. മസ്താനിയെ പോലുളള സ്ത്രീകളാണ് മറ്റ് സ്ത്രീകളെ പറയിപ്പിക്കുന്നത് എന്ന് ദിയ സന ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ തുറന്നടിച്ചു.

അപ്പാനി ശരത്ത് പുറത്താകുന്നതിന് മുൻപ് മസ്താനി പറഞ്ഞ ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയായിരുന്നു. അപ്പാനി ശരത്തിനെ കൊണ്ട് എങ്ങനെയെങ്കിലും തന്നെ അടിപ്പിക്കണമെന്നും അങ്ങനെ ഫിസിക്കൽ അസോൾട്ടിന്റെ പേരിൽ ഷോയിൽ നിന്ന് പുറത്താക്കണമെന്ന തരത്തിലുളള സംസാരമാണ് മസ്താനി നടത്തിയത്. ഇതിനെതിരെയാണ് ദിയ സന രംഗത്ത് വന്നിരിക്കുന്നത്.

ദിയ സനയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' ബിഗ്ഗ് ബോസ്സ് റിയാലിറ്റി ഷോ കാണുന്നവർക് ഞാൻ പറയുന്ന ഈ വിഷയത്തിന്റെ ഗൗരവം മനസ്സിലാകും.. കഴിഞ്ഞ ഒരു എപ്പിസോഡിൽ "മസ്താനി എന്ന മത്സരാർഥി അപ്പാനി ശരത് എന്ന മത്സരാർഥി മസ്താനിയെ തല്ലണമെന്നും എങ്ങനെയെങ്കിലും ശരത്തിനെ കൊണ്ട് മസ്താനി തന്നെ മസ്താനിയെ അടിപ്പിക്കുമെന്നും, സാബുമാൻ എന്ന മത്സരർഥിയോട് നീ ചെന്ന് അവക്കിട്ട് രണ്ട് കൊടുത്തിട്ട് ഇറങ്ങിപ്പോയാലും വേണ്ടില്ല മാസ്സ് ആയിരിക്കുമെന്നും പറയണം " ഇങ്ങനെ പറയുകയാണ്.

diya

ഇവിടെ ഈ വിഷയം ഞാൻ പറഞ്ഞത് ഇതൊരു റിയാലിറ്റി ഷോ ആണ്.. എല്ലാവരുടെയും റിയൽ സ്വഭാവം പുറത്ത് വരും. അങ്ങനെ മനുഷ്യന്റെ ഇമോഷൻസിനെ സ്വഭാവത്തെ ഒക്കെ മാർകറ്റ് ചെയ്ത് തന്നെയാണ് ബിഗ്ഗ് ബോസ്സ് മുന്നോട്ട് പോകുന്നത്.. നമ്മൾ എഗ്രിമെന്റ് ചെയ്ത് കൊടുത്തിട്ടുണ്ട് എല്ലാം ടെലികസ്‌റ്റ് ചെയ്തുകൊള്ളാൻ.. ഇവിടെ ചില മസ്താനിയെ പോലുള്ള സ്ത്രീകളാണ് ശരിക്കും സ്ത്രീകളെ പറയിക്കുന്നത് എന്ന് പറയാതെ വയ്യാ..

ചില പീഡന പരാതികളിൽ കള്ളകേസുകൾ ഉണ്ട് എന്ന് പറയുന്നതിന്റെ ഉദാഹരണമാണ് മസ്താനി എന്ന സ്ത്രീ.. ഇവിടെ പീഡിപ്പിക്കപ്പെട്ട പെൺകുട്ടികൾ, സ്ത്രീകൾ, അവരൊക്കെ അവരുടെ നീതിക്ക് വേണ്ടി കഷ്ടപ്പെടുമ്പോൾ അവരെ പീഡിപ്പിച്ച പുരുഷന്മാർ രക്ഷപ്പെടുമ്പോൾ മസ്താനിയെപോലുള്ള സ്ത്രീകൾ ശരത്തിനെ പോലുള്ള ഒരു പുരുഷനെക്കൊണ്ട് തല്ലിച്ചാലും കേവലം ഒരു ഗൈമിൽ ആ ഗൈമിൽ നിന്നും അയാളെ പുറത്താക്കണമെന്ന് ചിന്തിക്കുമ്പോൾ (എനിക്കിവിടെ ശരത് പുറത്താവുന്നതിലല്ല) ഈ സ്ത്രീയുടെ ചിന്ത പോയതിലാണ് ഫ്രോഡ് സ്ത്രീ ആണ് മസ്താനി എന്ന് പറയേണ്ടി വരുന്നത്.. ഇത്തരത്തിലുള്ള സ്ത്രീകളാണ് കള്ളകേസുകളും മറ്റും തെറ്റ് ചെയ്യാത്തവരുടെ മേൽ വച്ച് കെട്ടി അവരെ ട്രാപ്പിലാക്കുന്നത്.. ഇങ്ങനെയും പെണ്ണുങ്ങൾ ഉണ്ട്...''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+