നോറയെ അടുത്ത സുഹൃത്തായി കണ്ടു; പക്ഷെ ഇപ്പോള്‍ എല്ലാം അഭിനയമാണെന്ന് മനസ്സിലായി: തുറന്നടിച്ച് അഭിഷേക്
ബിഗ് ബോസില്‍ വെച്ച് ഏറ്റവും അടുത്ത ബന്ധം പുലർത്തിയത് നോറയുമായിട്ടായിരുന്നങ്കിലും ഇപ്പോള്‍ അങ്ങനെയല്ലെന്ന വെളിപ്പെടുത്തലുമായി അഭിഷേക് ജയദീപ്. ബിഗ് ബോസില്‍ വെച്ച് ഞങ്ങള്‍ തമ്മില്‍ നല്ല കൂട്ടായിരുന്നു. ആ രീതിയിലായിരുന്നു അവള്‍ എന്നോട് ബിഹേവ് ചെയ്തിരുന്നത്. ഞങ്ങള്‍ ഗ്രൂപ്പിലായിരുന്നു. രാത്രി ഉറങ്ങാന്‍ പോകുമ്പോള്‍ നോറ കഥ പറഞ്ഞ് തരാന്‍ ആവശ്യപ്പെടുമായിരുന്നു. ആ രംഗങ്ങളൊക്കെ എത്രത്തോളം പുറത്ത് വന്നിട്ടുണ്ടെന്ന് അറിയില്ലെന്നും ഫെയിം സ്റ്റെപ്സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഭിഷേക്.
വളരെ അടുത്ത ഒരു സുഹൃത്തായിട്ടാണ് ബിഗ് ബോസില്‍ വെച്ച് ഞാന്‍ നോറയെ കണ്ടത്. എന്നാല്‍ പുറത്ത് വന്നപ്പോഴാണ് അതൊക്കെ ഒരു അഭിനയമാണെന്ന് മനസ്സിലായി. മനുഷ്യരായതിനാല്‍ തന്നെ എനിക്ക് സ്വാഭാവികമായും അപ്പോള്‍ നല്ല വിഷമം വന്നു. ഞാന്‍ വിളിക്കുമ്പോഴൊക്കെ ഒരു റസ്പോണ്‍സും ഇല്ലായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ തമ്മില്‍ ഒരു കോണ്‍ടാക്സും ഇല്ല.

ഒരു ഷോ ആകുമ്പോള്‍ കുറച്ച് ക്യൂട്ട്നെസ്സ് ഒക്കെ ഇട്ടാലാണല്ലോ മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളു. 90 ശതമാനം ആളുകളും അവിടെ കാണിച്ചത് റിയല്‍ അല്ല. എനിക്ക് പറ്റുന്നത് പോലെ ഞാന്‍ റിയലായി നിന്നു. മറ്റുള്ളവർ നമ്മോട് കാണിക്കുന്ന സ്നേഹമൊക്കെ റിയലാണെന്ന് ഞാന്‍ വിശ്വസിച്ചു പോയി. എന്നാല്‍ അതൊക്കെ ഒരു നൂറ് ദിവസത്തിന് വേണ്ടി മാത്രമുള്ളതാണെന്ന് പിന്നീട് മനസ്സിലായെന്നും അഭിഷേക് പറയുന്നു.
ആർക്കാണോ റീച്ച് കൂടുതല്‍, അവർക്കൊപ്പം നിന്നാല്‍ നമുക്കെന്ത് ബെനഫിറ്റ് ഉണ്ടാകും എന്ന് നോക്കുന്നതാണ് മിക്കവരുടേയും ഫ്രണ്ട്ഷിപ്പ്. ബിഗ് ബോസില്‍ വെച്ച് അപ്സര ചേച്ചിയുമായൊന്നും അത്രയധികം മിണ്ടിയിരുന്നില്ല. എന്നാല്‍ പുറത്ത് എത്തിയപ്പോള്‍ നല്ല ക്ലോസാണ്. പിന്നെ നിഷാന ചേച്ചി. കൂടെ ജാന്മണിയും അത്രയുമായി മാത്രമെ ഇപ്പോള്‍ ബന്ധമുള്ളു.
ജാന്മണിയുമായി ബിഗ് ബോസില്‍വെച്ച് യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. ഞാന്‍ കയറി വരുമ്പോള്‍ അവർ പുറത്ത് വലിയ നെഗറ്റീവായിട്ട് നില്‍ക്കുന്ന സമയമായിരുന്നു. അതായത് ശപിക്കുന്നു എന്നൊക്കെയുള്ള വിഷയം. ഞാനും പുറത്ത് നിന്ന് കാണുമ്പോള്‍ ജാന്മണിയുടെ ശാപമാണ് ഫുള്‍ സംസാര വിഷയം.
എന്നാല്‍ അകത്ത് വന്ന് നോക്കിയപ്പോഴാണ് കാര്യങ്ങള്‍ മനസ്സിലായത്. അവരുടെ ആ ഒരു വശം മാത്രമാണ് അപ്പോള്‍ പുറത്ത് കാണിച്ചത്. പാട്ടു പാടുന്നു, എല്ലാവർക്കും ഭക്ഷണം പാകം ചെയ്ത് കൊടുക്കുന്നു. അങ്ങനെ എല്ലാവരോടുമായി വലിയ സ്നേഹമുള്ളയാളാണ്. എപ്പിസോഡിലൂടെ പുറത്ത് വരുന്നത് കുറച്ച് ഭാഗം മാത്രമാണ്. ലൈവിലാണെങ്കിലും എന്ത് കാണിക്കണം എന്നുള്ളത് അവരുടെ തീരുമാനമാണ്. ആ ഷോയുടെ രീതി അങ്ങനെയാണ്. ബിഗ് ബോസ് സ്ക്രിപ്റ്റഡ് അല്ലെങ്കിലും എഡിറ്റഡാണ്. എഡിറ്റ് ചെയ്താലെ അവർക്ക് ഒരു ക്യാരക്ടറായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുകയുള്ളു. ഒരാളെ നെഗറ്റീവായി കാണിക്കാന്‍ തീരുമാനിച്ചാല്‍ അത് തന്നെ പരമാവധി കാണിക്കാന്‍ ശ്രമിക്കും.
ബിഗ് ബോസില്‍ നമുക്ക് മുന്നോട്ട് പോകണമെങ്കില്‍ പ്രേക്ഷകരുടെ പിന്തുണ തന്നെയാണ് വേണ്ടത്. അതിന് നല്ല കണ്ടന്റ് കൊടുക്കണം. വോട്ട് നമുക്ക് പിആർ വഴിയും പെയിഡ് ആയിട്ടും സൃഷ്ടിക്കാം. അത്തരത്തില്‍ ഒരു കണ്ടന്റും കൊടുക്കാതെ നൂറ് ദിവസം നിന്ന ആളുകളുണ്ടെന്നും അഭിഷേക് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications