Get Updates
Get notified of breaking news, exclusive insights, and must-see stories!

അനുമോള്‍ മാത്രം വീട്ടില്‍ നിന്ന് കൊണ്ടുവന്ന ആ വസ്തു ഉപയോഗിക്കുന്നു: അനീതി, ചോദ്യം ചെയ്യണമെന്ന് രജത് കുമാർ

ഏതെങ്കിലും ഒരു മത്സരാർത്ഥിക്ക് ബിഗ് ബോസ് പ്രത്യേക പരിഗണന നല്‍കുന്നുവെന്ന ആരോപണം എല്ലാ സീസണുകളിലും പ്രേക്ഷകരില്‍ ഒരു വിഭാഗത്തില്‍ നിന്നും ഉയർന്ന് വരാറുണ്ട്. ഇത്തവണ ആ പരിഗണന ലഭിക്കുന്ന മത്സരാർത്ഥി അനുമോള്‍ ആണെന്നാണ് ആരോപണം. വൈല്‍ഡ് കാർഡ് ആയിവന്നവർ പുറത്തേകാര്യങ്ങള്‍ അനുമോളോട് തുടർച്ചയായി പറയുമ്പോള്‍ പോലും ബിഗ് ബോസ് മുന്നറിയിപ്പ് നല്‍കാത്തത് അടക്കമുള്ള കാര്യങ്ങളും ഇവർ ചൂണ്ടിക്കാട്ടുന്നു.

ബിഗ് ബോസ് എല്ലാ മത്സരാർത്ഥികളോടും ഒരുപോലെയാണ് പെരുമാറുന്നതെന്നും അനുമോളുടെ കാര്യത്തില്‍ സംഭവിക്കുന്നത് അവർ കൂടുതല്‍ കണ്ടന്റ് നല്‍കി നിറഞ്ഞ് നില്‍ക്കുന്നത് കൊണ്ടുള്ള സ്വാഭാവികമായ കാര്യങ്ങളാണെന്നുമാണ് മറുവാദം. എന്നാല്‍ ഇപ്പോഴിതാ സഹമത്സരാർത്ഥികള്‍ അടക്കം ചൂണ്ടിക്കാട്ടിയ കാര്യം മുന്‍ ബിഗ് ബോസ് താരം കൂടിയായ രജത് കുമാറും ഉയർത്തിക്കാട്ടുകയാണ്.

anu-rajath-kumar

അനുമോള്‍ക്ക് വീട്ടില്‍ നിന്നും കൊണ്ടുവന്ന പാവ നല്‍കിയത് മറ്റ് മത്സരാർത്ഥികളോടുള്ള അനീതിയാണെന്നാണ് രജത് കുമാർ പറയുന്നത്. താനും പാവയെ ഉപയോഗിച്ചിരുന്നെങ്കിലും അത് ബിഗ് ബോസ് എല്ലാവർക്കും നല്‍കിയ കാര്യമാണെന്നും അദ്ദേഹം പറയുന്നു. രജത് കുമാറിന്റെ വാക്കുകള്‍ ഇങ്ങനെ...

ബിഗ് ബോസ്സ് പൂർവ മത്സരാർഥി എന്ന നിലയിലും അഞ്ചാം സീസണിൽ ഗെയിം ചലഞ്ചർ ആയി പോകാൻ ഭാഗ്യം കിട്ടിയ വ്യക്തി എന്ന നിലയിലും, ഈ സീസൺ 7-ൽ ഞാൻ കണ്ട മറ്റൊരു അനീതി, അധർമ്മം - അതു ബിഗ് ബോസ്സ് അധികൃതരിൽ ഞാൻ കണ്ട അനീതി - എനിക്ക് രേഖപ്പെടുത്തേണ്ടി ഇരിക്കുന്നു. കാരണം ബിഗ് ബോസ്സ് ഷോക്ക് ഒരു തകർച്ച ഉണ്ടാകട്ടെ എന്ന നിലയ്ക്കല്ല, സത്യാവസ്ഥ പറയേണ്ടതുകൊണ്ടാണ് ഞാൻ പറയുന്നത്.

ഒരു പക്ഷെ ബിഗ് ബോസ്സ് ചരിത്രത്തിൽ പാവ വച്ച് കളിച്ച ഒരാൾ ഞാൻ ആയിരിക്കും. അത് മനഃപൂർവം അല്ല, സാഹചര്യം കൊണ്ടാണ് ഉണ്ടായത്. കൂടാതെ ആ പാവ, അഥവാ പോപ്പി പാവ ബിഗ് ബോസ്സ് അധികൃതർ എല്ലാ മത്സരാർഥികൾക്കും കൊടുത്തതാണ്. എന്നാൽ സീസൺ 7-ൽ പല മത്സരാർഥികളുടെ വീട്ടിലും സ്വന്തം ആയി പലതരം ടോയ്സുകളും പാവകളും ഉണ്ടായിട്ടും, അനുമോൾ വീട്ടിൽ നിന്നും കൊണ്ടുവന്ന പാവ ഉപയോഗിച്ച് ബിഗ് ബോസ്സ് ഹൗസിനകത്തു കളിക്കുന്നതും കണ്ടന്റുണ്ടാക്കുന്നു. അത് അനീതിയാണ്, അധർമ്മം ആണ്. അതായത് മറ്റു മത്സരാർഥികളോട് ചെയ്യുന്ന അനീതി തന്നെയാണ്.

ഞാൻ കഴുത്തിൽ ഒരു മാലയിട്ട് വന്നപ്പോൾ പോലും അതെല്ലാം പുറത്ത് വെപ്പിച്ചു, ഒന്നും അകത്തേക്ക് കൊണ്ടുപോകാൻ അനുവദിച്ചില്ല. വീട്ടിൽ നിന്നും കൊണ്ടുവരുന്ന ഡ്രസ്സുകൾ ഒഴിച്ചാൽ മറ്റൊന്നും പ്രവേശിപ്പിക്കാത്ത അവസ്ഥയിൽ, വീട്ടിൽ നിന്നും കൊണ്ടുവന്ന പാവ ഉപയോഗിക്കുന്നത് എങ്ങനെയാണ് അനുവദിക്കുന്നത്? അനുമോൾ വിജയിക്കട്ടെ, വിജയിക്കാതിരിക്കട്ടെ - അത് ജനങ്ങളും പ്രേക്ഷകരും തീരുമാനിക്കും. പക്ഷെ ഞാൻ കണ്ട അധർമ്മം, അനീതി - അത് തന്നെയാണ്.

അതുകൊണ്ട് ബിഗ് ബോസ്സ് അധികൃതർ എത്രയും പെട്ടെന്ന് തന്നെ അനുമോളുടെ കയ്യിൽ നിന്നും ആ വീട്ടിൽ നിന്നും കൊണ്ടുവന്ന പാവ പിടിച്ചെടുത്ത് മാറ്റിവെക്കണം എന്നാണ് എന്റെ അപേക്ഷ. അതു മാത്രമാണ് മറ്റു മത്സരാർഥികളോടുള്ള നീതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+