Get Updates
Get notified of breaking news, exclusive insights, and must-see stories!

'നോറ പറയും, കിടക്കാൻ കഥപറഞ്ഞ് തരണമെന്ന്, അതൊക്കെ പുറത്ത് വരും എന്ന് കരുതി ഇറക്കിയ നാടകം'; തുറന്നടിച്ച് അഭിഷേക്

താൻ ഒരു ഗേ ആണെന്ന് ബിഗ് ബോസിലൂടെ തുറന്നുപറഞ്ഞ താരമാണ് അഭിഷേക് ജയദീപ്. തന്റെ വെളിപ്പെടുത്തൽ കുടുംബം അംഗീകരിക്കുമോയെന്ന ആശങ്കയായിരുന്നു ഷോയിൽ വെച്ച് ജയദീപ് പങ്കുവെച്ചത്. എന്നാൽ മാതൃദിനത്തിൽ അഭിഷേകിന്റെ അമ്മ അയച്ച കത്ത് താരത്തെ ശരിക്കും ഞെട്ടിച്ചു. മകനെ പൂർണമായും സ്വീകരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ കത്തിന്റെ ഉള്ളടക്കം. യഥാർത്ഥത്തിൽ ആ കത്ത് വന്നപ്പോൾ താൻ അത്ഭുതപ്പെട്ടുവെന്ന് പറയുകയാണിപ്പോൾ അഭിഷേക്. ബെല്ലെസ മാഗസീൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'അമ്മയുടെ കത്ത് വന്നപ്പോൾ ഞാൻ ശരിക്കും സർപ്രൈസ്ഡ് ആയി. കാരണം പലർക്കും ഇതൊന്നും അറിയില്ല. ആ സമയത്താണ് വളരെ ഓപ്പൺ മൈൻഡഡ് ആയി അമ്മ തന്നെ അംഗീകരിക്കുന്നത്. എന്നെ സംബന്ധിച്ച് വളരെ അഭിമാനകരമായ നിമിഷമായിരുന്നു അത്. അമ്മയെ കുറിച്ച് അഭിമാനം ഉണ്ടെന്ന് പറഞ്ഞ് എനിക്ക് മെസേജ് വരാറുണ്ട്. കാരണം കമ്മ്യൂണിറ്റിയിലുള്ള ഒരു കുട്ടിക്ക് എങ്ങനെ എന്റെ അമ്മ അത് അംഗീകരിച്ചുവെന്ന് കാണിച്ചുകൊടുക്കാൻ സാധിക്കുന്ന തരത്തിലൊരു ഉദാഹരണമാണ് അവർ. ബിഗ് ബോസിന് ശേഷം എല്ലാവരും അംഗീകരിച്ചു. ഇപ്പോൾ ഞാൻ ഭാഗ്യവാനാണ്. കാരണം എന്റെ കുടുംബാംഗങ്ങൾ ഇതിനെ കുറിച്ച് എജ്യുകേറ്റഡ് ആണ്.

abhiii-1

അമ്മ ബിഗ് ബോസ് കാണുന്ന ആളായിരുന്നു. എന്റെ മുന്നിൽ നിന്നും നല്ലത് പറഞ്ഞ് പിന്നിൽ പോയി മോശം പറയുന്ന പലരുടേയും വീഡിയോ ഞാൻ പുറത്ത് വന്നപ്പോൾ അമ്മ കാണിച്ച് തന്നിരുന്നു. ഇവരെയൊന്നും വിശ്വസിക്കരുതെന്ന് അമ്മ പറഞ്ഞു. ഷോ കഴിഞ്ഞപ്പോളാണ് എനിക്ക് വ്യക്തമായ ചിത്രം മനസിലായത്. എന്നെ സോഷ്യൽ മീഡിയയിൽ തെറി വിളിക്കുന്നവർ ഉണ്ട്. അവരോട് ഞാൻ അതേ ഭാഷയിൽ തന്നെയാണ് പ്രതികരിക്കാറുള്ളത്.

