ജാന്മോണിയും അഭിഷേകും റിലേഷനിലോ? ഹണിമൂണിന് പോയോ? വെളിപ്പെടുത്തി ബിഗ് ബോസ് താരം
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലേക്ക് വൈല്‍ഡ് കാർഡ് എന്‍ട്രിയായി എത്തിയ താരമാണ് അഭിഷേക് ജയദീപ്. ബിഗ് ബോസിലെ പലരുമായി സുഹൃദ് ബന്ധത്തിലായെങ്കിലും ഷോയ്ക്ക് ശേഷം ചുരുക്കം ചിലർ മാത്രമേ ആ ബന്ധം തുടരുന്നുള്ളുവെന്നാണ് ഫെയിം സ്റ്റെപ്സ് എന്ന് യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അഭിഷേഖ് വ്യക്തമാക്കുന്നത്.
ജാന്മണിയുമായി ചേർന്ന് അടുത്തിടെ ചെയ്ത വൈറല്‍ റീലിനെക്കുറിച്ചും അഭിഷേക് അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. ജാന്മണിയുമായി ഹണിമൂണിന് പോകുന്നു എന്ന പറഞ്ഞുകൊണ്ടുള്ള ഒരു പോസ്റ്റ് അഭിഷേക് നേരത്തെ പങ്കുവെച്ചിരുന്നു. ഇതോടെ രണ്ടുപേരും റിലേഷനിലായോ? എന്താണ് സംഭവിച്ചത് എന്ന് തുടങ്ങിയ ചോദ്യവും ചിലർ ഉയർത്തിയിരുന്നു. അഭിമുഖത്തില്‍ ഇതേ ചോദ്യം അവതാരകയും അഭിഷേകിനോട് ചോദിച്ചു.

യഥാർത്ഥത്തില്‍ പറക്കാട്ടില്‍ റിസോർട്ടിന്റെ ഒരു ആഡ് ഷൂട്ടായിരുന്നുവെന്നാണ് അഭിഷേക് വെളിപ്പെടുത്തുന്നത്. അത് അടുത്ത ദിവസം തന്നെ പുറത്ത് വരും. ഞങ്ങള്‍ ഒരു റിസോർട്ടില്‍ വന്നിറങ്ങുന്നു. എന്നിട്ട് ഈ റിസോർട്ട് അത്ര പോര എന്ന രീതിയിലൊക്കെ സംസാരിച്ച് കോമഡി ടൈപ്പില്‍ പോകുന്ന പരസ്യമാണ്. അതിന്റെ ഒരു പ്രമോഷന്‍ പോലെയാണ് ഒരു വീഡിയോ പുറത്ത് വിട്ടത്.
ഞങ്ങള്‍ ഡാന്‍സ് കളിക്കുന്ന ഒരു റീലും ഉണ്ടായിരുന്നു. അതും പറക്കാട്ടില്‍ റിസോർട്ടിന്റേതാണ്. ജാന്മണി ഭയങ്കര പാവവും സ്വീറ്റുമാണ്. ഒറ്റക്ക് ജീവിക്കുന്ന ഒരാളാണ്. ഞാന്‍ കൊച്ചിയില്‍ ഉള്ളപ്പോള്‍ ഒപ്പം കറങ്ങുന്നു. ഞങ്ങള്‍ തമ്മില്‍ ഫ്രണ്ട്സ് എന്നതിനേക്കാള്‍ സഹോദരി-സഹോദരന്മാരെപ്പോലെയാണെന്നും അഭിഷേക് പറയുന്നു.
ഇത്തരം ചോദ്യങ്ങള്‍ വരാനുണ്ടായ സാഹചര്യങ്ങള്‍ ഞങ്ങള്‍ തന്നെ ഇട്ടുകൊടുത്താണ്. അതുകൊണ്ട് അവരെ കുറ്റം പറയാന്‍ സാധിക്കില്ല. ആ റീല്‍ ഇപ്പോള്‍ റീച്ചായിക്കൊണ്ടിരിക്കുകയാണ്. കുറച്ച് റീച്ച് കിട്ടണം എന്ന ഉദ്ദേശത്തോട് കൂടിയാണ് അത്തരം തലക്കെട്ട് ഇട്ടതും. അങ്ങനെ പറഞ്ഞിട്ടെങ്കിലും കുറച്ച് വ്യൂ കിട്ടട്ടെ. ആളുകള്‍ വന്ന് കമന്റ് ഇടുമ്പോഴും ഗുണം നമുക്കാണല്ലോ.
ബിഗ് ബോസിന് ശേഷം എല്ലാം നല്ലപോലെ പോകുകയാണ്. ബിഗ് ബോസില്‍ ഞാന്‍ കുറച്ച് പാവമായിരുന്നു. ശരിക്കും ഞാന്‍ പാവം തന്നെയാണ്. എന്നാലും ഇപ്പോള്‍ റീല്‍സൊക്കെ എടുക്കുമ്പോഴാണ് ആളുകള്‍ക്ക് തന്റെ തനി സ്വഭാവം മനസ്സിലാക്കുന്നത്. നേരത്തെ റീല്‍സൊക്കെ ചെയ്യുമായിരുന്നെങ്കിലും ഇപ്പോള്‍ കുറച്ച് തമാശ രീതിയിലുള്ള കണ്ടന്റൊക്കെ ചെയ്യാന്‍ തുടങ്ങി.
ആദ്യം എനിക്ക് നെഗറ്റീവ് കമന്റൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോഴാണ് അത്തരം കമന്റുകളൊക്കെ വരാന്‍ തുടങ്ങിയത്. ജാന്മണിയുമായുള്ള റീലിനൊപ്പം നല്ല രീതിയിലുള്ള നെഗറ്റീവ് കമന്റ് വന്നും. ജീവിതത്തില്‍ ഇത്തരമൊരു സാഹചര്യം ഞാന്‍ നേരിട്ടിട്ടുണ്ടായിരുന്നില്ല. ആദ്യമൊക്കെ നല്ല കമന്റുകളാണല്ലോ വന്നത്.
നെഗറ്റീവ് കമന്റ് വന്നപ്പോള്‍ എന്താണ് ചെയ്യേണ്ടത്, എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്ന് എനിക്ക് അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ എന്നെ തെറിവിളിച്ചപ്പോള്‍ ഞാന്‍ പച്ചത്തെറി വിളിച്ചിട്ടുണ്ട്. അപ്പോള്‍ കുറെ പണിയില്ലാത്തത് ആളുകള്‍ ഞാന്‍ പറഞ്ഞത് മാത്രം എടുത്തുകൊണ്ട് പ്രചരിപ്പിച്ചു. അവർ ഇങ്ങോട്ട് പറയുന്നത് എവിടേയും ഉണ്ടായിരുന്നില്ല. പിന്നീട് സുഹൃത്തുക്കളും കുടുംബത്തിലെ ചിലരൊക്കെയാണ് പ്രതികരിക്കേണ്ടതില്ലെന്ന് പറഞ്ഞത്. അതോടെ ഇപ്പോള്‍ പ്രതികരിക്കാന്‍ പോകില്ല. നെഗറ്റീവ് കമന്റ് ഇടുന്നവർ ഇടട്ടേ.. അത് എനിക്ക് ഒരു പിആർ ആയി മാറുകയാണെന്നും അഭിഷേക് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications