Get Updates
Get notified of breaking news, exclusive insights, and must-see stories!

'രണ്ടാം ദിവസം തന്നെ ഞാൻ പെട്ടെന്ന് മനസിലായി.. വിവാഹ സങ്കൽപ്പം ഇതാണ്', തുറന്ന് പറഞ്ഞ് അഭിഷേക്

ബിഗ് ബോസ് താരങ്ങളായ ജാൻമണിയും അഭിഷേക് ജയദീപും തമ്മിൽ വിവാഹിതരായെന്ന തരത്തിൽ അടുത്തിടെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ തങ്ങൾ ചെയ്തൊരു ഫോട്ടോ ഷൂട്ട് തെറ്റായ രീതിയിൽ പ്രചരിപ്പിച്ചതാണെന്ന് പിന്നീട് അഭിഷേക് വിശദീകരിച്ചു. താനും ജാൻമണിയുമായി വളരെ അടുത്ത സൗഹൃദം ഉണ്ടെന്നും തങ്ങൾ ഒരുമിച്ച് കൂടുമ്പോൾ വീഡിയോ പങ്കുവെക്കുന്നതിനാലായിരിക്കാം തങ്ങൾ പ്രണയത്തിലാണെന്ന തരത്തിലടക്കം വാർത്തകൾ പ്രചരിക്കുന്നതെന്നും അഭിഷേക് പറഞ്ഞു. ഇപ്പോഴിതാ തന്റെ വിവാഹ സങ്കൽപ്പത്തെ കുറിച്ച് തുറന്ന് പറയുകയാണ് അഭിേഷക്. ഒപ്പം ജാൻമണിയെ കുറിച്ചും അവരുടെ സൗഹൃദത്തെ കുറിച്ചുമൊക്കെ അഭിഷേക് പ്രതികരിച്ചു. ജാങ്കോ സ്പേസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം വായിക്കാം.

' ജാൻമണിയും ഞാനും തമ്മിലുള്ള വിവാഹം എന്നൊക്കെ പറഞ്ഞ് വരുന്ന വാർത്തകൾ ഞാൻ വളരെ ലൈറ്റായിട്ടാണ് എടുക്കാറുള്ളത്. എന്നാൽ ജാൻമണിക്ക് ഇത്തരം വാർത്തകളൊക്കെ വിഷമം ഉണ്ടാക്കും. അതുകൊണ്ട് അങ്ങനെയുള്ള വാർത്തകൾ കൊടുക്കരുതെന്ന് എല്ലാവരോടും അഭ്യർത്ഥനയുണ്ട്. ജാൻമണി വളരെ അധികം കഴിവുള്ളയാളാണ്. കുറഞ്ഞ മെയ്ക്കപ്പിലൂടെ ഒരാളെ മറ്റൊരാളാക്കി മാറ്റാൻ സാധിക്കുകയെന്നതൊക്കെ വലിയ കാര്യമാണ്. വളരെ കുറച്ച് സമയം കൊണ്ട് തന്നെ അവർ മേക്കപ്പ് ചെയ്യും. പ്രീമിയം പ്രൊഡക്ടുകളാണ് ഉപയോഗിക്കുക. അതൊന്നും പക്ഷെ ജാനു സ്വയം ഉപയോഗിക്കാറില്ല. ജാനു വളരെ അധികം സ്കിൻ കെയർ ചെയ്യുന്ന ആളൊന്നുമല്ല, പക്ഷെ മറ്റൊരാൾക്ക് മേക്കപ്പ് ചെയ്യുമ്പോൾ ഗംഭീരമായി തന്നെ ചെയ്യും.

jan-

ഇപ്പോൾ ആരുമായും പ്രണയബന്ധമൊന്നും എനിക്കില്ല. എന്റെ കമ്പനിയുണ്ട്. അതിൽ കൂടുതൽ ഫോക്കസ് ചെയ്യാനാണ് താത്പര്യപ്പെടുന്നത്. സമയപ്രശ്നമുണ്ട്. എന്നാൽ അതിൽ കൂടുതൽ ശ്രദ്ധ നൽകാനാണ് താതപര്യം. വിവാഹം കഴിക്കാൻ പോകുന്ന വ്യക്തിക്ക് അൽപം വിദ്യാഭ്യാസം ഉണ്ടാകണം, എന്ന് വെച്ചാൽ ഞാൻ പറയുന്നത് മനസിലാകണം. ബിഗ് ബോസിൽ പോയപ്പോൾ ഒരാൾ ചോദിച്ചത് എന്തുട്ടാണ് ഈ ഗേ എന്നാണ്. മറ്റൊരാൾ വിചാരിച്ചത് ഞാൻ ട്രാൻസ് മാൻ ആണെന്നാണ്. അത്രപോലും അറിയാത്തവരുണ്ട്. ബിഗ് ബോസിൽ പോയ രണ്ടാം ദിവസം തന്നെ എനിക്ക് മനസിലായി ഞാൻ പെട്ടുവെന്ന്. അതുകൊണ്ട് ഞാൻ പറയുന്നത് മനസിലാക്കാൻ കഴിയുന്ന, അംഗീകരിക്കുന്ന ബോധമുള്ള ആളെയാണ് എനിക്ക് വേണ്ടത്. ടോക്സിക്കായ ആളെ സഹിക്കാൻ പറ്റില്ല. അങ്ങനെ വരുമ്പോൾ ഞാൻ ബ്ലോക്ക് ചെയ്യാറാണ് പതിവ്.

ഗേ എന്താണെന്ന് മനസിലാകാത്ത പെൺകുട്ടികൾ ഉണ്ട്. എനിക്ക് സ്ഥിരം മെസേജ് അയക്കുന്നൊരു പെൺകുട്ടിയുണ്ട്. ഞാൻ മെസേജ് നോക്കാതിരുന്നതോടെ എന്നോട് സംസാരിക്കണമെന്ന് പറഞ്ഞ് സുഹൃത്തുക്കൾക്ക് മെസേജ് അയച്ചിട്ടുണ്ട്. ഞാൻ അത്തരത്തിൽ മെസേജ് അയക്കുന്നവരെ പ്രോത്സാഹിപ്പിക്കാറില്ല. കാരണം പ്ലസ്ടു, പത്തിലൊക്കെ പഠിക്കുന്ന കുട്ടികളാണവർ. അവർക്ക് മനസിലാകണമെന്നില്ല.

ബിഗ് ബോസിൽ വെച്ച് ഞാൻ ഗേ ആണ് തുറന്ന് പറഞ്ഞപ്പോൾ അത് കുറച്ചൊരു വിഷയം ആയിരുന്നു അച്ഛന്. എന്നാൽ ഹൗസിൽ നിന്ന് ഇറങ്ങി 10 ദിവസം കഴിഞ്ഞപ്പോൾ അച്ഛൻ എനിക്ക് മെസേജ് അയച്ചു, നിന്റെ ഐഡന്റിറ്റി എന്തായാലും എനിക്ക് വിഷയമല്ലെന്ന് പറഞ്ഞു. നീ എന്റെ മകനാണ് , നിനക്ക് വേണ്ടി ഞാൻ എപ്പോഴും നിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഞങ്ങൾ അടിപൊളിയാണ്. അച്ഛനൊപ്പമാണ് ഞാൻ താമസം', അഭിഷേക് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+