മനസിൽ തോന്നിയത് കൃത്യമായ പറയുന്നൊരാളാണ് ഞാൻ. ഞാൻ എങ്ങനെയാണോ അങ്ങനെ തന്നെയാണ് ബിഗ് ബോസിൽ നിന്നത്. അവിടെ വെച്ച് അൽപം പ്രണയനാടകവും കരച്ചിലും വിളിച്ചിലമൊക്കെയായി പെരുമാറിയിരുന്നുവെങ്കിൽ ഞാൻ ഷോയിൽ നിന്ന് പോയേനെ. അതിന്റെ അകത്ത് പോയപ്പോൾ ഞാൻ എല്ലാവരോടും നന്നായാണ് പെരുമാറിയത്. എനിക്ക് തീരെ സഹിക്കാൻ പറ്റാതെ ആയപ്പോഴാണ് പൊട്ടിത്തെറിച്ചത്. ഫേക്ക് കളിക്ക് ലക്ഷങ്ങൾ സമ്പാദിക്കുന്നതിനെക്കാൾ നല്ലതല്ലേ അല്ലാതെ നിൽക്കുന്നത്.

നോറ ഞാനുമായി ബിഗ് ബോസിൽ വളരെ അടുത്ത് നിന്നൊരാളായിരുന്നു. എന്നാൽ പുറത്ത് വന്നപ്പോൾ അങ്ങനെയായിരുന്നില്ല. നോറ മാത്രമല്ല പലരും. നോറ കുറെ കോമ്പോ ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു. നോറ ഒരു നിറത്തിലുള്ള വസ്ത്രമിട്ടാൽ അതേ നിറത്തിലുള്ള വസ്ത്രമിട്ട് വരാൻ എന്നോട് പറയും. ഒരുമിച്ച് ഇരിക്കാൻ പറയും. ആ സമയത്ത് നോറയുമായി എനിക്ക് ഒരു ഇമോഷ്ണൽ കണക്ഷൻ ഉണ്ടായിരുന്നു. അവരോട് അട്രാക്ഡറ്റഡ് ആയിരുന്നില്ലെങ്കിലും അത്രയും ക്ലോസ് സ്പേസിൽ ഒരാൾ നമ്മളോട് നന്നായിപെരുമാറുകയാണ്. സൗഹൃദത്തിനെക്കാൾ വലിയൊരു കണക്ഷൻ എനിക്ക് നോറയുമായി ഉണ്ടായിരുന്നു.

രാത്രി കിടക്കുമ്പോൾ ഉറങ്ങില്ല, കഥ പറഞ്ഞ് തരണമെന്നൊക്കെ പറയും, നോറ ചിലപ്പോൾ കരുതിക്കാണും അതൊക്കെ എയർ ചെയ്യുമെന്ന്. അതൊന്നും വന്നില്ല, പക്ഷെ എനിക്ക് അറിയില്ലല്ലോ ഇതൊക്കെ നാടകമായിരുന്നുവെന്ന്. പുറത്തിറങ്ങിയപ്പോഴാണ് മനസിലായത് നോറയുടെ ഷോയായിരുന്നു അതൊക്കെ എന്ന്. ഞാൻ ആ സൗഹൃദത്തിന് അവിടെ നല്ല വാല്യു കൊടുത്തിരുന്നു. പക്ഷെ നോറയെ സംബന്ധിച്ച് അതൊക്കെ വെറും കണ്ടന്റ് ആയിരുന്നു. നോറ ലൈഫ് ലോങ് കൊണ്ടുപോകാൻ പറ്റുന്നൊരു ഫ്രണ്ടാകുമെന്ന് ഞാൻ കരുതി, സായിയെ കുറിച്ചും അങ്ങനെയാണ് കരുതിയത്. എന്നാൽ സായിയൊക്കെ അവിടെ മുന്നിൽ നിന്ന് നല്ലത് സംസാരിച്ചത് പിറകിൽ പോയി എന്നെ മോശം പറയുമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+