Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിനും ഗബ്രിയും റിലേഷനിലാണോ? ഞാന്‍ ചോദിച്ചു, അവർ തന്നോട് പറഞ്ഞത് ഇങ്ങനെയെന്ന് അഭിഷേക് ജയദീപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 യില്‍ ഷോയ്ക്ക് അകത്തും പുറത്തും ഏറ്റവും കൂടുതല്‍ ചർച്ചാ വിഷയമായ കോംമ്പോയായിരുന്നു ജാസ്മിന്‍ - ഗബ്രി. വിമർശനങ്ങള്‍ ഉന്നയിക്കുന്നവർക്ക് പോലും ഇവരുടെ കണ്ടന്റുകള്‍ കാണാനായിരുന്നു താല്‍പര്യം. അതുകൊണ്ട് തന്നെ എപ്പിസോഡിലായാലും ലൈവിലായും ഇരുവർക്കും വലിയ ഇടം ലഭിക്കുകയും ചെയ്തിരുന്നു.

ജാസ്മിനെ ഇത്രയധികം കാണിക്കുന്നതിന്റെ കാരണം ബിഗ് ബോസുമായി ബന്ധപ്പെട്ടവരോട് താന്‍ അന്വേഷിച്ചിരുന്നുവെന്നാണ് സീസണ്‍ 6 ലെ സഹതാരമായ അഭിഷേക് വ്യക്തമാക്കുന്നത്. ഒരു കാര്യം ലൈവില്‍ ഇട്ടോണ്ടിരിക്കുമ്പോള്‍ അത് എത്രയാളുകള്‍ കാണുന്നുണ്ടെന്ന് അവർക്ക് അവിടെ അറിയാന്‍ സാധിക്കുന്നത്.

jasmin-abhishek-

ജാസ്മിനേയും ഗബ്രിയേയും കാണിക്കുമ്പോഴാണ് ഏറ്റവും കൂടുതല്‍ വ്യൂവേഴ്സ് വരുന്നത്. അവർക്ക് വേണ്ടത് ലാഭമാണ്. എന്ത് കാണിച്ചാലാണോ കൂടുതല്‍ ലാഭം കിട്ടുക അത് അവർ കാണിച്ചുകൊണ്ടിരിക്കും. ആ കുട്ടിയുടെ നെഗറ്റീവ് കാര്യമായാലും പോസിറ്റീവ് കാര്യമായാലും ടി ആർ പിയാണല്ലോ പ്രധാനമെന്നും അഭിഷേക് ജയദീപ് പറയുന്നു. ഫെയിം സ്റ്റെപ്സ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ജാസ്മിനും ഗബ്രിയും തമ്മില്‍ റിലേഷനിലാണോയെന്ന് നമുക്ക് പറയാന്‍ സാധിക്കില്ല. നമ്മള്‍ രണ്ടുപേരും ക്ലോസ് ആയി സംസാരിക്കുന്നത് പുറത്ത് നിന്നുള്ളവർ കണ്ടാല്‍ നമ്മള്‍ റിലേഷനിലാണെന്ന് പറഞ്ഞെന്ന് വരും. അവർക്കുള്ളില്‍ എന്താണെന്ന് അവർ തന്നെയാണ് പറയേണ്ടത്. പുറത്ത് നിന്ന് നോക്കുന്ന എനിക്ക് തോന്നുന്നത് ക്ലോസ് ഫ്രണ്ട്സ് എന്നാണ്. അങ്ങനെയാണ് അവർ എന്നോടും പറഞ്ഞിട്ടുള്ളത്.

ബിഗ് ബോസില്‍ നിന്നും ഞാന്‍ ഇറങ്ങിയ സമയത്ത് സായി അവിടെ പറഞ്ഞ കാര്യം കണ്ട് എനിക്ക് വലിയ വിഷമം വന്നിരുന്നു. അതിനെക്കുറിച്ച് സായിയോട് ചോദിച്ചപ്പോള്‍ എല്ലാം ഗെയിമിന്റെ ഭാഗമാണെന്നായിരുന്നു മറുപടി. അത് പറഞ്ഞപ്പോള്‍ എല്ലാവരും ഗെയിമിന്റെ ഭാഗമായിരുന്നുവെന്ന് എനിക്ക് മനസ്സിലായി. അതാണ് റിയാലിറ്റിയെന്ന് വിചാരിച്ച ഞാന്‍ മണ്ടനായി. ഞാന്‍ എന്താണോ അത് പോലെ തന്നെയാണ് നിന്നത്. പിന്നെ സായിയുമായി ഇപ്പോള്‍ നല്ല ബന്ധമാണ്.

കേരളത്തില്‍ ഒരു റിയാലിറ്റി ഷോ ചെയ്യാന്‍ പേടിയായിരുന്നു. ജഡ്ജമെന്റ് ചെയ്യുന്ന ആളുകള്‍ , നോർത്തില്‍ ഇത്തരം ജഡ്മെന്റുകള്‍ ഇല്ല. എന്തായാലും പ്രൊഫൈല്‍ അയച്ചു. ജസ്റ്റ് ട്രൈ ചെയ്തു, കിട്ടുകയും ചെയ്തെന്നും അഭിഷേക് ജയദീപ് പറയുന്നു.

ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങി കഴിഞ്ഞാല്‍ പിന്നെ, ആർക്കാണോ കൂടുതല്‍ റീച്ച് ഉള്ളത്, ആർക്കാണോ കൂടുതല്‍ ഫോളോവേഴ്സ് ഉള്ളത് എന്നതൊക്കെ നോക്കിയാണ് ഫ്രണ്ട്ഷിപ്പ് പോകുക. അതായത് അവരോട് ഒട്ടിയാല്‍ നമുക്ക് എങ്ങനെ വളർച്ചയുണ്ടാകും എന്ന് നോക്കിയാണ് ബന്ധങ്ങള്‍ തുടരുകയെന്നാണ് എനിക്ക് മനസ്സിലായത്.

ബിഗ് ബോസില്‍ നിന്നും ഇറങ്ങിയപ്പോള്‍ അവിടെ ഉണ്ടായിരുന്ന ചിലർക്കൊക്കെ ഞാന്‍ മെസേജ് അയച്ചിരുന്നു. വേറെ ഒന്നുമല്ല, ഒന്ന് പുറത്തിറങ്ങാം, കോഫി കുടിക്കാം എന്നൊക്കെയാണ് മെസേജ്. പോകാമെന്ന് പറയുമെങ്കിലും നാളെയാകട്ടെ, മറ്റന്നാളാകട്ടെ ലൈനാണ്. പിന്നെ നമുക്ക് ഒരു സെല്‍ഫ് റെസ്പക്ട് ഉള്ളതുകൊണ്ട് അതിന്റെയൊന്നും പിറകെ പോയില്ലെന്നും അഭിഷേക് കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+